സുമിത്രയെന്റെ ഉച്ചിഷ്ടം, ഞാൻ അനുഭവിച്ചതിന്റെ ബാക്കി, രോഹിതിനെ കൊല്ലാൻ 5 ലക്ഷം നൽകി സിദ്ധാർഥ്, രോഹിതിനെ കാണാതെ പേടിച്ച് ശ്രീനിലയം

തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി സൂക്ഷിച്ചു വച്ച പണം കൊണ്ട് പ്രതീഷിന്റെ സ്വര്‍ണ മാല ഉണ്ടാക്കാന്‍ പോകുകയാണ് സിദ്ധാർഥ്. തട്ടാന്റെ അടുത്ത് പോയി പൊന്നുരുക്കി വാങ്ങി ജ്വല്ലറിയിൽ എത്തിയ സിദ്ധാർഥ് കാണുന്നത് സുമിത്രയുടെ സാരിയുടെ ഞൊറികള്‍ നന്നാക്കി കൊടുത്തും പ്രണയം കൊണ്ട് മൂടുന്ന രോഹിതിനെയാണ്. ഇരുവരെയും പ്രണയം കാണുന്ന സിദ്ധാർത്ഥിന് തനറെ ദേഷ്യം നിയന്ത്രിക്കാനും കഴിയുന്നില്ല. കുഞ്ഞിന് വേണ്ടി മാല മേടിക്കുന്നതിനിടയിൽ രോഹിത് ഒരു നക്ലൈസ് സമ്മാനമായി വാങ്ങി സുമിത്രയുടെ കഴുത്തില്‍ വച്ച് കൊടുക്കുകയും ചെയ്യുന്നു.

ആ സമയം സുമിത്ര രോഹിതിന് ഒരു വച്ചും സമ്മാനമായി നൽകുന്നത് കാണുന്ന സിദ്ധാർഥ് ദേഷ്യത്തോടെ നോക്കുകയാണ്. എന്നാൽ സുമിത്രയും രോഹിതും തന്നെ കണ്ടെന്ന് മനസ്സിലായി സിദ്ധാർഥ് തിരിഞ്ഞു നടക്കുമ്പോൾ രോഹിത് സിദ്ധാർത്ഥിനെ തിരിച്ച് വിളിച്ചു സംസാരിക്കുന്നു. ആ സമയം സുമിത്ര ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ സിദ്ധാർഥ് സുമിത്രയെ വിളിക്കുന്നു. നാളത്തെ ചടങ്ങിനെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് സിദ്ധാർഥ് പറഞ്ഞപ്പോൾ രോഹിത് മാറി തരാം എന്നായിരുന്നു പറഞ്ഞതെങ്കിലും രോഹിത്തിനോട് അവിടെ നില്ക്കാൻ സുമിത്ര പറഞ്ഞു.

നാളത്തെ ചടങ്ങിനെ കുറിച്ച് സിദ്ധാർത്ഥിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതെല്ലാം വീട്ടില്‍ പോയി അച്ഛനോട് പറഞ്ഞോലനായിരുന്നു സുമിത്ര പറഞ്ഞത്. അതൊന്നും കേൾക്കാൻ തനിക്ക് താല്പര്യമില്ലെന്നും പറഞ്ഞുകൊണ്ട് സുമിത്രയും രോഹിതും പോയി. എന്നാൽ പുറകെ പോയ സിദ്ധാർഥ് സുമിത്രയുടെ കയ്യിൽ കയറി പിടിച്ച് മോശമായി സംസാരിക്കുകയും ചെയ്തപ്പോൾ കൈ വിടീപ്പിച്ച സുമിത്രയോട് തന്നെ അപമാനിപ്പിച്ചതിന് നീ അനുഭവിക്കും എന്നും പറഞ്ഞു.

എന്നാൽ സിദ്ധാർത്ഥിനെ തടഞ്ഞു നിർത്തിക്കൊണ്ട് രോഹിത് തന്റെ ഭാര്യയുടെ കയ്യിൽ അനുവാദം ഇല്ലാതെ പിടിച്ചത് ചോദ്യം ചെയ്തപ്പോൾ സിദ്ധാർഥ് പറഞ്ഞത് സുമിത്ര താൻ അനുഭവിച്ചതിന്റെ ബാക്കിയാണെന്നും തന്റെ ഉച്ചിഷ്ടം ആണെന്നും ആയിരുന്നു. അത് കേട്ട രോഹിത് പറഞ്ഞത് ഇനി ഇങ്ങനെ പറഞ്ഞാൽ സിദ്ധാർത്ഥിന്റെ പല്ല് അടിച്ച് താഴെയിടും എന്നാണ്. അത് കഴിഞ്ഞ് നാളത്തെ ചടങ്ങിൽ അച്ചച്ചനായി രോഹിത് എത്തരുതെന്നും കൊല്ലണമെന്നും പറഞ്ഞ് ജയിമിസിന് 5 ലക്ഷം കൊടുക്കുകയും ചെയ്തു. അതേസമയം ഓഫിസിൽ പോയ രോഹിത് ചടങ്ങ് തുടങ്ങാനായിട്ടും എത്താത്തതിന്റെ സങ്കടത്തിലാണ് എല്ലാവരും.

Articles You May Like