
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുടുംബത്തിലേക്ക് ഒരു കുഞ്ഞുവാവ കൂടി വരുന്നു; പുതിയ സന്തോഷം പങ്കുവെച്ച് ശില്പ ബാല
സിനിമയിലും ചാനല്‍ ഷോകളിൽ അവതാരികയായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിമാരിൽ ഒരാളാണ് ശില്‍പ ബാല. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായ ശില്പ യൂട്യൂബ് ചാനലിലൂടെയും തൻ്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പമുള്ള റീലിസ് വീഡിയോകളും പങ്കുവെച്ചു കൊണ്ട് ശില്പ എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. വിജി തമ്പി സംവിധാനം ചെയ്ത് 2009ൽ പ്രദർശനത്തിന് എത്തിയ കെമിസ്ട്രി എന്ന ചിത്രത്തിലെ കഥാപാത്രമാണ് ശില്പ ബാലയെ പ്രേക്ഷകർ ഓർത്തു വെയ്ക്കുന്നത്. ഗൗരി എന്ന കഥാപാത്രത്തെയാണ് ശില്പ അവതരിപ്പിച്ചത്.

ഇപ്പോഴിതാ കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ചു കൊണ്ടാണ് ശില്പ എത്തിയിരിക്കുന്നത്. കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നു എന്ന സന്തോഷ വാർത്തയാണ് ശില്പ പങ്കിട്ടിരിക്കുന്നത്. അനിയത്തിയുടെ സീമന്തം ചടങ്ങിന്റെ വീഡിയോയും പങ്കുവെച്ച് കൊണ്ടായിരുന്നു ശില്‍പ പുതിയ സന്തോഷവാർത്ത പ്രേക്ഷകരിലേക്ക് എത്തിച്ചത്. ചിന്നു തന്നെ തനിക്കെന്നും ബേബിയാണ്. അവള്‍ക്കൊരു ബേബി എന്ന് പറയുമ്പോള്‍ എനിക്കത് ചിന്തിക്കാന്‍ കഴിയുന്നില്ല. ആ കുഞ്ഞിനെ താൻ എന്ത് വിളിക്കുമെന്നായിരുന്നു ശില്‍പ ചോദിച്ചത്.

പട്ടുസാരിയും അതിന് ചേരുന്ന ആഭരണങ്ങളുമൊക്കെ അണിഞ്ഞു അതീവ സുന്ദരിയായിരിക്കുകയാണ് ശ്വേത. പ്രിയപ്പെട്ടവരെല്ലാം ശ്വേതയെ ചേര്‍ത്തുപിടിച്ച് സ്‌നേഹം അറിക്കുന്നുണ്ട് . നിറവയറില്‍ കൈവെച്ച് കൊണ്ടുള്ള ശ്വേതയുടെ ചിത്രങ്ങളും പോസ് ചെയ്തിട്ടുണ്ട. ഞങ്ങൾക്ക് ഇന്ന് ഏറെ വിശേഷപ്പെട്ട ദിവസമാണ്. ഞങ്ങളുടെ കുടുംബം വലുതാവുകയാണ്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ് എന്ന് പറഞ്ഞായിരുന്നു ശ്വേതയെ ശില്‍പ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ഞങ്ങളെല്ലാവരും ഒരു കുഞ്ഞിനെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പിലാണ്.

കുഞ്ഞിന്റെ വരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. നിനക്ക് വേണ്ടി എല്ലാം ഒരുക്കി കഴിഞ്ഞു കുഞ്ഞേയെന്നായിരുന്നു നേരത്തെ ശില്‍പ ബാല കുറിച്ചിരുന്നത്.നിമിഷ നേരം കൊണ്ടാണ് വീഡിയോ ശ്രദ്ധ നേടിയത്. തക്കിട്ടുവിന് കൂട്ടായി ഒരാൾ എത്തുകയാണല്ലോ എന്നാണ് ആരാധകര്‍ കമെന്റ് നൽകിയത്. ശില്‍പയുടെ സഹോദരിക്ക് ആശംസ അറിയിച്ച് എല്ലാ ആരാധകരും എത്തിയിരുന്നു. ശില്‍പയെ പോലെ തന്നെ മകളായ തക്കിട്ടുവും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. മകളുമൊത്തുള്ള ഡാൻസ് വീഡിയോകളും മകളുടെ കുസൃതി നിറഞ്ഞുള്ള സംസാരവും ശില്പ വീഡിയോയിലൂടെ പങ്കുവെയ്ക്കാറുണ്ട്.