
“വേദനകൾ ഇല്ലാത്ത ലോകത്തേക്ക് നീ യാത്രയപ്പോൾ ഒരു വർഷവും ഈ ദിവസം എന്നിൽ കണ്ണീരാണ്, ഇന്നും ആ തീച്ചൂളകളുടെ ചൂട് മാറിയില്ല” സീമ
വളരെ ചെറിയ പ്രായത്തിലെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ശരണ്യ ശശി. നിരവധി തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ജീവിതം ഒരു ശാപമാണെന്ന് തോന്നുന്നവർക്ക് ഒരു ഉത്തമ മാതൃക ആയിരുന്നു. കണ്ണൂരുകാരിയായ ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത് 2012 ൽ ആയിരുന്നു. അതിന് ശേഷം ഒരുപാട് പ്രാവിശ്യം ശരണ്യക്ക് ട്യൂമറിനുള്ള മേജർ സർജറിക്ക് വിധേയയാകേണ്ടി വന്നിരുന്നു. ഒടുവിൽ എല്ലാ വേദനകൾക്കുമപ്പുറം ശരണ്യ 2021 ഓഗസ്റ്റിൽ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര പോയി.

ശരണ്യയുടെ ചികിത്സയ്‌ക്കൊപ്പം നിന്ന് ഒരു കുറവും വരാതെ ശരണ്യയെ പരിചരിച്ച നടി സീമയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മോൾക്ക് ഇന്ന് സ്വർഗത്തിൽ പിറന്നാൾ എന്നാണ് സീമ പറഞ്ഞത്. അവിടെ തങ്ങളുടെ മകൾ അടിച്ചു പൊളിക്കുക ആയിരിക്കും. എന്നാൽ അവളെ ജീവനായി സ്നേഹിച്ചവരുടെ മനസ്സിൽ തീച്ചൂളകൾ കോരിയിട്ട് മോളെ ശാരു നീ കടന്നു പോയപ്പോൾ ആ തീച്ചൂളയുടെ ചൂട് ഇന്നും ത്നങ്ങളുടെ ഓരോരുത്തരുടെയും നെഞ്ചിൽ അണയാതെ കിടക്കുന്നുണ്ട്. മകളെ നീ എവിടെയായിരുന്നാലും അവിടെ നീ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് തങ്ങൾ ഓരോരുത്തരും വിശ്വസിക്കുന്നു.

കുറച്ച് ദിവസങ്ങൾ മുൻപ് കഴിഞ്ഞ പൊങ്കാലയ്ക്കായി താൻ പോയപ്പോൾ എല്ലാവരും നിന്നെയാണ് മോളെ ചോദിച്ചത്. എന്നായിരുന്നു സീമയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. നമ്മൾ ഒരുമിച്ച് പോയ പണ്ടത്തെ പൊങ്കാലയ്ക്ക് അന്ന് നമ്മളോരുമിച്ചെടുത്ത ഫോട്ടോ പലരുടെയും കയ്യിൽ ഉണ്ടെന്നാണ് അവർ പറഞ്ഞത്. അത് തനിക്ക് അയച്ച് തരാമെന്ന് പറഞ്ഞ് തന്റെ നമ്പർ അവർ വാങ്ങിയിട്ടുണ്ട്. താൻ എല്ലാവരോടും പറഞ്ഞിരുന്നു മോൾ ഈ പൊങ്കാല കാണുന്നുണ്ടെന്ന്. അത് എല്ലാരും കണ്ടിട്ടുണ്ടാവും എന്റെ നന്ദുട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും കണ്ടിട്ടുണ്ടാവും എന്ന് ഉറപ്പാണ്.

അതോടൊപ്പം മോളെ പിറന്നാൾ ആശംസകൾ എന്നും എല്ലാവരും മോളോട് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട് എന്നും ഒരുപാട് സ്നേഹം മാത്രം എന്നും സീമ പറഞ്ഞു. 2012ൽ അഭിനയ രംഗത്ത് സജീവമായിരിക്കുമ്പോൾ ആയിരുന്നു ലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തിയിരുന്നത്.ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ച സംഭവിച്ചെന്നും പിന്നീട് ശരണ്യയുടെ അതിജീവനത്തിന്റെ നാളുകൾ ആയിരുന്നെന്നുമാണ് സീമ പറഞ്ഞത്.