
പ്രസവം ദുബായിലാണ്. ഇനി വീട്ടിലേയ്ക്ക് വരുന്നത് എന്റെ കുഞ്ഞുമായി; ഒപ്പം മറ്റൊരു സന്തോഷവും അറിയിച്ച് താരം
ചിന്ന അസിന്‍ എന്നും പൂര്‍ണ എന്നുമൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം വളരെ സജീവമായ താരമാണ് ഷംന. നടിക്കുപരി നല്ല ഒരു ഡാന്‍സറുമാണ് താരം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. വളരെ ആര്‍ഭാട ത്തോടെയാണ് താരം വിവാഹിത ആയത്. വിവാഹം കഴിഞ്ഞ് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം ഗര്‍ഭിണിയുമായി. താരം തന്നെയാണ് തന്‍രെ യൂ ട്യൂബ് ചാനലിലൂടെ ഈ സന്തോഷ വാര്‍ത്ത പുറത്തു വിട്ടത്. തന്‍രെ മാതാപിതാക്കള്‍ക്കൊപ്പമാണ് താരം ഇക്കാര്യം പങ്കു വച്ചത്.


പുതിയ വീട് വാങ്ങുകയായിരുന്നുവെന്നും പിന്നീട് തന്റെ സ്റ്റെലിലായിട്ടാണ് വീടു റെനോ വെറ്റ് ചെയ്തിരിക്കു ന്നതെന്നും താരം തന്റെ ചാനലിലെ വീഡിയോയില്‍ പറയുന്നു. വളരെ ഭംഗിയായി ലിവിങ് റൂമും മറ്റും താരം വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. തെലുങ്കിലും മലയാളത്തിലും ഇംഗ്ലീഷുമൊക്കെയാണ് താരം വീടിനെ പറ്റി വീഡിയോയില്‍ പറയുന്നത്. അമ്മയുടെ ആഗ്രഹ പ്രകാരമാണ് കിച്ചണ്‍ ക്രമീകരിച്ചിരിക്കുന്നത്. മുഴുവനായും താന്‍ കിച്ചണ്‍ മാറ്റിയെന്നും ഇതിലെ ഓരോ വസ്തുക്കളും ഉമ്മയുടെ ആഗ്രഹ പ്രകാരമാണ് വാങ്ങിച്ചിരിക്കുന്ന തെന്നും താരം വ്യക്തമാക്കുന്നു. വീട് മുഴുവനായും റൊനെവേറ്റ് ചെയ്തിട്ടുണ്ട് താരം.

വളരെ ഭംഗിയായിട്ടാണ് വീട് റെനോവേറ്റ് ചെയ്തിരിക്കുന്നത്. വീട്ടിലെ മനോഹരമായ കുറെ ലൈറ്റുകളെല്ലാം താരം വീഡിയോയില്‍ കാണിക്കുന്നുണ്ട്. മിക്ക ലൈറ്റിസുകളും ഹൈദരാബാദില് നിന്നാണ് താന്‍ വാങ്ങിയതെന്നും ഷംന പറയുന്നു. വീഡിയോയ്ക്കിടെ കിതപ്പും താരത്തിന് വരുന്നുണ്ട്. വീടും നാടുമൊക്കെ ഇതുവരെ മിസായിരുന്നില്ലായെന്നും ഇനിയിപ്പോല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം മാത്രമാണല്ലോ വീട്ടിലോട്ട് വരുന്നതെന്നു ഓര്‍ക്കുമ്പോല്‍ ചെറിയ സങ്കടമുണ്ടെന്നും ഇനി താന്‍ നാട്ടിലോട്ട് വീട്ടിലോട്ട് വരുന്നത് എന്‍രെ കുഞ്ഞുമായി ട്ടായിരിക്കും അതില്‍ എനിക്കു വളരെയധികം സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കുന്നു.ഇടയ്ക്കു മനോഹരമായ ഒരു ഹുക്കയും താരം വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. അത് തന്റെ ഇക്ക സമ്മാനിച്ച ആദ്യത്തെ ഗിഫ്റ്റാണെന്നും അത് വളരെ സ്‌പെഷ്യലാണെന്നും താരം പറയുന്നു.