നിനക്ക് അമ്മയാവാനാവില്ല, സറോഗസി ചെയ്യൂ എന്ന് വരെ പറഞ്ഞു; എട്ട് വർഷത്തിന് ശേഷം പരിഹാസങ്ങൾക്ക് മറുപടി നൽകി സന്തോഷ വാർത്ത അറിയിച്ച് ലിന്റു റോണി

മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ കാണികൾക്കും ഏറെ സുപരിചിതയാണ് ലിന്റു റോണി. മിനിസ്ക്രീൻ സീരിയലുകളാണ് ലിന്റുവിനെ താരമാക്കിയത്. നിരവധി ഹിറ്റ് പരമ്പരകളില്‍ വേഷമിട്ട് കയ്യടി നേടിയാണ് ലിന്റു കുടുംബ പ്രേക്ഷകരുടെകയ്യടി നേടിയത്. എന്നാൽ ഇപ്പോള്‍ ലിന്റ അഭിനയത്തില്‍ അത്ര സജീവമല്ല, ഭർത്താവുമൊത്ത് വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നു താരം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. റീലുകളും വ്‌ളോഗുകളും ആയി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട് ലിന്റു റോണി.

 

ഇപ്പോഴിതാ ലിന്റുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. താന്‍ അമ്മയാകാന്‍ പോവുന്നു എന്ന സന്തോഷ വാര്‍ത്തയാണ് ലിന്റു സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ജൂണിലാണ് വാവ എത്തുക എന്നും ലിന്റു പറഞ്ഞു. എനിക്ക് നിങ്ങളോട് ഒരു സന്തോഷവാര്‍ത്തയുണ്ട്. അതെ ഞാന്‍ ഗര്‍ഭിണിയാണ്. ജൂണില്‍ കുഞ്ഞതിഥി എത്തുമെന്നും 21 ആഴ്ച കഴിഞ്ഞു എന്നും ലിന്റു പറഞ്ഞു. ദൈവത്തിന് നന്ദി ഉണ്ടെന്നും ലിന്റു പറഞ്ഞു. സന്തോഷ വാർത്ത അറിയിച്ചതോടെ നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

പഗ്‌നന്‍സി ടെസ്റ്റ് ചെയ്യുന്നതിന്റെയും ആദ്യ സ്‌കാനിംങ് പോവുന്നതിന്റെയും വീഡിയോയും പങ്കുവെച്ചിരുന്നു. വിവാഹ വാർഷികത്തിന്റെ വീഡിയോ പങ്കുവെച്ചത് മുതൽ ലിന്റു ഗർഭിണി ആണോ എന്ന് ആരാധകർ ചോദിച്ചിരുന്നു. എന്നാൽ ഇതിനോട് ഒന്നും ലിന്റു പ്രതികരിച്ചിരുന്നില്ല. എന്നാൽ അനേകം പരിഹാസങ്ങൾ ലിന്റു സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായിട്ടും അമ്മയാവാൻ കഴിഞ്ഞില്ലേ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. നിനക്ക് അമ്മയാവാനാവില്ല, സറോഗസി ചെയ്യൂ എന്നും പലരും പറഞ്ഞിരുന്നു.

ഈ കമെന്റിന് താഴെ നിരവധി പേരാണ് രൂക്ഷ വിമർശനവുമായി എത്തിയിരുന്നത്. ഒടുവിൽ കമെന്റ് ഇട്ട വ്യക്തി തന്നെ പിൻവലിക്കുകയായിരുന്നു. പിന്നീട് ഈ കമെന്റിനെ കുറിച്ച് ലിന്റു വീഡിയോയിലൂടെ സംസാരിച്ചിരുന്നു. ഇപ്പോൾ ഏറെ സന്തോഷത്തിലാണ് ലിന്റു. പരിഹസിച്ചവരോടും ഉപദേശം തന്നവർക്കുമുള്ള മറുപടിയാണ് ഇതെന്നും ലിന്റു ഇട്ട പോസ്റ്റിലൂടെ പറയാതെ പറയുന്നുണ്ട്. അനേകം പേരാണ് താരത്തിന്റെ ഈ സന്തോഷത്തിൽ പങ്കു ചേർന്ന് കൊണ്ട് എത്തിയിരുന്നു.  ഭാര്യ എന്ന പരമ്പരയിൽ രഹ്‌ന എന്ന കഥാപാത്രമായി എത്തി ഏറെ ശ്രദ്ധ നേടിയിരുന്നു ലിന്റു.