
തമ്പിക്ക് എട്ടിന്റെ പണി കൊടുത്ത് ഹരി… രാജേശ്വരിക്ക് മുൻപിൽ തമ്പിയുടെ അടവുകൾ പിഴയ്ക്കുന്നു, സാന്ത്വനം തിരിച്ചു വരുന്നു എന്ന് പ്രേക്ഷകർ
മിനിസ്‌ക്രീനിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഏറെ കാലമായി മിനിസ്‌ക്രീനിൽ തിളങ്ങുന്ന താരങ്ങളും പുതുമുഖ താരങ്ങളും എല്ലാം ഒന്നിക്കുന്ന പരമ്പര കൂടിയാണ് സാന്ത്വനം. മലയാളികളുടെ പ്രിയപ്പെട്ട നടി ചിപ്പി രഞ്ജിത്താണ് ഇതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ദേവി ആയി എത്തുന്നത്. കൂടാതെ രാജീവ് പരമേശ്വർ, ഗോപിക അനിൽ, രക്ഷ രാജ്, സജിൻ, ഗിരീഷ്, അച്ചു സുഗന്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ബാലനും മൂന്ന് അനിയന്മാരും കൃഷ്ണ സ്റ്റോഴ്‌സും ചുറ്റിപ്പറ്റിയാണ് പരമ്പരയുടെ കഥ മുന്നോട്ട് പോവുന്നത്. അപ്പുവിന്റെ ഡാഡി മൂലം സാന്ത്വനത്തിൽ നടക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ പരമ്പരയുടെ കഥ മുന്നോട്ട് പോവുന്നത്. കുടുംബ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ സാന്ത്വനം പരമ്പര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ പ്രതിസന്ധികളിലൂടെയണ് കടന്ന് പോവുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാവിഷയമാകാൻ സാന്ത്വനം പരമ്പരയ്ക്ക് സാധിച്ചു എന്നുള്ളതാണ് ഇതിന്റെ വിജയവും. സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളുമായി സീരിയൽ രംഗത്തിലെ പല സംഭവങ്ങൾ സാമ്യത പുലർത്തുന്നുണ്ട് എന്നതാണ് വാസ്തവം.

ഇപ്പോഴിതാ തമ്പിക്കുള്ള തിരിച്ചടി കൊടുക്കുകയാണ് ഹരി. തമ്പി തന്നോട് ഒരു വാക്കുപോലും പറയാതെ അപർണയുടെ പേരിൽ സൂപ്പർ മാർക്കറ്റ് തുടങ്ങിയ കാര്യം രാജേശ്വരിയെ ഹരി വ്യാജ ഫോൺകോളിലൂടെ അറിയിക്കുന്നു. ഇത് അറിഞ്ഞ രാജേശ്വരി ഉടനെ തമ്പിയുടെ അടുത്തേയ്ക്ക് എത്തുന്നു. രാജേശ്വരി സാന്ത്വനം വീട്ടിലേക്ക് എത്തുകയും ദേവിയോടും അഞ്ജലിയോടും സംസാരിക്കുന്ന രംഗമാണ് കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത്. എല്ലാവർക്കും അവകാശപ്പെട്ടതാണ് സ്വത്ത് വകകൾ.

തമ്പിക്ക് സ്വന്തമായി ഒന്നും തന്നെ എഴുതി കൊടുത്തിട്ടില്ലെന്നും രാജേശ്വരി പറയുന്നു. തമ്പി തന്നെ ഒന്നും അറിയിക്കാതെയാണ് ഇപ്പോൾ പല കാര്യങ്ങളും ചെയ്യുന്നത്. രാജേശ്വരി തമ്പിയോട് കണക്ക് ചോദിക്കുകയും വഴക്ക് പറയുകയും ചെയ്യുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളിൽ കാണിക്കുന്നത്. എന്തായാലും പ്രേക്ഷകർ സന്തോഷത്തിലാണ്. പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തമ്പിയുടെ കളി അവസാനിപ്പിക്കാൻ ആയെന്നും അപ്പുവിന് എല്ലാം മനസ്സിലാവണം എന്നുമാണ് കമെന്റുകൾ. എന്നാൽ അപ്പു ആര് എന്തൊക്കെ പറഞ്ഞാലും ഡാഡിയെ വിശ്വസിച്ചാണ് നടക്കുന്നത്. ഇനി എങ്കിലും അപ്പു ഡാഡിയുടെ കള്ളത്തരം മനസ്സിലാക്കണം എന്നും പ്രേക്ഷകർ പറയുന്നുണ്ട്.