“എൻ്റെ ജീവിതം നശിപ്പിച്ചത് സിനിമയാണ്, അന്ന് അവർ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് അതിന് കഴിയാതിരുന്നത്, സിനിമയില്‍ എത്തിയില്ലായിരുന്നെങ്കിൽ ജീവിതം ഇങ്ങനെയാവില്ലായിരുന്നു” ഐശ്വര്യയുടെ യഥാർത്ഥ ജീവിതം ഇപ്പോൾ ഇങ്ങനെ….

ഒരു കാലത്ത് അനേകം മലയാള സിനിമകളിൽ നായികയായി തിളങ്ങിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുൻ നിര നടന്മാരോടൊപ്പം നായികയായി ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ഐശ്വര്യ വേഷമിട്ടിട്ടുണ്ട്. ഒരുകാലത്ത് തിളങ്ങി നിന്ന ഐശ്വര്യയെ പിന്നീട് സിനിമകളിൽ ഒന്നും കണ്ടില്ല. കൂടെ തിളങ്ങിയ താരങ്ങളെല്ലാം നടിമാരായി കരിയറിൽ വിജയിച്ചപ്പോൾ ഐശ്വര്യ മാത്രം സ്‌ക്രീനിൽ ഒന്നും തന്നെ കാണാതെ പോയി. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ പ്രതിസന്ധികൾക്ക് എല്ലാം കാരണം സിനിമയാണ് എന്നാണ് താരം പറയുന്നത്.

തൻ്റെ ജീവിതത്തിൽ പ്രതിസന്ധികള്‍ സൃഷ്ടിച്ചതിൽ വലിയ പങ്ക് സിനിമയ്ക്കാണ് എന്നും ഐശ്വര്യ പറയുന്നു. താൻ വീട്ടിൽ നിന്ന് ഇറങ്ങിപോന്നതാണ്. അതോടെയാണ് താൻ സിനിമയിലെത്തിയതെന്നും ഐശ്വര്യ പറയുന്നു. സിനിമ മേഖലയിൽ എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു എന്നും താരം പറയുന്നു. തന്റെ ജീവിതം മാറ്റി മറിച്ചത് സിനിമയാണെന്നും താൻ സിനിമയിൽ വരുന്നതിന് ഏറ്റവും കൂടുതൽ എതിർത്തത് അമ്മ ആണെന്നും ഐശ്വര്യ പറഞ്ഞു.

തനിക്ക് സിനിമയിൽ അവസരം കിട്ടിയപ്പോൾ വീട്ടിൽ നിന്ന് എതിർപ്പുകൾ നേരിട്ടിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു എണ്ണാനും ഐശ്വര്യ പറയുന്നത്. 1990ല്‍ ആയിരുന്നു ആ സംഭവം നടന്നത്. യുഎസില്‍ പോകാനായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. അവിടെ കുടുംബമായി സെറ്റില്‍ഡ് ആവാം എന്നായിരുന്നു പ്ലാനെന്നും എന്നാല്‍ സിനിമയില്‍ അവസരം തേടി വന്നതോടെ താന്‍ വീടുവിട്ടിറങ്ങിയെന്നും ഐശ്വര്യ പറയുന്നു. അന്ന് താൻ വീട് വിട്ട് ഇറങ്ങിയപ്പോൾ മുത്തശ്ശിയും തനിക്കൊപ്പം വന്നിരുന്നു.  അത് കൊണ്ട് മുത്തശ്ശിയെ ഉപേക്ഷിച്ച് യുഎസില്‍ പോകാന്‍ കഴിഞ്ഞില്ല.

 

എന്നാൽ ഇന്ന് തൻ്റെ ജീവിതം വളരെ ദുരിതത്തിലാണെന്നും ഐശ്വര്യ പറഞ്ഞു. അഭിനയ ജീവിതത്തിലേക്ക് കടന്നില്ലായിരുന്നു എങ്കിൽ താനൊരു വക്കീലാവുമായിരുന്നു. ഒരു നിമിഷത്തില്‍ തോന്നിയ ആഗ്രഹത്തിന്റെ പേരില്‍ മറ്റൊന്നും ആലോചിക്കാതെ എടുത്ത് ചാടി തീരുമാനം എടുക്കുകയായിരുന്നു. ആ തീരുമാനം തനിക്ക് ജീവിതത്തില്‍ തിരിച്ചടിയായെന്നും താരം പറഞ്ഞു. നമ്മുടെ വിധിയുടെ നിയന്ത്രണം നമ്മുടെ കൈയ്യിലല്ലോ എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അനേകം സിനിമകളിൽ തിളങ്ങിയ നടിമാരിൽ പലരുടെയും ഇപ്പോഴത്തെ അവസ്ഥ ഇതാണെന്നും പ്രേക്ഷകർ പറയുന്നു.