എന്നെ കണ്ടപ്പോൾ തന്നെ അവർ പറഞ്ഞു, കേട്ടപ്പോൾ വലിയ ഞെട്ടൽ ഒന്നും തോന്നിയില്ലെന്ന് ശ്രീകുമാർ, അത് വേണോന്ന് പോലും ചോദിച്ചിട്ടില്ലെന്ന് സ്നേഹ

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന താര ദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം പരമ്പരയിലെ മണ്ഡുവും, ലോലിതനും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഇരട്ടി സന്തോഷമായിരുന്നു. അടുത്തിടെയാണ് ഇരുവരും പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പങ്കുവെച്ചത്. ഇപ്പോൾ തനിക്ക് അഞ്ചാം മാസം ആയെന്നും. ഞങ്ങൾ വിശേഷം അറിയാൻ വൈകി എന്നും അടുത്തിടെ സ്നേഹ പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റ് വിശേഷങ്ങൾ കൂടി പങ്കിടുകയാണ് സ്നേഹ.

ഞങ്ങൾ പൂർണ്ണമായി തയ്യാറെടുത്ത് എന്ന് പറയാൻ കഴിയില്ലെന്നും. അതുകൊണ്ട് ഞങ്ങളിപ്പോൾ മാനസികമായി തെയ്യാറെടുക്കുകയാണ്. വളരെ പെട്ടന്നായിരുന്നു ഞങ്ങൾ ഈ വിവരം അറിഞ്ഞത്. വയനാട് ട്രിപ്പൊക്കെ കഴിഞ്ഞ് തിരിച്ച് ഷൂട്ടിലേക്ക് കയറിയ സമയമായിരുന്നു. ഫുഡ് കഴിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ട് ചെറിയ ബുദ്ധിമുട്ട് തോന്നുകയും ഉടനെ ഡോക്ടറിനെ കാണിച്ചു. എന്നെ കണ്ട ഉടനെ തന്നെ ഞാൻ ഗർഭിണി ആണെന്ന് പറഞ്ഞു. എനിക്ക് തോന്നുന്നില്ലെന്നും ഫുഡ് ഇൻഫെക്ഷൻ ആണെന്ന് തോന്നുന്നു എന്നും ഞാൻ പറഞ്ഞു.  അപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്യണം എന്ന് ഡോക്ടർ പറയുകയും അങ്ങനെയാണ് ടെസ്റ്റ് പോസിറ്റീവ് ആകുന്നതും.

എന്നാൽ പിറ്റേ ദിവസം തനിക്ക് ദുബായിലേക്ക് പോവേണ്ട ആവിശ്യം ഉണ്ടായിരുന്നു. ഒഴിവാക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ വെയിറ്റ് ഒന്നും എടുക്കരുതെന്നും ശ്രദ്ധിക്കാനും പറഞ്ഞു. അതുകൊണ്ടാണ് പെട്ടെന്ന് ശ്രീയ്ക്ക് വിസ എടുത്തത്. താൻ പലതവണ ദുബായിൽ പോയിട്ടുണ്ടെങ്കിലും ശ്രീ കൂടെ വേണം എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്ന് വിസ സെറ്റ് ആക്കി ഒരുമിച്ചു പോയത് എന്നും സ്നേഹ പറഞ്ഞു. പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ആണ് പലരും ഗർഭിണി ആയാൽ പോവാറുള്ളത്.

എന്നാൽ ഞങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് പോയത്. എല്ലാ വിധ ഫെസിലിറ്റികളും ഇവിടെ ഉണ്ട്. പക്ഷെ പലരും അത് വിനിയോഗിക്കാറുണ്ടോ എന്ന് സംശയം ആണ്. മാറിമായത്തിൽ ഞാൻ ഗർഭിണി ആയിട്ടുള്ള എപ്പിസോഡ് ഉണ്ടായിരുന്നു. അതിൽ മസാല ദോശ വേണോ എന്ന് പോലും ചോദിക്കുന്നില്ല. എന്നാൽ റിയൽ ലൈഫിൽ അങ്ങനെ ആയിരുന്നില്ല. ഈ വാർത്ത ഫോണിലൂടെയാണ് അറിയിച്ചത്. ആണോ എന്ന് ചോദിച്ചു. വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. സിനിമാറ്റിക് സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ഞങ്ങൾ രണ്ട് പേരും ഷൂട്ടിലായത് കൊണ്ട് നോർമൽ രീതിയെ ഉണ്ടായിട്ടുള്ളൂ എന്ന് ശ്രീകുമാർ പറഞ്ഞു.