
“യഥാർത്ഥ പാമ്പിനെ തന്നെയാണ് അന്ന് എടുത്തത്, പലരും എഡിറ്റ് ചെയ്തു, താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അതെല്ലാം, ഫിനാൻഷ്യലി, ഫിസിക്കലി തകർന്നു” മേഘ്ന വിൻസെന്റ്
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയിലെ അമൃതയായി ഗംഭീര പ്രകടനം കാഴ്ച വെച്ച് കൊണ്ടാണ് മേഘ്‌ന മിനിസ്ക്രീനിലേക്ക് എത്തിയത്. ചന്ദനമഴ പരമ്പര കഴിഞ്ഞപ്പോൾ അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു മേഘ്‌ന. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മലയാള മിനിസ്ക്രീനിലേക്ക് മേഘ്ന കടന്ന് വരുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലറിൽ ജ്യോതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മേഘ്‌ന എത്തിയത്. ഇപ്പോഴിതാ മേഘ്‌ന പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

അരുവിക്കര പ്രസംഗം ട്രോളുകളിൽ നിറഞ്ഞതിനെ കുറിച്ചാണ് മേഘ്‌ന പറഞ്ഞത്. ആ സമയത്ത് ഞാൻ ശരിക്കും കരഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ ട്രോളുകളെകുറിച്ച് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. സത്യത്തിൽ തനിക്ക് ഇപ്പോഴാണ് മനക്കട്ടി ഉണ്ടായത് ആ ട്രോളുകൾ കാണാൻ. ഇപ്പോൾ അതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നത്. ചെറിയ ഒരു എഡിറ്റിംഗ് നടന്നിട്ടുണ്ട് എങ്കിലും ഞാൻ എന്ത് പൊട്ടത്തരം ആണ് അന്ന് പറഞ്ഞത് എന്ന് ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു. ഇരുപതു വയസ്സ് ഉള്ള ഞാൻ ആണ് അത് എങ്കിലും പൊളിറ്റിക്കലി തീരെ വിവരം ഇല്ലാത്ത ഒരാളായിരുന്നു.

ചന്ദനമഴയിലെ പാമ്പിനെ എടുക്കുന്ന രംഗം ഉണ്ട്. അതിൽ ശരിക്കും ആ പാമ്പിനെ ഞാൻ എടുത്തതാണ്. പേടിച്ചിട്ടാണെങ്കിലും എടുക്കാൻ പറഞ്ഞപ്പോൾ ഞാൻ എടുത്തു. എന്നാൽ ഷൂട്ടിനിടയിൽ പാമ്പ് ചീറ്റിയതോടെ എല്ലാവരും ഓടി. ക്യാമറ ചേട്ടൻ വരെ ഓടിയിരുന്നു. പിന്നീട് പാമ്പാട്ടി വന്ന് എന്റെ കയ്യിൽ നിന്ന് പാമ്പിനെ വാങ്ങുന്ന വരെ ഞാൻ അതിനെ പിടിച്ച് നിന്നു. അടുത്തിടെ ആ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

എൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമ്മയായിരുന്നു. സ്വന്തമായി ഒരു തീരുമാനവും എടുക്കാനുള്ള പക്വത ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ജീവിത്തിന്റെ ഒരു ഘട്ടം എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി ഒന്ന് മാറണം എന്ന്. ജീവിതത്തിലെ പല സാഹചര്യങ്ങളും തന്നെ പലതും പഠിപ്പിച്ചു. അതോടെ പല രീതിയിലും ഞാൻ മാറി തുടങ്ങി എന്നും മേഘ്ന പറയുന്നു. 20, 25 വയസ്സ് പ്രായമുണ്ടായിരുന്ന എനിക്ക് എടിഎം ൽ നിന്നും ക്യാഷ് വിത്‌ഡ്രോ ചെയ്യുന്നത് എങ്ങനെ എന്ന് പോലും അറിയില്ലായിരുന്നു. ആ എന്നിൽ നിന്ന് ഈ ഒരു ചേഞ്ച് വലിയ ചേഞ്ച് തെന്നെയാണ്. കാരണം ജീവിതം എന്നെ പലതും പഠിപ്പിച്ചു.