ഒടുവില്‍ എന്‍രെ ജീവിതത്തിലും ആ അത്ഭുതം നടന്നു; സന്തോഷം പങ്കു വച്ച് നീലക്കുയിലില്‍ കസ്തൂരിയായി വന്ന സ്‌നിഷ ചന്ദ്രന്‍

നീലക്കുയില്‍ എന്ന സീരിയലിലൂടെ കസ്തൂരിയായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയായിരുന്നു സ്‌നിഷ ചന്ദ്രന്‍. ഒരു പാവം ആദിവാസി പെണ്‍ കുട്ടിയുടെ കഥയാണ് നീലക്കുയില്‍ പറഞ്ഞത്. നീലക്കുയിലിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു കസ്തൂരി. നീലക്കുയില്‍ സീരിയലില്‍ മറ്റൊരു നായിക തെലുങ്കു സീരിയല്‍ താരമായിരുന്ന ലത സങ്കരാജു ആയിരുന്നു. ആദിത്യന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍രെ ഭാര്യ വീട്ടു വേല ക്കാരിയായി ജീവിക്കേണ്ടി വന്ന കസ്തൂരി എന്ന പെണ്‍ കുട്ടിയുടെ ആത്മ സംഘര്‍ഷങ്ങലും ആത്മ ഗതവും ഒക്കെ കൊണ്ടാണ് സീരിയല്‍ മുന്നോട്ട് പോയിരുന്നത്.

പിന്നീട് പഠിച്ച് ഡോക്ടറായി മാറുകയാണ് സീരിയലില്‍ കസ്തൂരി. സ്‌നിഷയ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തതും ഈ സീരിയലാരുന്നു. തമിഴിലും ഈ സീരിയലില്‍ കസ്തൂരി തന്നെയായിരുന്നു അഭിനയിച്ചത്. ആദ്യ സീരിയല്‍ തന്നെ താരത്തിന് ഒരു താര മൂല്യം ഉണ്ടാക്കുകയും എല്ലാവര്‍ക്കും സുപരിചിതയാവുകയും ചെയ്തു. പിന്നീട് കാര്‍ത്തിക ദീപം എന്ന സീരിയലിലും താരം ഉണ്ടായിരുന്നു. ഇതിലും നായികാ കഥാപാത്രമായി തിളങ്ങിയ താരമായിരുന്നു സ്‌നിഷ. മലപ്പുറം മഞ്ചേരിയാണ് താരത്തിന്‍രെ സ്വദേശം.

നടിക്കുപരി ഒരു മോഡലുമാണ് സ്‌നിഷ. മലയാളത്തിന് പുറമേ തമിഴിലും ടെലിവിഷന്‍ രംഗത്തു വളരെ സജീവമായ താരമാണ് സ്‌നിഷ. സ്‌കൂള്‍ ഡയറീസ് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമയിലേയ്ക്കും താരം എത്തിയിരുന്നു, ഒരു ഫാഷന്‍ ഡിസൈനറുമാണ് താരം. ഇപ്പോഴിതാ താരം തന്റെ പുതിയ ഒരു വിശേഷം പങ്കു വച്ചിരിക്കുകയാണ്. മമ്മൂക്കയുമായി ഫോട്ടോ എടുത്തിരിക്കുന്ന ഒരു ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്. അങ്ങനെ ഒടുവില്‍ എന്‍രെ ജീവിതത്തിലും ആ അത്ഭുതം സംഭവിച്ചുവെന്ന ക്യാപ്ഷനൊടെയാണ്‌  താരം മമ്മൂക്കയുമായുള്ള ചിത്രം പങ്കു വച്ചിരിക്കുന്നത്.

ചിത്രം കണ്ടിട്ട്‌ ഏതോ ലൊക്കേഷന്‍ സ്റ്റില്ലു പോലെയാണ് തോന്നുന്നതെന്നും സ്‌നിഷയ്ക്ക് പുതിയ സിനിമ വന്നോ എന്നും മമ്മൂക്കയ്‌ക്കൊപ്പമാണോ അഭിനയിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. റീല്‍സുകളില്‍ തിളങ്ങുന്ന സ്‌നിഷ മിക്കപ്പോഴും ലൊക്കേഷനില്‍ സഹ താരങ്ങള്‍ക്കൊപ്പമുള്ള റീല്‍സുകളും പങ്കു വയ്ക്കാറുണ്ട്. സ്‌നിഷയെ ഇതിനോടകം പ്രേക്ഷകര്‍ക്കു ഭയങ്കര ഇഷ്ടമാണ്.

അതു കൊണ്ട് തന്നെ സ്‌നിഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഈ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയണ് ചിത്രത്തില്‍ നിന്നു തന്നെ സ്‌നിഷ ചന്ദ്രന്‍ ഒരു മമ്മൂക്ക ഫാനാണെന്നു മനസിലാക്കാം. ഇനി സ്‌ക്രീനില്‍ മമ്മൂട്ടിക്കൊപ്പം കാണാന്‍ പറ്റുമോ എന്നും താരത്തോട് ആരാധകര്‍ ചേദിക്കുന്നുണ്ട്. കലപ്പില്ലാത്ത അഭിനയമാണ് സ്‌നിഷയുടേത്. കാര്‍ത്തിക ദീപത്തിലെ കാത്തുവിനെയും നീലക്കുയിലിലെ കസ്തൂരിയെയും ഞങ്ങള്‍ മറക്കില്ലെന്നും ആരാധകര്‍ പറയുന്നു. ഇപ്പോള്‍ താരം മോഡലിങ്ങിലാണ് സജീവമായിരിക്കുന്നത്. സീരിയലുകളില്‍ അത്ര കണ്ട് സജീവമല്ല. ചിത്രത്തിന് താഴെ ധാരാളം ആളുകള്‍ കമന്റു ചെയ്തിരിക്കുന്നത്.