ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും സന്തോഷ വാർത്ത അറിയിച്ച് മുക്ത; ആശംസകളുമായി ആരാധകർ

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ എത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് മുക്ത. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു മുക്ത ഞെട്ടിക്കുന്ന സിനിമയിൽ അഭിനയിച്ചത്. അന്നത്തെ ആ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു എന്ന് സിനിമയുടെ സംവിധായകൻ‌ ലാൽ ജോസ് തന്നെ പറഞ്ഞിട്ടുണ്ട്. ആ അഭിനയത്തിലൂടെ മുൻനിര നായികയായി മുക്ത തിളങ്ങുമെന്ന് പലരും കരുതിയിരുന്നു എങ്കിലും പിന്നീട് മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ ഒന്നും തന്നെ മുക്തയെ തേടി വന്നില്ല.

വളരെ ചുരുക്കം സിനിമകളിൽ മാത്രമേ മുക്തയ്ക്ക് ശ്രദ്ധേയ വേഷം കിട്ടിയുള്ളൂ. താമരഭരണി എന്ന സിനിമയിലൂടെ തമിഴിലും മുക്ത അരങ്ങേറ്റം കുറിച്ചിരുന്നു. വിശാൽ നായകനായ ഈ ചിത്രവും വൻ ഹിറ്റായിരുന്നു. അഭിനയ മികവും സ്ക്രീൻ പ്രസൻസുമുണ്ടായിട്ടും എന്ത് കൊണ്ടാണ് പ്രതീക്ഷിച്ച നേട്ടമൊന്നും മുക്തയ്ക്ക് സിനിമയിൽ നിന്ന് ലഭിക്കാഞ്ഞതെന്ന ചോദ്യം പലപ്പോഴായി ആരാധകർ ചോദിക്കാറുണ്ട്. അഭിനയത്തിൽ നിന്നെല്ലാം മുക്ത ഇടവേള എടുക്കുകയും കുടുംബ കാര്യത്തിന് പ്രാധാന്യം കൊടുക്കുകയുമായിരുന്നു മുക്ത.

എന്നാൽ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കൂടത്തായി എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മുക്ത വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുകയായിരുന്നു. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്തയുടെ ഭർത്താവ്. 2015 ലായിരുന്നു മുക്ത വിവാഹിതയാവുന്നത്. കിയാര റിങ്കു ടോമിയെന്ന മകളും ഇവർക്കുണ്ട്. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് മുക്ത എത്താറുണ്ട്.  ഇപ്പോഴിതാ മുക്ത തൻ്റെ പുതിയ സന്തോഷമാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.  ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് തിരികെ എത്തുകയാണ് മുക്ത.

കുരുവി പാപ്പ എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് തിരിച്ചെത്തുന്നത്. വിനീതിനാെപ്പമുള്ള ഒരു ചിത്രവും ഇതുമായി ബന്ധപ്പെട്ട് മുക്ത പങ്കുവെച്ചിട്ടുണ്ട്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. വിനീതെന്ന മികച്ച നടനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നു എന്നതിൽ ഏറെ സന്തോഷം എന്നാണ് മുക്ത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.  തൻ്റെ ഒപ്പം തന്നെ നിന്നതിന് ഭർത്താവിനും മകൾക്കും മുക്ത നന്ദിയും അറിയിച്ചു. ജോഷി ജോൺ സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമയാണ് കുരുവി പാപ്പ. വിനീത്, ഷെല്ലി കിഷോർ, കൈലാഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്.