
ആ സംഭവത്തോടെ തനിക്ക് കുട്ടിയെ ഒറ്റയ്ക്ക് കിടത്താന്‍ പേടിയാണ്, ഇതാകുമ്പോള്‍ കുഞ്ഞ് വളരെ സുരക്ഷിതയാണ്; തന്നെ ഞെട്ടിച്ച കാര്യം വിവരിച്ച് സൗഭാഗ്യ
താര കല്യാണും മകളായ സൗഭാഗ്യയും മരുമകന്‍ അര്‍ജുനുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവര്‍ക്ക് ഇപ്പോള്‍ സ്വന്തമായി ചാനലുമുണ്ട്. അതില്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം താരം പങ്കു വയ്ക്കാറുമുണ്ട്. താര കല്യാണ്‍ നടിയായിട്ടാണ് മലയാളികള്‍ക്ക് പരിചിതയായതെങ്കില്‍ മകള്‍ സൗഭാഗ്യയാകട്ടെ ടിക്ക് ടോക്കിലെ താരമായിട്ടായിരുന്നു എത്തിയത്. പിന്നീട് റീല്‍സുകളിലും സജീവ താരമായി. സൗഭാഗ്യയുടെ ഭര്‍ത്താവായ അര്‍ജുന്‍ താര കല്യാണിന്റെ വിദ്യാര്‍ത്ഥിയായിരുന്നു. കൂടാതെ സൗഭാഗ്യയുടെ അടുത്ത സുഹൃത്തുമായിരുന്നു. പിന്നീട് ഇരുവരും പ്രണയമാവുകയും വിവാഹത്തിന് ആദ്യം എതിര്‍ത്ത താര കല്യാണ് പിന്നെ വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു.

വിവാഹ ശേഷം സന്തുഷ്ടമായി ജീവിക്കുകയാണ് ഇവര്‍. കൂട്ടിന് സുദര്‍ശന എന്ന സുധാപ്പുവും ഉണ്ട്. സൗഭാഗ്യ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ വളരെ ഞെട്ടിക്കുന്ന ഒരു സംഭവത്തെ പറ്റി തന്റെ ചാനലിലൂടെ താരം വിവരിക്കുകയാണ്. സൗഭാഗ്യ മിക്കപ്പോഴും വീട്ടില്‍ ഒറ്റയ്ക്കാവും. അര്‍ജുന്‍ ജോലിയാവിശ്യത്തിനായി പോകുമ്പോള്‍ ഒറ്റഒറ്റയ്ക്കാവുന്ന സൗഭാഗ്യ കുട്ടിയെ ഉറക്കി കിടത്തിയിട്ടാണ് ജോലി ചെയ്യുന്നത്. ഇത്തരം വീഡിയോ പല തവണ ഇവര്‍ ചാനലില്‍ പങ്കു വച്ചിട്ടുണ്ട്, പക്ഷേ ഒരു സംഭവത്തോടെ തന്റെ ആ ശീലം മാറിയെന്നും സൗഭാഗ്യ പറയുന്നു. ഒരിക്കല്‍ കുട്ടിയെ ഉറക്കി കിടത്തിയിട്ട് താന്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുടെ അടുത്തേയ്ക്ക് അപ്പോള്‍ ഒരു പാമ്പ് വന്നിരുന്നു.

അത് മൂര്‍ഖന്‍ പാമ്പായിരുന്നു. പെട്ടെന്ന് കണ്ടതു കൊണ്ട് മോള്‍ക്കൊന്നും പറ്റിയില്ല. ഭാഗ്യത്തിന് തന്റെ അമ്മയും ഉണ്ടായിരുന്നു കൂടെ. എനിക്ക് ഭയങ്കര പേടിയാണ് പാമ്പിനെ. ആ സംഭവത്തോടെ എനിക്കു കുട്ടിയെ തനിച്ചു കിടത്താന്‍ പേടിയാണെന്നും പറഞ്ഞ് ഒരു ക്യാരിയര്‍ ബാഗില്‍ സുദര്‍ശനയെ പുറകിലിരുത്തി ജോലി ചെയ്യുന്ന സൗഭാഗ്യ യെയാണ് വീഡിയോയില്‍ കാണുന്നത്. പുറകിലിരുത്തിയതിന് ശേഷം കുട്ടി പെട്ടന്നു ഉറങ്ങി പോവുകയും ചെയ്യുന്നുണ്ട്. പിന്നെ ക്യാരിയര്‍ ബാഗ് തിരിച്ചിട്ട് സൗഭാഗ്യ മകളെ നെഞ്ചോട് ചേര്‍ത്ത് കിടത്തുന്നുമുണ്ട്. വീട്ടിലെ മറ്റ് ജോലികളെല്ലാം പൂര്‍ത്തിയാക്കുമ്പോഴും കുഞ്ഞ് ഉറങ്ങുകയാണ്. തൊട്ടിലില്‍ കിടത്തിയാല്‍ മകള്‍ ഇത്രയും നേരം ഉറങ്ങി്‌ല്ലെന്നും സൗഭാഗ്യ പറയുന്നു

നടുവ് വേദനിക്കുമെന്നും പക്ഷേ ഇതാകുമ്പോള്‍ കുട്ടിയെ എവിടെയും കിടത്തി പോകണ്ടായെന്നും സേഫാണെന്നും സൗഭാഗ്യ പറയുന്നു. കുഞ്ഞു മക്കളുള്ളവര്‍ക്ക് അല്ലെങ്കിലും ജോലി ചെയ്യാന്‍ ബുദ്ദിമുട്ടാണെന്നും വീട്ടിലാരെങ്കിലും ഉള്ളതാണ് നല്ലതെന്നും സൗഭാഗ്യ നല്ല ഒരു അമ്മ ആണെന്നും ഇത് നല്ല ഒരു ഓപ്ഷനാണെന്നും നല്ലൊരു അമ്മയാണെന്നും അഭിമാനം ഇത് കണ്ടിട്ട് തോന്നുന്നുവെന്നും അങ്ങനെ സൗഭാഗ്യയെ പുകഴ്ത്തിയാണ് ആരാധകര്‍ കമന്റു ചെയ്യുന്നത്. നിങ്ങളുടെ ആരോഗ്യവും ശ്രദ്ദിക്കണമെന്നും ആരാധകര്‍ പറയുന്നു. വീഡിയോയില്‍ ഉടനീളം തന്റെ ജോലികള്‍ കുട്ടിയെ ക്യാരിയര്‍ ബാഗില്‍ തന്നെ വച്ചിരിക്കുന്ന സൗഭാഗ്യയെ കാണാം.