അച്ഛനരികിലേക്ക് വീണ്ടും ഓടിയെത്തി മകൾ, കണ്ണന്റെ വിജയത്തിൽ ആഘോഷിക്കാൻ സമയമില്ലാതെ ഹരിയും അപ്പുവും അമരാവതിയിൽ, മനസ്സ് മാറ്റാൻ ശ്രമിച്ച് തമ്പി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ചെക്കപ്പിനായി ആശുപത്രിയിലേക്ക് സ്വന്തം കാറിൽ പോകുന്ന അഹങ്കാരത്തിലാണ് അപ്പു. കണ്ണൻ അമ്മയുടെ അടുത്തിരുന്ന് റിസൾട്ട് നോക്കുന്ന തിരക്കിലാണ്. മൊബൈലിൽ റിസൾട്ട് നോക്കി കൊണ്ടിരുന്ന കണ്ണൻ പെട്ടന്ന് സന്തോഷത്തോടെ തുള്ളിച്ചാടി കൊണ്ട് താൻ ജയിച്ചെന്ന് പറഞ്ഞ് ദേവിയുടെ അടുത്തേക്ക് ഓടുകയാണ്. അടുക്കളയിൽ പോയി ദേവിയോട് ജയിച്ചെന്ന് പറഞ്ഞപ്പോൾ ദേവിയും സന്തോഷത്തോടെ കണ്ണനെ അഭിനന്ദിക്കുകയാണ്.

നല്ല മാർക്കുണ്ടെന്നും എ ഗ്രേഡ് ഉണ്ടെന്നും റാങ്ക് പ്രകാരം ആണെങ്കില്‍ ഫസ്റ്റ് റാങ്കിന് അടുത്തൊക്കെ എത്തിയേനെ എന്നൊക്കെയാണ് ഇരുവരും പറയുന്നത്. ദേവി വേഗം ബാലനെ വിളിച്ചിട്ട് കണ്ണൻ ജയിച്ചെന്നു പറയുകയും ബാലൻ അത് അച്ഛന്റെ ഫോട്ടോ നോക്കി സന്തോഷത്തോടെ പറയുൿയും ചെയ്തു. ശിവനും ബാലനും നേരെ വീട്ടിലേക്ക് എത്തുകയും ചെയ്തിരിക്കുകയാണ്. പോകുന്ന വഴി കുറച്ച് സ്വീറ്റ്‌സും മേടിച്ചിട്ടാണ് ബാലനും ശിവനും വീട്ടിലേക്ക് എത്തുന്നത്. കണ്ണനെ കണ്ടതും ബാലനും ശിവനും കെട്ടിപ്പിടിച്ചുകൊണ്ട് സന്തോഷം അറിയിക്കുകയും ചെയ്തു. അതിനിടയിൽ കണ്ണൻ അച്ചുവിനെ വിളിച്ച് താൻ ഡിഗ്രി ജയിച്ചെന്ന് പറയുകയും ചെയ്യുന്നുണ്ട്.

അച്ചുവിനോട് കാണണം എന്നും നമ്മൾ സ്ഥിരം കാണുന്ന സ്ഥലത്ത് വരണം എന്നുമാണ് കണ്ണൻ പറഞ്ഞത്. അതേസമയം അപ്പുവിനോടും ഹരിയോടും ഡോക്ടർ പറയുന്നത് അപ്പുവിനും ബേബിയ്ക്കും വലിയ കോംപ്ലിക്കേഷന്‍സ് ഒന്നും ഇല്ലെന്നാണ്. എന്നാൽ ഇനി ഒരുപാട് ടെൻഷൻ ഒന്നും അടിക്കരുതെന്നും ഇനിയങ്ങോട്ട് രണ്ട് ആഴ്ച കഴിയുമ്പോള്‍ ചെക്കപ്പിന് വരണമെന്നും ഡോക്ടർ ഇരുവരോടും പറഞ്ഞു. അപ്പുവിന്റെ പ്രസവം ഏതാണ്ട് മെയ് 7 നും 15 നും ഇടയില്‍ ആയിരിയ്ക്കും എന്നും താരം പറയുന്നുണ്ട്. ഡോക്ടറെ കണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ദേവിയുടെ കോൾ വരുന്നതും കണ്ണന്റെ വിജയ വാർത്ത പറയുകയും ചെയ്യുമ്പോൾ ഹരിയും അപ്പുവും തങ്ങളുടെ സന്തോഷവും അറിയിക്കുന്നുണ്ട്.

ആദ്യം വീട്ടിൽ പോകാമെന്ന് ഹരി പറഞ്ഞപ്പോൾ അപ്പു പറഞ്ഞു തനിക്ക് അമരാവതിയിൽ പോകണമെന്നും ഡാഡിയെയും മമ്മിയെയും കാണണമെന്നും. തമ്പിയോട് അംബിക നിങ്ങൾ എന്താണ് ബിസിനസ്സ് കാര്യങ്ങൾ ശ്രദ്ധിക്കാത്തതെന്നും ചോദിക്കുന്നു. അപ്പുവിനെ ഏഴാം മാസത്തില്‍ പ്രസവത്തിന് കൊണ്ട് വരുന്നത് സംസാരിക്കുമ്പോഴാണ് ഹരിയും അപ്പുവും സ്വന്തം കാറിൽ വരുന്നത്. ഡാഡിയ്ക്ക് തന്നോട് ദേഷ്യമാണോ എന്നാണ് അപ്പു ചോദിക്കുന്നത്. അപ്പച്ചിയെ ആരോ വിളിച്ച് സംസാരിച്ചതിന്റെ തെറ്റിദ്ധാരണയിലാണ് നിന്നോട് അങ്ങനെ പറഞ്ഞതെന്നും പക്ഷെ നീയും ഹരിയും തെറ്റിദ്ധരിച്ചെന്നും തമ്പി പറഞ്ഞു.