വിവാഹ ശേഷം ആ സന്തോഷ വാർത്ത പങ്കുവെച്ച് ഹരിത; ആശംസകൾ നേർന്ന് പ്രിയപ്പെട്ടവർ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഹരിത ജി നായര്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് ഹരിത അഭിനയത്തിലേക്ക് എത്തുന്നത്. കാസ്തൂരിമാനില്‍ നായിക അല്ലായിരുന്നു എങ്കിലും ശ്രീക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ മികച്ച രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. കസ്തൂരിമാൻ പരമ്പരയ്ക്ക് ശേഷം സിനിമയിൽ നിന്നും അവസരം ഹരിതയെ തേടി വന്നിരുന്നു. കാര്‍ബണ്‍,ഒരു പക്കാ നാടന്‍ പ്രേമം എന്നി സിനിമകളില്‍ ഹരിത വേഷമിട്ടിട്ടുണ്ട്.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യ്തിരുന്ന തിങ്കൾ കലമാൻ എന്ന പരമ്പരയിലൂടെ നായികയായി എത്തിയാണ് ഹരിത ഏറെ ശ്രദ്ധ നേടിയത്.  കീർത്തി എന്ന നായികയെ ആണ് ഹരിത അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഹരിത തൻ്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീലിസ് വീഡിയോകളും പങ്കുവെച്ചു കൊണ്ട് എത്താറുണ്ട്. റെയ്ജന്‍ രാജന്‍ ആയിരുന്നു പരമ്പരയിൽ രാഹുൽ എന്ന നായകനായി എത്തിയത്. പരമ്പര അവസാനിച്ചു കാലങ്ങളായി എങ്കിലും ഇപ്പോഴും രാഹുല്‍-കീര്‍ത്തി കോമ്പോ പ്രേക്ഷകര്‍ ഓർത്തിരിക്കുന്നുണ്ട്.

നഴ്‌സിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് ഹരിത തന്നെ തുറന്ന് പറഞ്ഞിരുന്നു. സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാര്‍പെറ്റ് ഷോയില്‍ എത്തിയപ്പോഴാണ് ഹരിത ഈ കാര്യം വെളിപ്പെടുത്തിയത്. ഹരിതയ്‌ക്കൊപ്പം റെയ്ജനും ഷോയിൽ എത്തിയിരുന്നു. അഭിനയത്തിലേയ്ക്ക് വരാന്‍ വേണ്ടിയാണ് താൻ നഴ്‌സിംഗിന് പഠിക്കാൻ പോയതെന്നാണ് ഹരിത പറഞ്ഞത്. ചെറുപ്പം മുതലെ അഭിനയത്തോടായിരുന്നു താല്‍പര്യമെന്നും എന്നാല്‍ അച്ഛന് തനിക്കൊരും ജോലി ആവണം എന്നായിരുന്നു. പഠിച്ചൊരു ജോലി കിട്ടിയതിന് ശേഷം ഇഷ്ടത്തിന് എന്ത് വേണമെങ്കിലും ചെയ്‌തോളാൻ അനുവാദം തന്നു. പ്ലസ്ടു കഴിഞ്ഞാൽ പെട്ടെന്ന് ജോലി കിട്ടുന്ന ഒരു കോഴ്‌സായിരുന്നു നോക്കിയിരുന്നത്.

അപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് എഞ്ചിനിയറിംഗും നഴ്സിംഗ് ആയിരുന്നു. അങ്ങനെ നഴ്‌സിംഗ് പഠിക്കാന്‍ ചേരുകയായിരുന്നു എന്നും ഹരിത പറഞ്ഞു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഹരിത. ഇപ്പോഴിതാ സീ കേരളം സംപ്രേക്ഷണം ആരംഭിക്കുന്ന പുതിയ പരമ്പരയിലേക്ക് നായികയായി എത്തുകയാണ് ഹരിത. തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ഹരിത എത്തുന്നത്. നിറത്തിന്റെ പേരിൽ അഭിമാനിക്കപ്പെടുന്ന പെൺകുട്ടിയും എന്നാൽ അവളുടെ നിറത്തെ സ്നേഹിക്കുന്ന നായകനും എത്തുന്നു. രാഹുൽ രാമചന്ദ്രനാണ് നായകനായി എത്തുന്നത്. ശ്യാമാംബരം എന്നാണ് പരമ്പരയുടെ പേര്. അൽപ്പം വൈകിപ്പോയല്ലോ എന്നാണ് പ്രേക്ഷകർ അഭിപ്രായ പെടുന്നത്.