“എന്റെ രണ്ടര വയസ്സുള്ള മകനെ വരെ അകറ്റി നിർത്തി, കാരണമില്ലാതെ ദേഷ്യപ്പെട്ടു, കരഞ്ഞു”; തൻ്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് സീരിയൽ താരം അഞ്ജലി റാവു

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ്സ് ഹിറ്റലര്‍ എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി റാവു. ഇതിൽ മായ എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. മോഡലങ്ങിലൂടെയാണ് അഞജലി കരിയറിൽ അരങ്ങേറ്റം കുറിക്കുന്നത്. അനേകം പ്രമുഖ ബാന്‍ഡുകളുടെ പരസ്യത്തില്‍ അഞ്ജലി അഭിനയിച്ചിരുന്നു. മോഡലിങിന് ശേഷമാണ് അഭിനയത്തിലേക്ക് അഞ്ജലി ചുവടുവെക്കുന്നത്. തതമിഴിൽ അനേകം സിനിമകളിലും സീരിയലുകളിലുമെല്ലാം അഞ്ജലി വേഷമിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. താൻ പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ട് അഞ്ജലി എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ അടുത്ത കാലത്ത് താൻ വിഷാദത്തിലൂടെ കടന്നു പോയതിനെ കുറിച്ച് തുറന്ന് പറയുകയാണ് അഞ്ജലി. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളെ കുറിച്ചെല്ലാം തുറന്ന് സംസാരിച്ചത്. ഒരു മാസത്തോളം താൻ വിഷാദ രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഞാൻ ഇടയ്ക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ പൊട്ടിത്തെറിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്യുമായിരുന്നു.

താൻ ഇതിൽ നിന്നെല്ലാം മറികടന്നത് സഹപ്രവർത്തകർക്കും ഭർത്താവും കാരണമാണ്. അവർക്കെല്ലാം നന്ദിയുടെന്നും അഞ്ജലി പറഞ്ഞു. ഇപ്പോൾ താൻ വിഷാദത്തെ മറികടന്നു എന്ന് വിശ്വസിക്കുന്നു എന്നും അഞ്ജലി പറഞ്ഞു. രണ്ടര വയസ്സുള്ള എൻ്റെ വാവ ചെന്നൈയിലും താൻ കൊല്ലത്തും ഭർത്താവ് കൊച്ചിയിലുമായിരുന്നു ഉണ്ടായിരുന്നത്. കുടുംബത്തോടൊപ്പം നല്ല സമയം ഒന്നും ചെലവഴിക്കാൻ കഴിയാത്തതിൽ അസ്വസ്ഥയായിരുന്നു. സീരിയൽ നടിയെന്ന് പറഞ്ഞ് പലരും തന്നെ പുച്ഛത്തോടെ നോക്കിയതും തന്നെ വല്ലാതെ ബാധിച്ചു. എന്നോടൊപ്പം കരിയർ തുടങ്ങിയ മറ്റ് താരങ്ങളായവരെ വെച്ച് അവർ എന്നെ താരതമ്യം ചെയ്തു.

ഇതെല്ലം എന്നെ വല്ലാതെ ബാധിച്ചപ്പോൾ ഷോട്ടിങ് ലൊക്കേഷനിലും ഞാൻ അലക്ഷ്യമായി പെരുമാറുന്നത് കണ്ടതോടെ അരുൺ ഉൾപ്പെടെ എന്നോട് ചികിത്സ നേടാൻ പറഞ്ഞു. അവർ തന്നെയാണ് ഭർത്താവിനെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞത്. ആദ്യം സഹായം തേടാൻ മടിച്ച തന്നെ ഭർത്താവ് ജോമിനും സുഹൃത്ത് അരുണും കൂടി സഹായിച്ചു. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ സഹായം തേടാൻ മടിക്കരുത്. നിങ്ങൾക്ക് പോസിറ്റിവിറ്റി നല്കുന്നവർക്കൊപ്പം സമയം ചിലവൊഴിക്കുക. ആളുകൾ എന്ത് ചിന്തിക്കും എന്ത് പറയുമെന്ന് ഓർക്കുന്നത് നിർത്തുക. ആവശ്യമെങ്കിൽ മരുന്ന് കഴിക്കുകയും നല്ല വണ്ണം വിശ്രമിക്കുക എന്നും അഞ്ജലി പറയുന്നു.