“ഇപ്പോഴും തനിക്ക് ഡ്രെസ്സൊക്കെ എടുത്ത് തരുന്നത് അമ്മയാണ്, ദൂര സഥലങ്ങളിലേക്ക് പോവാതിരുന്നതും അത് കൊണ്ടാണ്”; ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് സുമി പറയുന്നു

അങ്ങാടിപ്പാട്ട് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സുമി ശ്രീകുമാർ. ബിഗ്‌സ്‌ക്രീനിലും സുമി തിളങ്ങിയിട്ടുണ്ട്. സ്ത്രീജന്മം, വധു, മംഗല്യപ്പട്ട്, ശ്രീ ഗുരുവായൂരപ്പന്‍, തുടങ്ങിയ പരമ്പരകളിലൂടെയാണ് സുമി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായത്. മനസ്സിനക്കരെ എന്ന സീരിയലിലാണ് മലയാളത്തിൽ സുമി അവസാനമായി എത്തിയത്. കാർത്തിക ദീപം സീരിയലിൽ തിളങ്ങിയ ശേഷം തമിഴിൽ മഹാനടി എന്ന പരമ്പരയിലാണ് സുമി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സുമിയുടെ പുതിയ വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

പ്ലസ് റ്റു കഴിഞ്ഞതിന് ശേഷമാണു അഭിനയത്തിലേക്ക് വന്നത്. ബൈജു ദേവരാജ് സുഹൃത്തിന്റെ സഹോദരനാണ്. അദ്ദേഹം വഴി ആയിരുന്നു ആദ്യമായി സീരിയലിലേക്ക് എത്തിയത്. അങ്ങാടിപ്പാട്ടിലൂടെയും, സുന്ദരൻ സുന്ദരി എന്നീ പരമ്പരകളിലൂടെയാണ് തന്നെ തിരിച്ചറിഞ്ഞത്. ഇപ്പോഴും പലരും ആര്യ നന്ദ എന്ന പേരാണ് വിളിക്കാറുള്ളതും. 22 വർഷത്തോളമായി താൻ അഭിനയത്തിലേക്ക് എത്തിയിട്ട് എന്നാൽ ഇന്നും ആര്യനന്ദ കഥാപാത്രത്തിലൂടെ അറിയുമ്പോൾ ഒരുപാട് സന്തോഷം. സ്ത്രീജന്മത്തിൽ കെപിഎസി ലളിതാമ്മയുടെ മകൾ ചിത്ര ആയിട്ടാണ് ആദ്യം അഭിനയിച്ചത്.

അങ്ങാടിപാട്ട് ഇമേജ് ഉള്ളത് കൊണ്ട് അധികം നെഗറ്റീവ് കഥാപാത്രങ്ങൾ തനിക്ക് തന്നിരുന്നില്ല. എന്നാൽ ഇപ്പോൾ നെഗറ്റീവ് കഥാപാത്രങ്ങൾ കിട്ടുന്നുണ്ട് എന്നും ഏതു കഥാപാത്രങ്ങൾ ചെയ്യാനും താൻ റെഡിയാണെന്നും സുമി പറയുന്നുണ്ട്. ഇപ്പോൾ താൻ അധികവും തമിഴ് പരമ്പരകൾ ആണ് ചെയ്യുന്നത്. കുടുംബത്തിന് ഒപ്പം ഇരിക്കാൻ പറ്റി എന്നുള്ളതാണ് കോവിഡ് സമയം താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. ഹോം സിക്ക്നെസ്സ് കൂടിയ ആളാണ് താൻ അതു കൊണ്ടാണ് തിരുവനന്തപുരം വിട്ടൊരു ഷൂട്ടിനും പോവാതിരുന്നത്.

ഇപ്പോഴാണ് ദൂര സ്ഥലങ്ങളിൽ പോയി ജോലി ചെയ്ത് തുടങ്ങിയത്.  അമ്മയാണ് ഇപ്പോഴും തന്റെ സീരിയലിലെക്കുള്ള വസ്ത്രങ്ങൾ തെരെഞ്ഞെടുക്കുന്നത് എന്നും താരം പറയുന്നു. ഇപ്പോഴും അഭിനയത്തിൽ തന്നെ തുടരാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. തന്റെ ഒപ്പം വന്നവരിൽ അഭിനയത്തിൽ തുടരുന്നവർ വളരെ കുറവാണ്. അഭിനയത്തിലേക്ക് എത്തിയില്ലായിരുന്നു എങ്കിൽ സ്‌കൂൾ ടീച്ചർ ആകാൻ ആയിരുന്നു ഇഷ്ടം എന്നും സുമി പറയുന്നു. അഭിനയത്തിലേക്ക് എത്തിയപ്പോൾ പലരും തന്നോട് പേര് മാറ്റാൻ പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട പേര് മാറ്റില്ലെന്ന് താൻ പറഞ്ഞെന്നും സുമി പറഞ്ഞു.