
പുതിയ തുടക്കം കുറിച്ച് ഷക്കീല, ഏറ്റുമുട്ടാനും പകരം ചോദിക്കാനും താരം എത്തുന്നു, ആശംസകളറിയിച്ച് പ്രേക്ഷകർ
ഷക്കീലയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ആരും തന്നെ ഉണ്ടാകില്ല എന്നത് ഉറപ്പാണ്. കാരണം അഭിനയ രംഗത്ത് എത്തി വളരെ ചുരുങ്ങിയ സമയം കൊണ്ട് അത്രമാത്രം ജനമനസ്സുകളിൽ ഇടം നേടിയ താരമാണ് ഷക്കീല. എന്നാൽ കുറച്ച് മാസങ്ങൾ മുൻപ് ഷക്കീല ലുലുമാളില്‍ ഒരു സിനിമാ പ്രമോഷന് വേണ്ടി എത്തിയപ്പോൾ താരത്തിനെ കേരളം ഒന്നടങ്കം അപമാനിച്ചു വിട്ടിരുന്നു. എന്നാൽ അതേസമയം മലയാളവുമായി ഒരു ബന്ധവും ഇല്ലാത്ത നടി സണ്ണി ലിയോണിനെ മലയാളി പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഒരു കാലത്ത് ഷക്കീലയെ പ്രേക്ഷകർ സ്വീകരിച്ചത് പോലെ മലയാളികൾ സണ്ണി ലിയോണിനെ സ്വീകരിച്ചു.

എന്നാൽ ഇപ്പോൾ ഒരു കാലത്ത് പ്രേക്ഷകരുടെ എല്ലാമായിരുന്ന ഷക്കീല വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഷക്കീല ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സു സു സുരഭിയും സഹാസിനിയും എന്ന ഹാസ്യ പരമ്പരയിലെക്കാണ് എത്തുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഷക്കീല കാറില്‍ രാജകീയമായി വന്നിറങ്ങുന്ന സീരിയലിന്റെ പ്രമോ വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പരമ്പരയിൽ ഊര്‍മിള എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. പ്രമോ വീഡിയോയിൽ താരത്തിനെ കുറിച്ച് പറയുന്നത് ഇനി കണക്കുകൾ എണ്ണിയെണ്ണി ചോദിക്കാൻ വീണ്ടും എത്തുന്നു എന്നാണ്. അതോടൊപ്പം ഊര്‍മിള എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നതും താരം തന്നെയാണ്. ഷക്കീല ഇനി ഭാവം കൊണ്ടും അഭിനയം കൊണ്ടും മലയാളി പ്രേക്ഷകരെ കൈയ്യിലെടുക്കും എന്നത് ഉറപ്പുള്ളതാണ്. എന്നാൽ ഇപ്പോൾ സീരിയലിന്റെ പ്രമോ വീഡിയോ കണ്ട് പ്രേക്ഷകർ പറയുന്നത് താരത്തിനെ കോമാളിയാക്കാതെ നല്ല വേഷം നൽകണമെന്നാണ്.

അതോടൊപ്പം ഷക്കീല നല്ല മനസ്സിന് ഉടമയാണെന്നും പ്രേക്ഷകർ പറഞു. ഇനി സീരിയൽ കാണാൻ തങ്ങളും ഉണ്ടാകുമെന്നും താരം പറഞ്ഞു. സീരിയലിൽ ഷക്കീലയ്‌ക്കൊപ്പം അനു മോളും മല്ലിക സുകുമാരനും എല്ലാമുണ്ട്. ഇപ്പോൾ നിരവധി പേരാണ് ഷക്കീല വീണ്ടും സ്‌ക്രീനിൽ എത്തുന്നതിനായി കാത്തിരിക്കുന്നത്. അതേസമയം ഭാവം കൊണ്ടും അഭിനയം കൊണ്ടും താരം ഇനിയും അഭിനയ രംഗത്ത് തിളങ്ങി നിൽക്കട്ടെയെന്നും പ്രേക്ഷകർ ആശംസിക്കുന്നു.