“അമ്മ മോളാണ് സബിയ, എന്റെ കയ്യിലെ ഉറങ്ങുകയുള്ളു, എമര്‍ജന്‍സി സിസേറിയനായിരുന്നു” സിസേറിയൻ അനുഭവം പറഞ്ഞ് സഹദും സിയയും

ഒരു മകളുടെ അച്ഛനും അമ്മയുമായ സന്തോഷത്തിലാണ് ഇപ്പോൾ ട്രാൻസ്‌ജെന്റർ ദമ്പതികളായ സിയയും സഹദും. മകൾ ജന്മം കൊണ്ടത് അവളുടെ അച്ഛൻ സഹദിന്റെ ഉദരത്തിലും അവളിനി വളരാൻ പോകുന്നത് അവളുടെ അമ്മ സിയയുടെ കൈകളിലുമാണ്. സബിയ സഹദ് എന്നാണ് ഇരുവരുടെയും മകളുടെ പേര്. സാബിയയുടെ പേരിന്റെ അർഥം പ്രകാശം പരത്തുന്നവൾ എന്നാണ്. എന്നാൽ ഇപ്പോൾ ഇരുവരും പറയുന്നത് സിയ അല്ലാതെ ആരെടുത്തലും അവൾ കരയുമെന്നും അമ്മയുടെ കയ്യിൽ എത്തിയാൽ അവൾ ഉടനെ ഉറങ്ങുമെന്നാണ്.

ഇപ്പോൾ സഹദിന്റെ സിസേറിയൻ അനുഭവം പങ്ക് വെച്ചതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹദ് ലേബർ റൂമിൽ കയറിയപ്പോൾ ആദ്യത്തെ രണ്ട് ദിവസം തനിക്ക് നല്ല പേടി ആയിരുന്നെന്നും അങ്ങനെ പലരും പറഞ്ഞെന്നുമാണ് സഹദ് പറയുന്നത്. യഥാർത്ഥത്തിൽ ആദ്യത്തെ രണ്ട് ദിവസം അനങ്ങാൻ പോലും കഴിഞ്ഞില്ലെന്നും സഹദ് വ്യക്തമാക്കി. എന്നാൽ ലേബർ റൂമിൽ എല്ലാത്തിനും തനിക്കൊപ്പം തന്റെ ‘അമ്മ കൂടെ ഉണ്ടായിരുന്നു എന്നും സഹദ് പറഞ്ഞു. ലേബർ റൂമിൽ തന്നെ അവിടെ ഇവിടുന്ന് പൊക്കി അപ്പുറത്ത് കൊണ്ടുപോവുകയും അവിടുന്ന് ഇപ്പുറത്ത് കൊണ്ട് വരികയും ചെയ്യുന്നതായിരുന്നു അവസ്ഥ എന്നാണ് സഹദ് പറയുന്നത്.

സഹദ് എട്ടരയോടെയാണ് ലേബര്‍ റൂമിലേക്ക് പോയിരുന്നത്. അതേസമയം സഹദ് ലേബർ റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ടെൻഷൻ ആയിരുന്നെന്നും കാരണം വയറിൽ ഒന്നും ഇല്ലാത്ത അവസ്ഥ ആയിരുന്നെന്നും സഹദ് പറഞ്ഞു. ഒന്‍പതര ആയപ്പോഴാണ് കുഞ്ഞ് ജനിച്ചതെന്നും താൻ കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടെന്നും സഹദ് പറയുന്നു. താൻ പത്ത് മാസം ചുമന്ന് നടന്ന് അവിടെപ്പോയി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആൾ പുറത്തെത്തി എന്നാണ് പറഞ്ഞത്. സഹദിന് എമര്‍ജന്‍സി സിസേറിയനായിരുന്നു.

സഹദ് ലേബർ റൂമിൽപോയപ്പോൾ മുതൽ ടെൻഷനിൽ ആയിരുന്നു സിയ. കാരണം തലേന്ന് ഡോക്ടര്‍മാര്‍ ചില കാര്യങ്ങള്‍ പറഞ്ഞ് സിയയെ പേടിപ്പിച്ചിരുന്നു. ലേബർ റൂമിൽ കയറി അധികം വൈകാതെ തന്നെ സിയ ‘അമ്മ ആയെന്നു ഡോക്ടർ വന്നു പറഞ്ഞു. ആദ്യം കുഞ്ഞിനെ കണ്ടത് സഹദായിരുന്നു. സഹദ് അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ സിയ കുഞ്ഞിനെ കാണാൻ പോയിരുന്നു. അമ്മ പോയി സഹദിനെ വിളിച്ചപ്പോൾ സഹദ് കണ്ണ് തുറന്നു അമ്മയെ നോക്കി. ഇപ്പോൾ ഒരുപാട് പേര് മോളെ കാണിക്കണം എന്നൊക്കെ പറയുന്നുണ്ടെന്നും എന്നാൽ അതിന് കഴിയാത്തത് ലൈറ്റിന്റെയും ക്യാമറയുടെയും മുന്നിലൊന്നും മോളെ ഇപ്പോള്‍ നിർത്തുന്നത് നല്ലത് അല്ലാത്തതിനാലാണ്.