
കാർത്തിക ദീപത്തിലെ ഈ നായകനെ മറന്നോ? നായികാ നായകൻ ഷോയിൽ നിന്ന് പുറത്തപ്പെട്ട താരം ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നയാളാണ്, റോഷന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയാമോ?
മലയാളി സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു കാർത്തിക ദീപം. കാർത്തിക ദീപം പരമ്പരയിൽ നായകന്റെ അനിയനായി എത്തിയ നടനാണ് റോഷന്‍ ഉല്ലാസ്. കാര്‍ത്തിക ദീപം എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് റോഷന്‍ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയില്‍ എന്ന പരമ്പരയിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ സ്‌നിഷ ചന്ദ്രനായിരുന്നു ഇതിലെ നായിക ആയി എത്തിയത്. ഇതില്‍ ഉണ്ണി എന്ന പ്രധാന കഥാപാത്രത്തെ തന്നെയായിരുന്നു അവതരിപ്പിച്ചത്.

എന്നാൽ മിനിസ്ക്രീൻ പരമ്പരയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളികൾക്ക് റോഷൻ ഉല്ലാസ് സുപരിചിതനായിരുന്നു. മഴവിൽ മനോരമയിൽ ലാൽ ജോസ് നടത്തിയ നായിക നായകൻ എന്ന പരിപാടിയിൽ റോഷൻ പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് മിനിസ്ക്രീനിന് മുൻപിൽ റോഷൻ എത്തിയത്. എന്നാൽ ഷോയിൽ നിന്ന് റോഷൻ എലിമിനേറ്റ് ചെയ്യപ്പെട്ടു. എന്നാൽ മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും റോഷൻ തിളങ്ങിയിട്ടുണ്ട്. ഓട്ടം, തട്ടിന്‍പുറത്തെ അച്ചുതന്‍ തുടങ്ങിയ സിനിമകളിലും റോഷൻ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. ഒരു നടന്‍ മാത്രമല്ല റോഷന്‍ ഉല്ലാസ് മോട്ടിവേഷണല്‍ സ്പീക്കറും ഫിറ്റ്‌നെസ് അഡൈ്വസറും മോഡലും കൂടിയാണ്.

ലക്ഷങ്ങളാണ് താരത്തിന്റെ വരുമാനം. നായിക നായകൻ എന്ന ഷോയിൽ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടതിന്റെ അടുത്ത ദിവസമാണ് തനിക്ക് കാർത്തിക ദീപത്തിൽ നിന്ന് അവസരം ലഭിച്ചത് എന്ന് റോഷൻ തന്നെ പറഞ്ഞിട്ടുണ്ട്. താൻ നായിക നായകനിലേക്ക് ആകസ്മികമായി എത്തിയതാണ്. തനിക്ക് അറിയാവുന്ന റിയാലിറ്റി ഷോകളെല്ലാം തന്നെ വളരെ നാടകീയത കലർന്നതായി തോന്നി. അത് കൊണ്ട് തന്നെ കാണാറില്ലായിരുന്നു. എന്നാൽ അമ്മയുടെ ഒറ്റ നിര്‍ബന്ധപ്രകാരം അവസാന നിമിഷത്തിലേക്കാണ് ഞാൻ നായികാ നായകനിലേക്ക് അപേക്ഷ അയച്ചത്.

ശേഷം നടന്ന പല ഘട്ടങ്ങളായുള്ള ഓഡീഷനുകൾക്ക് ഒടുവിൽ താൻ സെലക്ടാവുകയായിരുന്നു. ആ നിമിഷം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും റോഷൻ പറഞ്ഞു. അഭിനയത്തിലൂടെ തിരിച്ചറിയപ്പെടണം എന്നാണ് തൻ്റെ ആഗ്രഹം. എൻ്റെ ലുക്ക് അടിപൊളിയാണ് എന്ന് പലരും പറയാറുണ്ട്. ശ്രദ്ധിക്കപ്പെടണം അഭിനയ പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. ജർമ്മനിക്ക് പോവാനുള്ള പദ്ധതിയുണ്ടായിരുന്നു എന്നും ഇപ്പോൾ അത് ഉപേക്ഷിച്ചു. ഈ പോവുന്ന ഒഴുക്കിനൊത്ത് നീന്താനാണ് ഇപ്പോഴത്തെ തീരുമാനം എന്നും റോഷൻ പറഞ്ഞു.