
“ബിഗ്‌ബോസിലെത്തിയാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്യാമറ മറക്കും; എനിക്ക് നല്ല പ്രതിഫലവും അവിടെന്ന് തന്നു” അനൂപ് പറയുന്നു
സീത കല്യാണം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ ആരാധകരെ സ്വന്തമാക്കിയ നടനാണ് അനൂപ്. ബിഗ് ബോസ് സീസൺ 3 ൽ മത്സരാർത്ഥിയായെത്തിയ ശേഷം അനൂപിനെ മലയാളികൾ അടുത്ത് അറിയുന്നത്. ബിഗ് ബോസിന് ശേഷം ടെലിവിഷൻ ഷോ അവതാരകനായും അനൂപ് എത്താറുണ്ട്. ഇപ്പോഴിതാ ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ബിഗ്‌ബോസിലെ അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അനൂപ്. അഭിമുഖത്തിൽ ഭാര്യ ഐശ്വര്യയും അനൂപിനൊപ്പം എത്തിയിരുന്നു.

ബിഗ് ബോസ് എന്ന ഷോ തന്നെ സംബന്ധിച്ചിടത്തോളം വളരെ അധികം ഗുണമായിരുന്നു. കാരണം സീരിയൽ കാണാത്ത പല ആളുകളും ബിഗ് ബോസ് കാണുമായിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് വലിയൊരു മാസ് ഓഡിയൻസ് തന്നെയുണ്ട്. രണ്ടാമതായി ബിഗ്‌ബോസ് നമ്മൾ ടിവിയിൽ മാത്രം കണ്ട കാര്യമാണ്. അത് എക്സ്പീരിയൻസ് ചെയ്യാനുള്ള അവസരം വന്നപ്പോൾ അത് മിസ് ചെയ്യേണ്ട ആവിശ്യം ഇല്ലാത്തത് കൊണ്ട് പങ്കെടുത്തു. എനിക്ക് നല്ല പ്രതിഫലവും ബിഗ്‌ബോസ് തരുന്നു. അത് മിസ് ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ബിഗ്‌ബോസ് വീട്ടിൽ ഞാൻ ശ്രമിച്ചത് പല ടാസ്കുകളിലും എന്റേതായ ഒരു ഇൻപുട്ട് കൊടുക്കാനാണ്.

മണിക്കുട്ടനുമായി സൗഹൃദം കിട്ടുന്നത് അവിടെ നിന്നാണ്. ബിഗ് ബോസിലേക്ക് പോവുമ്പോൾ സന്ധ്യ ചേച്ചിയെ നേരത്തെ അറിയാമായിരുന്നു. നോബി ചേട്ടനും ഞാനും ബാലചന്ദ്രമേനോന്റെ സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്തുള്ളത് കൊണ്ട് അറിയാം. മാത്രമല്ല മജ്‌സിയയുടെ അമ്മ എന്റെ സീരിയൽ കണ്ടിട്ട് ഭയങ്കര ഇഷ്ടമാണെന്ന് അറിയിച്ചിരുന്നു. ബിഗ് ബോസിൽ നമ്മൾ നമ്മളല്ലാതായി മാറുകയല്ല, അവിടെ നമ്മളായി മാറുകയാണ് ചെയ്യുന്നത്. സത്യത്തിൽ അവിടെ ചെന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ നമ്മൾ ക്യാമറയുള്ള കാര്യം മറക്കും എന്നും അനൂപ് പറഞ്ഞു.

ബിഗ്‌ബോസിൽ എപ്പിസോഡിൽ എയർ ചെയ്യാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ആവശ്യത്തിന് വേണ്ടി സൗഹൃദങ്ങളുണ്ടാക്കുന്നയാളല്ല താനെന്നും അനൂപ് കൂട്ടിച്ചേർത്തു. കൂടാതെ വിവാഹത്തെ കുറിച്ചും അനൂപ് സംസാരിച്ചു. വിവാഹം കഴിഞ്ഞതിന് ശേഷം അനൂപിന് ഒരു മാറ്റവും വന്നിട്ടില്ല എന്നും ഇപ്പോഴും പൊട്ടിത്തെറിക്കും എന്നും ഐശ്വര്യ പറഞ്ഞു. നമ്മൾ നമ്മളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഐശ്വര്യ പറയുന്നു. ഞങ്ങൾ തമ്മിൽ അടി ഉണ്ടാവാറുണ്ട്. എന്നാൽ അപ്പോൾ വെറുതെ ഞങ്ങൾ ഒരു ഡ്രെെവ് പോയി നോക്കാറുണ്ട്. ഒരു ചായ കുടിക്കാൻ വേണ്ടി ഇറങ്ങിയ പല ഡ്രൈവിലും അടി അവസാനിപ്പിച്ചിട്ടുണ്ടെന്നും അനൂപും ഐശ്വര്യയും പറഞ്ഞു.