ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കിട്ട് സ്‌നേഹയും ശ്രീകുമാറും. ഞങ്ങള്‍ മാതാപിതാക്കളാകുന്നു; നേരത്തെ പറയാത്തതിന്റെ കാരണമിതായിരുന്നുവെന്ന് ഇരുവരും

മറിമായത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. സിനിമ സീരിയല്‍ കോമഡി പരിപാടികളിലുമെല്ലാം ഇവര്‍ സജീവമാണ്. സോഷ്യല്‍ മീഡി യയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള് പങ്കു വയ്ക്കാറുണ്ട്. 2019 ഡിസംബര്‍ പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വളരെ ലളിതമായി വിവഹിതരായത്. സ്‌നേഹയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇവരുടെ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രണ്ടുപേരും ഒരു യൂ ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

ചാനലില്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവര്‍ പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ കുറെ നാളുകളായി ആരാധകര്‍ ചോദിച്ച ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. വിശേഷമായില്ലേ എന്നു എല്ലാവരും എപ്പോഴും ചോദിക്കുമായിരുന്നു. അതിന്റെ മറുപടി ഇതാണ്. ഞങ്ങള്‍ അച്ചനും അമ്മയുമാകാന്‍ പോകുന്നു വെന്നാണ് ഇരുവരും ആരാധകരുമായി പങ്കു വച്ചിരിക്കുന്ന വിശേഷം. ഇപ്പോള്‍ അഞ്ചാം മാസമാണെന്നും താരം പറയുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം പറഞ്ഞാല്‍ മതിയെന്നു കരുതിയെന്നും അതു വെറെ ഒന്നു കൊണ്ടായിരുന്നില്ലായെന്നും ആദ്യം അറിഞ്ഞില്ലായിരുന്നുവെന്നും പിന്നെ കുറച്ച് ഹെല്‍ത്ത് ഇഷ്യൂ ഉണ്ടായിരുന്നവെന്നും ഒടുവില്‍ ഏറെ കാത്തിരുന്ന സന്തോഷം ഞങ്ങളിലേയ്‌ക്കെത്തിയെന്നുമാണ് സ്‌നേഹ പറഞ്ഞത്.

ഇപ്പോഴാണ് പറയാന്‍ സമയമായത്. എനിക്ക് പിസി ഒഡി ഒക്കെ ഉണ്ടായിരുന്നു. പിരീയഡ്‌സ് റഗുലറല്ലാത്തതിനാല്‍ ഗര്‍ഭിണിയാണെന്ന വിവരം ആദ്യം അറിഞ്ഞില്ല. മറിമായത്തിന്റെ സെറ്റില്‍ വച്ച് ഒരു ദിവസം ഫുഡു കഴിച്ചു കൊണ്ടിരിക്കെ  ഒരു നെഞ്ചിരിച്ചില്‍ അനുഭവപ്പെട്ടുവെന്നും പിറ്റേന്ന് ദുബായിലേയക്ക് ഒരു ഷോയ്ക്കു വേണ്ടി പോകേണ്ടതുണ്ടായിരുന്നതു കൊണ്ട് ഒരു ഡോക്ടറെ കണ്ടു ഡോക്ടര്‍ ബ്ലഡ് ടെസ്റ്റിന് എഴുതി തരികയും ചെയ്തു. അപ്പോഴാണ് ഗര്‍ഭിണി ആണെന്ന് അറിയുന്നത്. വളരെ സന്തോഷമായിരുന്നു. താന്‍ ചേട്ടനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്നും പിറേറന്നു ദുബായില് പോകാനുള്ളതു കൊണ്ട് ഷോ ക്യാന്‍സല്‍ ചെയ്യാന്‍ പറ്റാത്തതിനാല്‍ ശ്രീകുമാറെട്ടനെയും കൊണ്ടു പോയെന്നും പറയുന്നു. വിവാഹത്തിന് നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരെ തേടി ഈ സന്തോഷം എത്തുന്നത്.

മറിമായത്തിലും ചക്കപ്പഴത്തിലുമെല്ലാം എല്ലാവരും വളരെ സ്‌നേഹത്തോടെയും കെയറിങ്ങോടെയുമാണ് തന്നെ പൊന്നു പൊലെയാണ് നോക്കുന്നതെന്നും ചക്കപ്പഴത്തിലെ അശ്വതി പല കാര്യങ്ങളും തന്നോട് പറഞ്ഞു തരുന്നത് വലിയ ഹെല്‍പ്പാണെന്നും സുരഭിയാകട്ടെ വിശേഷം അറിഞ്ഞതു മുതല്‍ തനിക്ക്‌ ഇഷ്ടമുള്ള ഫുഡൊക്കെ ഉണ്ടാക്കി നല്‍കുമെന്നും താരം പറയുന്നു. എല്ലാവരുടെയും സ്‌നേഹം മനസു നിറയ്ക്കുന്നുവെന്നും വളരെ ഹാപ്പിയാ ണെന്നും താരം പറയുന്നു. ഇപ്പോഴും ഷൂട്ടിന് പോകുന്നുണ്ടെന്നും എപ്പോഴും ആക്ടീവായിരിക്കാനാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും ദൈവം സഹായിച്ച് ഇപ്പോള്‍  ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും എല്ലാത്തിനും സപ്പോര്‍ട്ടായി ശ്രീ ഏട്ടനും സെറ്റിലുള്ളവരുമെല്ലാം ഉണ്ടെന്നതും വളരെ ആശ്വാസവും സന്തോഷവും നല്‍കുന്നതാണെന്നും സ്‌നേഹ പറയുന്നു. ആരാധകരും ഇവര്‍ക്ക് ആശംസ നേരുകയാണ്.