
“ഹാര്‍ട്ട് ഓപ്പറേഷന്‍ കഴിഞ്ഞ അച്ഛനെ സ്റ്റെപ് കയറ്റി, മൂക്കില്‍ നിന്നും രക്തം വന്നു, അച്ഛനെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വന്നു” അച്ഛന്റെ മരണത്തെ കുറിച്ച് മനീഷ് കൃഷ്ണ
വില്ലന്‍ വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മാറിയ നടനാണ് മനീഷ് കൃഷ്ണന്‍. നായകനായി ചുരുക്കം ചില പരമ്പരകളില്‍ മാത്രമേ വേഷമിട്ടിട്ടുള്ളു എങ്കിലും പതിനേഴ് വര്‍ഷത്തിലേറെയായി സഹതാര വേഷങ്ങളില്‍ മലയാളം മിനിസ്‌ക്രീന്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് മനീഷ്. റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനീഷ് തന്റെ അച്ഛന്റെ മരണത്തെ കുറിച്ച് പറയുകയുണ്ടായി. താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നാടകത്തിലും സിനിമയിലും സീരിയലുകളില്‍ എല്ലാം വളരെ അധികം സജീവമായിരുന്നു അച്ഛന്‍. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് താനും ഈ രംഗത്തേക്ക് കടന്ന് വരുന്നത്. പക്ഷെ തന്റെ ആദ്യത്തെ പരമ്പര സംപ്രേക്ഷണം തുടങ്ങി രണ്ട് ആഴ്ച മാത്രമേ അച്ഛന് അത് കാണാന്‍ സാധിച്ചുള്ളൂ.

ഞങ്ങള്‍ രണ്ട് മക്കളും എവിടേലും ഒക്ക്‌കെ എത്തുന്നതിനു മുന്‍പേ ഒഅച്ഛന്‍ ഞങ്ങളെ വിട്ട് പോയി. അച്ഛന് രണ്ട് ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെതായ ഒരു വയ്യായ്കയും അച്ഛന് ഉണ്ടായിരുന്നില്ല. എപ്പോഴും നല്ല ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും ആയിരുന്നു അച്ഛനെ ഞങ്ങള്‍ കണ്ടത്. കൂടാതെ വളരെ അധികം ആത്മവിശ്വാസവും അച്ഛന് ഉണ്ടായിരുന്നു. ലൊക്കേഷനിലേക്ക് ടു വീലര്‍ ഓടിച്ച് പോവുമ്പോഴായിരുന്നു അച്ഛന് മൂന്നാമത്തെ അറ്റാക്ക് വരുന്നത്.

പോവുന്നതിനിടയില്‍ വേദന വന്നപ്പോള്‍ നേരെ ഹോസ്പിറ്റലില്‍ കയറി അവിടെ അഡ്മിറ്റ് ആവുകയായിരുന്നു. അഭിനയിക്കുന്ന പരമ്പരയിലെ സംവിധായകനെ വിളിച്ചാണ് അച്ഛന്‍ ആദ്യം പറഞ്ഞത്. അദ്ദേഹം ഞങ്ങളെ വിളിച്ചു പറഞ്ഞു. ഞാന്‍ അവിടെ എത്തിയപ്പോള്‍ എങ്ങനെ ഞാന്‍ അറിഞ്ഞു എങ്ങനെയാ വന്നേ എന്നൊക്കെയാണ് അച്ഛന്‍ ചോദിച്ചത്. കുഴപ്പമില്ലെന്ന് അച്ഛന്‍ തന്നെ പറയുന്നുണ്ടായിരുന്നു. അവിടെന്ന് ഓപ്പറേഷന് കഴിഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് പോവാം എന്ന് അച്ഛന്‍ തന്നെ പറഞ്ഞു.

സ്റ്റെപ് ഒന്നും കയറരുതെന്ന് പറഞ്ഞിരുന്നു. അവിടെന്ന് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വീല്‍ ചെയര്‍ കിട്ടാത്തത് കൊണ്ട് അച്ഛന്‍ സ്റ്റെപ് കയറി. കുഴപ്പം ഒന്നുമില്ലാതെ വീട്ടില്‍ എത്തി. എന്നാല്‍ പിന്നീട് അച്ഛന്റെ മൂക്കില്‍ നിന്ന് ചോര വന്നു. ഹാര്‍ട്ട് ഓപ്പറേഷന്‍ കഴിഞ്ഞാല്‍ രണ്ടാഴ്ച പരസഹായം ഇല്ലാതെ എഴുന്നേല്‍ക്കാന്‍ കൂടി പാടില്ലെന്നാണ്. ആ പ്രായത്തെ അറിവ് കേടു കൊണ്ടോ ശ്രദ്ധ കുറവ് കൊണ്ടോ ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛന്‍ പോയിട്ട് 10, 17 വര്‍ഷമായെങ്കിലും ആ വേദന പോയിട്ടില്ലെന്നും മനീഷ് പറഞ്ഞു.