“മകളുടെ ജീവിതം നശിച്ചാലും കുഴപ്പമില്ല, ‘അമ്മ ജയിക്കണം, അമ്മയുടെ വാശിയ്ക്കാണ് ഇപ്പോൾ അങ്ങനെ ചെയ്യുന്നത്, അന്ന് അഹങ്കാരം കാണിച്ചു” അനൂശ്രീ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂശ്രീ. വളരെ ചെറിയ പ്രായത്തിലെ അഭിനയ രംഗത്തേക്ക് എത്തിയ അനൂശ്രീ സീരിയലിൽ സജീവമായിരിക്കുമ്പോൾ തന്നെ വിവാഹിതയാവുകയും ചെയ്തു. പതിനെട്ടാം വയസ്സിൽ സീരിയൽ ക്യാമറാമാനായ വിഷ്ണുവുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹത്തോടെ വീട്ടുകാരുമായി ഒരു ബന്ധവും ഇല്ലാതിരുന്ന അനൂശ്രീ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോഴാണ് സ്വന്തം വീട്ടിലേക്ക് ‘അമ്മ ക്ഷണിച്ചത്. അഞ്ചാം മാസം മുതൽ സ്വന്തം വീട്ടിലായിരുന്നു അനുശ്രീ.

മകൻ ജനിച്ചിട്ടും വിഷ്ണുവിനൊപ്പം പോയിരുന്നില്ല. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ പങ്ക് വെച്ചപ്പോൾ അതിൽ ഒന്നും തന്നെ വിഷ്ണു ഉണ്ടായിരുന്നില്ല. എന്നാൽ അധികം വൈകാതെ അനൂശ്രീ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്ക് വെച്ച്. അതിൽ പറഞ്ഞത് താനും വിഷ്ണുവുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്നും ചിലപ്പോൾ എല്ലാം സംസാരിച്ച് നല്ലത് പോലെ മുൻപോട്ട് പോകുമെന്നും അല്ലെങ്കിൽ വിവാഹമോചിതർ ആകുമെന്നായിരുന്നു. എന്നാൽ ഇത് വരെയും ഇരുവരും ഒന്നായിട്ടില്ല എന്നാണ് പലരെയും അതിശയിപ്പിക്കുന്ന കാര്യം. കുഞ്ഞുണ്ടായതോടെ സോഷ്യൽ മീഡിയയിൽ സജീവമായ അനൂശ്രീ തന്റെ വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളും പങ്ക് വെച്ച് എത്താറുണ്ട്.

ഇപ്പോൾ അനൂശ്രീ പങ്ക് വെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ മുടി ഗോള്‍ഡ് കളര്‍ ആക്കിയതിന് ജനുവരി പതിമൂന്ന് വരെ മാത്രമേ അമ്മ സമ്മതം നൽകിയിട്ടുള്ളൂ എന്നാണ് താരം പറഞ്ഞത്. അതിന് ശേഷം മുടി കറുപ്പ് കളർ ആക്കാത്തതിന് ‘അമ്മ എന്നും വഴക്ക് പറയുമെന്നാണ് അനൂശ്രീ പറഞ്ഞത്. അമ്മയുടെ നിർബന്ധത്തിനാണ് ഇപ്പോൾ താൻ മുടി കറുപ്പ് ആക്കുന്നതെന്നും അനൂശ്രീ പറഞ്ഞു. അമ്മയുടെ സമ്മതം ഇല്ലാതെ അഹങ്കാരത്തിനാണ് മുടി മുറിച്ചത് എന്നാണ് താരം പറഞ്ഞത്.

അതിന് ശേഷം മുടി മുറിക്കുമ്പോഴെല്ലാം അമ്മയ്ക്ക് വലിയ ശ്രദ്ധ ആയിരുന്നെന്നും അനൂശ്രീ പറഞ്ഞു. മുടി വെട്ടുന്ന ആള്‍ക്ക് കത്രികയുടെ അളവ് പോലും കൊടുക്കാതെ വന്നപ്പോൾ ആണ് മുടി വെട്ടുന്ന ആൾക്ക് ദേഷ്യം വന്നതെന്നാണ് പറഞ്ഞത്. അങ്ങനെ അമ്മയും മുടി വെട്ടുന്ന ആളും തമ്മിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞെന്നും അങ്ങനെ അമ്മയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. അതിന് പിണങ്ങി മാറി നിന്നെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ വീഡിയോയ്ക്ക് വരുന്ന കമന്റ് മകളുടെ ജീവിതം നശിച്ചാലും മകൾ തന്റേത് മാത്രമായിരിയ്ക്കണം എന്ന സ്വാര്‍ത്ഥത ആണെന്നാണ്.