“അവളെ മാത്രമാണ് ഞാൻ പ്ലാൻ ചെയ്ത് ഗർഭിണിയായത്, മറ്റു 3 മക്കളും അബദ്ധമാണ്” മക്കളെ കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞത് കേട്ടോ?

താര കുടുംബമാണ് കൃഷ്ണകുമാറിന്റെ കുടുംബം. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ഇവരുടേത്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു സിനിമ മേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്.

 

യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള ഇവർ ഇപ്പോഴിതാ കൃഷ്ണകുമാറിനൊപ്പം ഇവർ പങ്കുവെച്ച ഒരു പുതിയ വീഡിയോ ശ്രദ്ധ നേടുന്നത്. അടുത്തിടെ കൃഷ്ണകുമാർ പശുക്കളോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. ഇതിനെതിരെ അനേകം ട്രോളുകളും വിമർശനങ്ങളുമാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വന്നത്. ചിത്രത്തിന് താഴെ എഴുതിയ കുറിപ്പ് കാരണമാണ് ഇദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള ട്രോളുകൾ വരാൻ ഇടയാക്കിയത്. റാ ട്രോളുകൾ കുറിച്ചും പുതുതായി വന്ന വീഡിയോയിലൂടെ ഇവർ പറയുന്നുണ്ട്.

പണ്ട് കെ കരുണാകരന് എതിരെ വലിയ രീതിയിലുള്ള കാർട്ടൂൺ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഈ വിമർശനങ്ങളെ ഒക്കെ എങ്ങനെ കാണുന്നു എന്ന് ചോദിച്ചപ്പോൾ അന്ന് കെ കരുണാകരൻ പറഞ്ഞ മറുപടിയാണ് കൃഷ്ണകുമാറും ഇപ്പോൾ ഇവിടെ പറയുന്നത്. കുപ്രസിദ്ധിയിൽ നിന്നും ‘കു’ മാറ്റിയാൽ പിന്നെ അത് ‘പ്രസിദ്ധി’ ആയില്ലേ? അങ്ങനെ കണ്ടാൽ മതി എന്നാണ് അന്ന് കെ കരുണാകരൻ നൽകിയ മറുപടി. തൻ്റെ അച്ഛൻ ഒരു കോൺഗ്രസ് ഭക്തനായിരുന്നു. അദ്ദേഹത്തിന് കെ കരുണാകരനും ഇന്ദിരാഗാന്ധിയും വലിയ കാര്യമായിരുന്നു എന്നു പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാർ സംസാരിക്കുന്നത്.

ഇതിൽ സിദ്ധു കൃഷ്ണയും സംസാരിച്ചിരുന്നു. തന്റെ നാലുമക്കളെ കുറിച്ച് സിന്ധു നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തൻ്റെ നാല് മക്കളിൽ ദിയ കൃഷ്‌ണയെ മാത്രമാണ് താൻ പ്ലാൻ ചെയ്ത് ഗർഭിണിയായത് എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ബാക്കി മൂന്നു പിള്ളേരും അബദ്ധം പിള്ളേരാണ് എന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമെന്റുകളാണ് വരുന്നത്. ഇതൊക്കെ പബ്ലിക് ആയി തുറന്നു പറയാനും ചില്ലറ ചങ്കൂറ്റം ഒന്നും പോരാ എന്നാണ് കമെന്റുകൾ വരുന്നത്.