കൃഷ്ണ സ്‌റ്റോര്‍സിനോട് മത്സരം പ്രഖ്യാപിച്ച് തമ്പി, ഏറ്റെടുത്ത് സാന്ത്വനം കുടുംബം, സത്യം തിരിച്ചറിഞ്ഞ് അപ്പു!

റേറ്റിങിൽ ഏറെ മുൻപിൽ നിൽക്കുന്ന സാന്ത്വനം കുറച്ച് നാളുകളായി കണ്ണീരിലൂടെ കടന്നു പോവുകയായിരുന്നു.ഇപ്പോഴിതാ വീണ്ടും സാന്ത്വനം തിരികെ ആവേശത്തിലേക്ക് എത്തിയിരിക്കുന്നു. തമ്പിയുടെ സൂപ്പർ മാർക്കറ്റ് ലക്ഷ്യം പൊളിക്കാൻ ഹരി കളിച്ച കളി ലക്ഷ്യത്തോട് അടുക്കുകയാണ്. തമ്പി മകൾ അപ്പുവിനെ മുന്നിലിറക്കി കളിച്ചപ്പോള്‍ ഹരി തമ്പിയുടെ ചേച്ചി രാജേശ്വരിയെ ഇറക്കി. അപ്പുവിനോട് സ്‌നേഹം കാണിച്ച് തന്റെ പക്ഷത്ത് നിർത്തി കൃഷ്ണ സ്റ്റോര്‍സിനും സാന്ത്വനം കുടുംബത്തിനും എതിരെ കളിക്കാൻ ആയിരുന്നു തമ്പിയുടെ നീക്കം.

സാന്ത്വനത്തെ തകർക്കാൻ പല അടവും പയറ്റി, അവസാനത്തെ അടവായിരുന്നു അപ്പുവിന്റെ പേരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയത്. അപ്പുവിനെ മുന്നിൽ നിർത്തി കൃഷ്ണ സ്‌റ്റോര്‍സിനെ തകര്‍ക്കുക എന്നതായിരുന്നു തമ്പിയുടെ ലക്ഷ്യം. അതിന് വേണ്ടി നഷ്ടത്തിലാവും എന്ന് അറിഞ്ഞിട്ടും ഫ്രീ ഗിഫ്റ്റുകളും സമ്മാനങ്ങളും നല്‍കി ആളുകളെ കയ്യിലെടുക്കുകയാണ്. തമ്പിയുടെ ഉദ്ദേശം ഏതാണ്ട് ലക്ഷ്യം കണ്ട് തുടങ്ങുകയായിരുന്നു. സ്വന്തമായി സൂപ്പര്‍ മാര്‍ക്കറ്റ് കിട്ടിയ സന്തോഷത്തിലും കുറച്ച് അധികം അഹങ്കാരത്തിലും അപ്പു കഥ അറിയാതെ നടന്നിരുന്നു.

 

തമ്പിയുടെ നീക്കത്തോടെ കൃഷ്ണ സ്റ്റോര്‍സ് തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. അപ്പോഴാണ് ഹരി രാജേശ്വരിയെ കള്ളപ്പേരില്‍ വിളിച്ച് തമ്പി മകള്‍ക്ക് സ്ഥാപനം ഇട്ട് കൊടുത്ത കാര്യം പറയുന്നത്. തനിയ്ക്കും തന്റെ കുടുംബത്തിനും അനിയത്തിക്കും എല്ലാം അവകാശപ്പെട്ട സ്വത്തുക്കളാണ് അനുജന്‍ തമ്പി സ്വന്തം ആയിട്ട് കാണുകയും മകൾക്ക് വേണ്ടി ചെലവാക്കുന്നത് എന്ന് തിരിച്ചറിഞ്ഞ രാജേശ്വരി ഓടിയെത്തുന്നു. ,തമ്പിയുമായി വാക്കേറ്റമുണ്ടാവുകയും എല്ലാ സ്വത്തുക്കളും വീതം വെയ്ക്കണം എന്ന് പറയുകയും ചെയ്യുന്നു.

ഒടുവില്‍ തമ്പി ആയുധമാക്കിയ മകൾ അപ്പുവിനെ രാജേശ്വരി തമ്പിക്ക് എതിരാക്കി. തമ്പി ഈ സ്ഥാപനം തുടങ്ങിയത് കൃഷ്ണ സ്റ്റോര്‍സിനെ തകർക്കാൻ എന്ന ഉദ്ദേശത്തോടെയാണ് എന്ന് രാജേശ്വരിയിലൂടെ അപ്പു തിരിച്ചറിഞ്ഞു. ഇനി സത്യങ്ങള്‍ തിരിച്ചറിഞ്ഞ അപ്പു എങ്ങിനെ പ്രതികരിക്കും എന്നാണ് അടുത്ത എപ്പിസോഡുകളിൽ കാണാൻ പോവുന്നത്. ഇനിയുള്ള എപ്പിസോഡുകൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അപ്പു എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക തമ്പിക്കും ഉണ്ട്. കൃഷ്ണ സ്റ്റോഴ്സിനോട് മത്സരം പ്രഖ്യാപിക്കുകയാണ് തമ്പി. എന്നാൽ കളിച്ചു തന്നെ തീർക്കാം എന്ന് ബാലനും പറയുന്നുണ്ട്. ഇനിയുള്ള എപ്പിസോഡുകൾ അതി ഗംഭീരം ആയിരിക്കും എന്നാണ് പ്രേക്ഷകരുടെ പക്ഷം.