ഞങ്ങള്‍ ലിവിങ് റിലേഷനിലായിരുന്നു; വിവാഹത്തിന് മുന്‍പ് തന്നെ ഗര്‍ഭിണിയായതിനെ പറ്റി ഷംന കസീം തുറന്ന് പറയുന്നു

മലയാളം സിനിമയില്‍  അഭിനയിക്കാനെത്തി പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം വളരെ സജീവമായ നടിയാണ് ഷംന കസീം. ഷംന നടിക്കുപരി നല്ല ഒരു ഡാന്‍സറുമാണ്. കഴിഞ്ഞ ഒക്ടോബറി ലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. വളരെ ആര്‍ഭാട ത്തോടെയാണ് താരം വിവാഹിത ആയത്. ദുബായില്‍ വച്ചാണ് താരം വിവാഹിത ആയത്. വിവാഹം കഴിഞ്ഞ് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം ഗര്‍ഭിണിയുമായി. താരം തന്നെയാണ് തന്‍രെ യൂ ട്യൂബ് ചാനലിലൂടെ ഈ സന്തോഷ വാര്‍ത്ത പുറത്തു വിട്ടത്. തന്‍രെ മാതാപിതാക്കള്‍ക്കൊപ്പമാണ് താരം ഇക്കാര്യം പങ്കു വച്ചത്. അതിനും ശേഷം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരം ഏഴാംമാസത്തിലെ വളക്കാപ്പ് ചടങ്ങു നടത്തിയിരുന്നു.

അന്ന് മുതല്‍ ഈ വാര്‍ത്ത കണ്ട എല്ലാവരും തന്നെ ഒക്ടോബറില്‍ വിവാഹിതയായ ഷംന എങ്ങനെയാണ് മൂന്നുമാസത്തിന് ശേഷം ഏഴുമാസത്തിലെ വളക്കാപ്പ് ചടങ്ങ് നടത്തിയതെന്നും വിവാഹത്തിന് മുന്‍പ് തന്നെ ഗര്‍ഭിണിയായതിനെ പറ്റിയും ചോദിച്ചിരുന്നു. തന്റെ യൂ ട്യൂബ് ചാനലിലും പലരും അത്തരം കമന്റുകള്‍ ചെയ്തിരുന്നു. ഇപ്പോള്‍ താരം അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഭര്‍ത്താവുമായി താന്‍ ലിവിങ് റിലേഷനിലായിരുന്നുവെന്നാണ് ഷംന പറഞ്ഞിരിക്കുന്നത്. തന്റെ ചാനലിലൂടെ തന്നെയാണ് താരം ഇതിനെ പറ്റി പറഞ്ഞിരിക്കുന്നത്. ഈ വീഡിയോ ഒരു ക്ലാരിഫിക്കേഷനു വേണ്ടിയാണെന്നും  ക്ലാരിഫിക്കേഷന്റെ ആവിശ്യമില്ലായിരുന്നുവെന്നും തന്‍രെ പേഴ്‌സണല്‍ കാര്യമാണെന്നും പക്ഷേ കുറെ അധികം കമന്റുകളും  വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായി എന്ന വാര്‍ത്തയും വന്നിരുന്നുവെന്നും അതു കൊണ്ടാണ് ഇത്തരം ഒരു കാര്യം പറയുന്നത്.

മുസ്ലീം വിഭാഗത്തിന് നിക്കാഹ് എന്ന ഒരു ചടങ്ങുണ്ടെന്നും ജൂണ്‍ 12നാണ് എന്റെ വിവാഹം യഥാര്‍ത്ഥത്തില്‍ കഴിഞ്ഞതെന്നും അത് ആരെയും അറിയിച്ചാല്ലെയെന്നും അടുത്ത ബന്ധുക്കള്‍ മാത്രം അടങ്ങുന്ന ഒരു സ്വകാര്യ ചടങ്ങാണ് അതെന്നും അതിന് ശേഷം ഞങ്ങള്‍ ഒരുമിച്ചാണ് താമസിച്ചതെന്നും നിക്കാഹിന് ശേഷം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നുവെന്നും അതിനാലാണ് മാര്യേജ് ഒക്ടോബറില്‍ വച്ചതെന്നും പിന്നീട് ഗര്‍ഭിണിയാണെന്ന വാര്‍ത്ത വന്നതും ഇത്രയും മാസങ്ങള്‍ക്കുള്ളില്‍ തന്നെ എങ്ങനെയാണ് ഏഴുമാസമായതെന്നും എല്ലാവര്‍ക്കും കണ്‍ഫ്യൂഷനായത് അതുകൊണ്ടായിരുന്നുവെന്നും താരം പറയുന്നു.

ഇപ്പോള്‍ തനിക്ക് ഒന്‍പത് മാസമാണെന്നും വയറ്റില്‍ ചവിട്ടും കുത്തുമൊക്കെ ഉണ്ടെന്നും താരം പറയുന്നു. ഗര്‍ഭിണിയായ സമയത്തും ഞാന്‍ സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും തെലുങ്കിലും തമിഴിലും ആ സമയത്ത് ചിത്രങ്ങള്‍ ചെയ്തിരുന്നുവെന്നും താരം പറയുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് വളരെ നന്ദിയുണ്ടെന്നും അധികം താമസിക്കാതെ കുട്ടി വരുമെന്നും താരം വ്യക്തമാക്കുന്നു.വിവാഹ ശേഷം ഗള്‍ഫിലാണ് ഷംന. ബേബി ഷവറിനായി നാട്ടില്‍ വന്ന ഷംന പിന്നീട് തിരിച്ച് പോയിരുന്നു. പ്രസവം ഗള്‍ഫില്‍ ആണെന്നും ഇനി നാട്ടില്‍ വരുന്നത് തന്റ കുഞ്ഞുമായിട്ടാണെന്നും താരം പറഞ്ഞിരുന്നു.