“ആ സമയം ദേഷ്യത്തോടെ നിന്നെങ്കിലും ഉള്ളിൽ പ്രാർത്ഥന ആയിരുന്നു അവൾക്ക് വേണ്ടി, എന്റെ വയറിൽ തടവിക്കൊണ്ട് അങ്ങനെ പറഞ്ഞു” ശാലു

മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ സജീവമായ നടിയാണ് ശാലു കുര്യൻ. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ സീരിയലിലെ വർഷയായി എല്ലാവരുടെയും മനസ്സിൽ ഇടം നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. ശാലു ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന കോമഡി സീരിയലിലെ വിധു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അതിനിടയിൽ ശാലു ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താൻ സിനിമയിലും സീരിയലിലും കൂടുതൽ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാൽ തന്നെ കാണുന്നവർക്കെല്ലാം ദേഷ്യമായിരിക്കും എന്നാണ് ശാലു പറഞ്ഞത്. അതേസമയം ചില സാഹചര്യങ്ങളിൽ അവർ അത് പ്രകടിപ്പിക്കാറുണ്ടെന്നുമാണ് ശാലു പറഞ്ഞത്. തന്റെ കഥാപാത്രം അങ്ങനെ ആണെങ്കിൽ പോലും താൻ പുറത്തിറങ്ങുമ്പോൾ ആളുകളുമായി അടുത്തിടപഴകാൻ ശ്രമിക്കാറുണ്ടെന്നും ശാലു പറഞ്ഞു.

അതേസമയം ചിലരൊക്കെ അഭിനേതാക്കളെ കഥാപാത്രങ്ങളെ വെച്ചുകൊണ്ട് തന്നെ വിലയിരുത്തുകയും ദേഷ്യം പിടിക്കുകയും ചെയ്യും. എന്നാൽ ചിലർ തന്നോട് കഥാപത്രത്തെ മറന്ന് സ്നേഹത്തോടെ നല്ല മോളാണെന്നൊക്കെ പറഞ്ഞ് സംസാരിക്കാറുണ്ടെന്നും ശാലു പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും പലർക്കും താനിപ്പോഴും ചന്ദനമഴ സീരിയലിലെ വർഷ തന്നെയാണ് എന്നാണ് താരം പറഞ്ഞത്. അതേസമയം എന്നാൽ കോമഡി ചെയ്യാൻ തുടങ്ങിയതിനാലും ആളുകൾ ചിരിക്കാൻ തുടങ്ങിയതിനാലും ശരിക്കും നന്ദി പറയേണ്ടത് തട്ടീം മുട്ടീം സീരിയലിനോടാണ് എന്നും ശാലു പറഞ്ഞു.

ചന്ദനമഴ സീരിയലിൽ മേഘ്ന പാമ്പിനെ പിടിച്ച സീൻ വൈറലായിരുന്നു എന്നും പലരും അതിനെ ട്രോളിയത് താൻ കണ്ടെന്നും താരം പറഞ്ഞു. എന്നാൽ അത് ശെരിക്കും പാമ്പായിരുന്നു എന്നും പക്ഷെ അതിന്റെ വായ കൂട്ടി തൈച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. സീരിയലിൽ മേഘ്‌ന പാമ്പിനെ എടുക്കുമ്പോൾ അതിൽ തനിക്ക് നെഗറ്റീവ് കഥാപാത്രം ആയിരുന്നെങ്കിലും താൻ പ്രാർത്ഥിച്ചു കൊണ്ടാണ് അവിടെ നിന്നതെന്നും താരം പറഞ്ഞു. അതോടൊപ്പം സ്‌ക്രീനിൽ എങ്ങനെ ആണോ നമ്മൾ കാണുന്നത് അതേപോലെ നമ്മളോട് പെരുമാറുന്ന ആളാണ് ലളിതാമ്മയെന്നും താരം പറഞ്ഞു. താൻ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച സമയം തന്റെ വയറിൽ തടവിക്കൊണ്ട് ലളിതാമ്മ പറഞ്ഞു നല്ല ചക്കര കുഞ്ഞുണ്ടാകട്ടെയെന്നും ശാലു പറഞ്ഞു.