“ഓട്ടോ ഓടിച്ചു, കൂലിപ്പണിക്ക് പോയി, വയറിങ്ങിന്റെ പണിക്ക് പോയി, ഉമ്മ ഊരി തന്ന സ്വർണ വളയുമായി ചെന്നൈയിലേക്ക് വണ്ടി കേറി” അഭിനയത്തിലേക്ക് എത്തിയ വഴികളെ കുറിച്ച് തുറന്ന് പറഞ്ഞു ഷാനവാസ്

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഷാനവാസ് ഷാനു. ഇന്ദ്രനായും, ഹിറ്റ്ലറായും, രുദ്രനായും ഒക്കെ പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ഷാനവാസ്. താൻ അഭിനയത്തിലേക്ക് എത്തിയപ്പോൾ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും കുങ്കുമപ്പൂവ് പരമ്പരയിലെ രുന്ദ്രൻ എന്ന കഥാപാത്രം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നെല്ലാമാണ് ഒരുപാട് തവണ ഷാനവാസ് തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ താരം നടത്തിയ ഒരു ഫണ്ണി ടോക്ക് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഷാനവാസ് നടിയും അവതാരകയുമായ എലീന ഷാനുവിന്റെ വീട്ടിൽ പോയതും ഇരുവരും തമ്മിലുള്ള സംസാരവുമാണ് ആണ് ഏറെ വൈറൽ ആയി മാറുന്നത്. കേക്ക് കട്ട് ചെയ്യാൻ വേണ്ടി നൈഫ് ഉണ്ടോ എന്ന് ചോദിച്ച എലീനയോട് ‘നൈഫുമില്ല, ലൈഫുമില്ല, വൈഫുമില്ല’ എന്നാണ് ഷാനവാസ് തമാശ രൂപത്തിൽ പറയുന്നത്. മിക്ക വിശേഷങ്ങളും പിറ്റേ ദിവസം ആണ് ഷൂട്ട് ചെയ്ത് വെയ്ക്കും. എന്റെ പെരുന്നാൾ, വിഷു, ന്യൂ ഇയർ എല്ലാം അങ്ങനെയാണ് ചെയ്യാറുള്ളത്. അത് കൊണ്ടാണ് താൻ പറഞ്ഞത് ലൈഫും ഇല്ലെന്ന്. രണ്ടുദിവസം ലീവ് കിട്ടിയിട്ടും വലിയ കാര്യമില്ല എന്നും ഒരു ദിവസത്തെ യാത്ര തന്നെ ഉണ്ട് വീട്ടിലേക്ക് എന്നും ഷാനവാസ് പറയുന്നു.

മലപ്പുറത്തെ വീട്ടിൽ ഭാര്യയും, രണ്ടുപിള്ളേരും ഉണ്ട് എന്ന് ഷാനവാസ് പറയുന്നു. രണ്ടുപിള്ളേരൊക്കെ ഉണ്ട് അല്ലെ എന്ന് അതിശയത്തോടെ എലീന ചോദിക്കുന്നുമുണ്ട്. പക്ഷേ സ്റ്റിൽ യങ് എന്ന് എലീന കമന്റ് പറഞ്ഞപ്പോൾ ഷാനു നന്ദിയും പറയുന്നുണ്ട്. രുദ്രൻ എന്നായിരുന്നു തന്നെ ആദ്യകാലങ്ങളിൽ വിളിച്ചിരുന്നത് എന്നും പക്ഷെ ഇപ്പോൾ ഇന്ദ്രൻ എന്നാണ് വിളിക്കുന്നത് എന്നും ഷാനു പറഞ്ഞു. ഇന്ദ്രനീലം എന്ന പരമ്പരയിൽ നിത്യദാസിന്റെ ജോഡി ആയി അഭിനയിച്ചിട്ടുണ്ട്. ഒറ്റപ്പാലത്തു വച്ചിട്ടാണ് ദിലീപേട്ടന്റെ സിനിമയിലേക്ക് ഓഡിഷന് ചെല്ലുന്നത്.

ഓഡിഷൻ ചെയ്യാതെ തന്നെ സെലെക്ഷൻ കിട്ടിയതാണ് തന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യം എന്നും ഷാനവാസ് പറഞ്ഞു. ഒരുപാട് കഷ്ടപ്പെട്ടാണ് താൻ ഈ മേഖലയിലേക്ക് എത്തിയത്. അഭിനയത്തിലേക്ക് എത്തുന്നതിന് മുൻപ് ഓട്ടോ ഓടിച്ചിട്ടുണ്ട്, കൂലിപ്പണിക്ക് പോയിട്ടുണ്ട്, വയറിങ്ങിന്റെ പണിക്ക് പോയിട്ടുണ്ട്. ഇപ്പോഴും താൻ സാധാരണക്കാരനാണ്. അഭിനയിക്കാൻ വേണ്ടി ചെന്നൈയിലേക്ക് പോവുമ്പോൾ ഉമ്മ സ്വർണ വള എനിക്ക് ഊരി തന്നിരുന്നു. തനിക്ക് ടെലിവിഷൻ അവാർഡ് കിട്ടിയപ്പോൾ താൻ ഉമ്മയ്ക്ക് കൊടുക്കുന്നു എന്നാണ് അന്ന് ഷാനവാസ് പറഞ്ഞത്.