കുഞ്ഞു വാവയുടെ ചിത്രം പങ്കുവെച്ച് റബേക്ക; അമ്മയ്‌ക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് റബേക്ക സന്തോഷ്. ഇപ്പോൾ സൂര്യ ടിവിയിൽ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക ഇപ്പോൾ വേഷമിടുന്നത്. മിനിസ്ക്രീൻ രംഗത്ത് എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നിരവധി ആരാധകരാണ് റബേക്കയ്ക്ക് ഉള്ളത്. അതുകൊണ്ടു തന്നെ നിമിഷ നേരം കൊണ്ടാണ് താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും വൈറലായി മാറുന്നത്. 2021 ലാണ് റബേക്ക വിവാഹിതയാകുന്നത്.

ശ്രീജിത്ത് വിജയനാണ് റബേക്കയുടെ ഭർത്താവ്. ഇവരുടെ വിവാഹവും മറ്റും സോഷ്യൽ മീഡിയ വളരെ അധികം ആഘോഷമാക്കിയ ഒന്നായിരുന്നു. 2011ലാണ് റബേക്ക അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. സപ്തമ ശ്രീ തസ്കര, തിരുവമ്പാടി തമ്പാൻ, ഒരു സിനിമക്കാരൻ, മിന്നാമിനുങ്ങ്, ടേക്ക് ഓഫ് എന്നീ സിനിമകളിലും റബേക്ക ചെറിയ ചെറിയ റോളുകളിൽ എത്തിയിട്ടുണ്ട്. അനേകം റിയാലിറ്റി ഷോകളിലും റബേക്ക അവതരികയായി എത്തിയിരുന്നു. ഇപ്പോഴിതാ റബേക്ക പങ്കുവെച്ച മറ്റൊരു വിശേഷമാണ് വൈറലായി മാറുന്നത്. ഒരു കുഞ്ഞു ജനിച്ച സന്തോഷമാണ് റബേക്ക പുറത്തു വീട്ടിരിക്കുന്നത്. വീട്ടിലേക്ക് ഒരു കുഞ്ഞുവാവ കൂടി എത്തിയിരിക്കുന്നു എന്ന സന്തോഷമാണ് റബേക്ക അറിയിക്കുന്നത്.

 

 

റബേക്കയുടെ സഹോദരി ഗീതുവിനും ഭർത്താവ് അലനുമാണ് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നത്. പെൺകുഞ്ഞാണ്‌ ജനിച്ചിരിക്കുന്നത്. വാവ വീട്ടിൽ എത്തിയതിന്റെ സന്തോഷത്തിലാണ് റബേക്കയുടെ കുടുംബമിപ്പോൾ. റബേക്കയും റബേക്കയുടെ അമ്മയും കുഞ്ഞിനെ മടിയിൽ എടുത്തു വച്ചിരിക്കുന്ന ഫോട്ടോകളാണ് റബേക്ക തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ആദ്യം ചിത്രം കണ്ട പലരും കരുതിയത് റബേക്കയ്ക്ക് കുഞ്ഞു ജനിച്ചു എന്നാണ്.

സർപ്രൈസ് ആയിപോയല്ലോ എന്നും പറഞ്ഞു കൊണ്ട് പലരും കമെന്റിട്ടിരുന്നു. പിന്നീടാണ് സഹോദരിയുടെ കുഞ്ഞാണ് എന്ന് പലർക്കും മനസ്സിലായത്.  കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് റബേക്ക ശ്രദ്ധ നേടിയത്. കാവ്യ എന്ന കഥാപാത്രമായിട്ടാണ് അതിൽ എത്തിയത്. സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിലാണ് ഇപ്പോൾ റബേക്ക അഭിനയിക്കുന്നത്. പൂജ എന്ന കഥാപാത്രമായാണ് റബേക്ക എത്തുന്നത്. വിവാഹത്തിന് ശേഷവും അഭിനയ ലോകത്ത് സജീവമാണ് റബേക്ക.  ആശംസകൾ അറിയിച്ചു കൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് റബേക്കയ്ക്കും കുഞ്ഞു ജനിക്കട്ടെ എന്നും ആരാധകർ കമെന്റ് ചെയ്തിട്ടുണ്ട്.