എ പടം എനിക്കിഷ്ടമല്ല, ഞാനാഗ്രഹിച്ച ഒരു കഥാപാത്രവും ഇതുവരെ ലഭിച്ചിട്ടില്ല ; ഷക്കീല

ഷക്കീല എന്ന നടി ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല എങ്കിലും. ഒരു കാലത്ത് ഷക്കീല സിനിമയില്‍ ഉണ്ടാക്കിയ കോളിളക്കം വലുതായിരുന്നു. ഒട്ടും ആഗ്രഹമില്ലാതെ സിനിമയിലെത്തിയ താരമാണ് ഷക്കീല. കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ ചുമലിലേല്‍ക്കേണ്ടി വന്നതിനാലാണ് പതിനാറോ പതിനേഴോ വയസു മാത്രമുള്ള പെണ്‍കുട്ടി സിനിമയിലേക്ക് എത്തുന്നത്. നല്ല ചിത്രങ്ങളാണ് ആദ്യം ഷക്കീലയെ തേടി വന്നത്. ആദ്യം സഹോദരീ വേഷങ്ങളില്‍ ശ്രദ്ധ നേടിയ ഷക്കീല പിന്നീട് എ പടത്തിലെ നായികയായി അരങ്ങറി. ഈ മാദക സുന്ദരിയുടെ ചൂടന്‍ രംഗങ്ങള്‍ കാരണം തന്നെ ഷക്കീലയുടെ ആരാധകരെല്ലാം പുരുഷന്‍മാരായിരുന്നു. വീട്ടിലെ ദാരിദ്രാവസ്ഥ മാറ്റാനായി അമ്മയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷക്കീല അഭിനയത്തിലെത്തിയത്.

ഷക്കീല ഇപ്പോള്‍ ടലിവി,നുകലില്‍ സജീവമാണ്. ഇപ്പോഴിതാ താരം മൈല്‍ സ്റ്റോണ്‍  മേക്കേഴ്‌സിനോട് തന്‍രെ വിശേഷങ്ങള്‍ തുറന്ന് പറയുകയാണ്. സണ്ണി ലിയോണിനെ പൊലെ ഒരു സ്വീകരണവും കേരളത്തില്‍ എവിടെയും എനിക്ക് ലഭിച്ചിട്ടില്ല. എനിക്കതില്‍ തെല്ലും ദുഖമില്ല. എനിക്ക് മലയാളികളോട് വെറുപ്പില്ല. കാരണം മലയാള ചിത്രമാണ് എനിക്ക് പോപ്പുലാരിറ്റി തന്നത്. ജനിച്ചതും വളര്‍ന്നതുമൊക്കെ തമിഴ് നാട്ടിലാണങ്കിലും നടി എന്ന നിലയില്‍ വളര്‍ത്തിയത് കേരളമാണ്. അത് കൊണ്ട് എനിക്ക് കേരളത്തോട് സ്‌നേഹം മാത്രമേ ഉള്ളൂ. മലയാളീസിനെ ഞാന്‍ ഒരിക്കലും വെറുക്കില്ല.ഞാനഭിനയിച്ച രണ്ടോ മൂന്നോ ചിത്രമല്ലാതെ ഞാന്‍ ഒന്നും കണ്ടിട്ടില്ല. എ പടമല്ലാത്ത നല്ല ചിത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്.

ഞാനഭിനയിച്ച ഒരു ചിത്രങ്ങളും എനി്ക്ക് ഇഷ്ടമല്ല. നല്ല ഒരു കഥാപാത്രം എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.എന്റെ കുടുംബത്തിനന്‍ര കഷ്ട്ടപ്പാടുകൊണ്ടാണ് ഞാന്‍  സിനിമകളില്‍ അഭിനയിച്ചത്. ഞാന്‍ ചെയ്തത് എന്റെ തൊഴിലാണ്. ആളുകള്‍ എന്ത് പറഞ്ഞാലും എനിക്ക് വിഷയമല്ല. ഒരുപാട് തവണ കരഞ്ഞിട്ടുണ്ട് എന്റെ ലൈഫോര്‍ത്ത്. അമ്മയാണ് മിക്ക ചിത്രങ്ങളിലും അഭിനയിക്കണമെന്ന് പറഞ്ഞിരുന്നത്. തന്റെ പ്രണയത്തെ പറ്റിയും താരം വെളിപ്പെടുത്തി. എനിക്ക് ധാരാളം പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രണയ പരാജയങ്ങളും ധാരാളമുണ്ട്. പ്രണയങ്ങള്‍ പരാജയപ്പെട്ടതിന് കാരണം പലതുണ്ട്. എന്റെ മുന്‍ കാമുകന്‍മാരില്‍ ഒട്ടുമിക്കവരോടും ഞാന്‍ ഇന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. അവരുടെ ഭാര്യമാരുമായും ഞാന്‍ നല്ല സൗഹൃദത്തിലാണ്.

ഒരു സമയം ഒരു പ്രണയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അല്ലാതെ ഒരു പ്രണയം ഇരിക്കെ തന്നെ മറ്റൊരു സുന്ദരനായ വ്യക്തിയെ കണ്ടാല്‍ അയാളോട് എനിക്ക് പ്രണയം തോന്നില്ല. ഒരേ സമയം ഒന്നിലധികം ആളുകളെ പ്രണയിക്കാനും ഞാന്‍ പോകാറില്ല. എന്റെ പ്രണയം എപ്പോഴും മനസില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ കറുത്തതോ, പൊക്കമില്ലാത്തതോ അങ്ങനെ ഒരു കുറവും എന്നെ ബാധിക്കില്ല. പ്രണയിക്കുന്നയാളുടെ സ്നേഹം മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച എന്‍രെ ഒരു മുന്‍കാമുകന്റെ ഭാര്യയുടെ പിറന്നാള്‍ ആയിരുന്നു. ഞാനാണ് അതിന്റെ പാര്‍ട്ടി അറേഞ്ച്മെന്റെല്ലാം ചെയ്ത് നല്‍കിയത്. അവരെല്ലാം എന്റെ വീട്ടില്‍ വരും. അവരുടെ മക്കള്‍ എന്നെ പെമ്മി എന്നാണ് വിളിക്കുന്നത്.പെരിയമ്മ എന്നാണ് അതിനര്‍ത്ഥമെന്നും ഷക്കീല പറയുന്നു.