അഞ്ജുവിന്റെ പ്ലാനിൽ ബിസിനസ്സ് തയ്യാറാക്കി അപ്പുവും ദേവിയും, ആരും അറിയാതെ ശിവനുമായി ബിസിനസ്സ് തുടങ്ങി അഞ്ജുവും

സാന്ത്വനത്തിൽ പുതിയ ബിസിനസ്സ് തുടങ്ങാനുള്ള പ്ലാനിലാണ് അഞ്ചു. അഞ്ജുവിന് പൂർണ്ണ സപ്പോർട്ടായി ശിവനും കൂടെ തന്നെയുണ്ട്. ശങ്കരനോട് അപമര്യാദയായി പെരുമാറുന്നത് കാണുന്ന അഞ്ചു ഇപ്പോൾ അച്ഛൻ വേണ്ടി ആ പണി നടത്താനുള്ള ശ്രമത്തിലാണ്. അച്ഛന്റെ പണി തന്നെ ഏറ്റെടുത്ത് അഞ്ചു തന്റെ പുതിയ ബിസിനസായി നടത്താനുള്ള ശ്രമം കൂടെയാണ്. പണി തീര്‍ക്കാന്‍ പണിക്കാരും അഡ്വാന്‍സ് കൊടുത്ത പണവും ഇല്ലാത്ത അവസ്ഥയിൽ നിൽക്കുന്ന ശങ്കരൻ കൂട്ടായി അഞ്ജുവുണ്ട് ഇനി.

ജോണിയോട് രണ്ട് മാസം കൊണ്ട് അച്ഛൻ ഏറ്റെടുത്ത പണി താൻ തീർത്തു തരാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. അതേസമയം തന്നെ രക്ഷിക്കാൻ വേണ്ടി അഞ്ചു വെറുതെ പറഞ്ഞതായിരിക്കും എന്ന് കരുതിയ ശങ്കരനോട് അച്ചു സീരിയസായി പറഞ്ഞതാണെന്നും അഞ്ചു പറഞ്ഞു. എങ്ങനെ നടത്തുമെന്ന് ചോദിച്ച ശങ്കരനോട് അഞ്ചു പറഞ്ഞത് അച്ഛൻ പലർക്കായി പലതവണ നൽകിയ പണം താൻ തിരിച്ചു മേടിച്ചുകൊണ്ട് തുടങ്ങാമെന്നാണ്. അഞ്ചു മോഡുലര്‍ കിച്ചണിനെ കുറിച്ചുള്ള കാര്യം ശിവനോട് പറഞ്ഞപ്പോൾ അഞ്ജുവിനോട് ചെയ്തോളാനും അതോടൊപ്പം താൻ എന്തിനും കൂടെയുണ്ടാകുമെന്ന വാക്കും നൽകി ശിവൻ.

എന്നാൽ ജോണിക്കുട്ടിയെ കണ്ട് കാര്യം പറഞ്ഞപ്പോൾ ജോണിക്കുട്ടി പറഞ്ഞത് നിനക്കൊന്നും അത് ഏറ്റെടുത്ത് നടത്താന്‍ കഴിയില്ലെന്നായിരുന്നു. അഞ്ജുവിന്റെ പ്രായത്തിലൊരു മകൾ തനിക്കുണ്ടെന്നും അത് ഓർത്തത് കൊണ്ടാണ് താൻ അവിടെ നിന്നും ഇറങ്ങിയെന്നും പറഞ്ഞു ജോണി പറഞ്ഞു. അതോടൊപ്പം മേടിച്ച അഡ്വാന്‍സ് തിരിച്ച് തന്നാൽ മാത്രം മതിയെന്നും പണി മാറ്റരേയെങ്കിലും ഏൽപ്പിച്ചോളാമെന്നും ജോണി പറഞ്ഞപ്പോൾ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാൻ അഞ്ജുവും ശിവനും ശ്രമിച്ചെങ്കിലും നടന്നില്ല.

നിരാശയോടെ ഇറങ്ങിയ അഞ്ജുവിനോട് ശിവൻ പറഞ്ഞത് ഈ ബിസിനസ്സ് നിനക്ക് തന്നെ കിട്ടുമെന്നാണ്. എന്നാൽ അതിനിടയില്‍ ദേവിയും അപ്പുവും അഞ്ചു പറഞ്ഞ പ്ലാൻ പ്രകാരം വീട്ടിൽ കാര്‍ഷിക നഴ്‌സറി തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചയിലാണ്. മൂന്നു പേരും ഒരുമിച്ച് തുടങ്ങാമെന്നാണ് ദേവി പറഞ്ഞത്. അതേസമയം ദേവിയും അപ്പുവും അറിയാതെ അഞ്ചു മോഡുലാർ കിച്ചണിന്റെ ബിസിനസ് തുടങ്ങുന്ന തിരക്കിലാണ്. എന്നാൽ ഇതെല്ലം ശങ്കരൻ സാവിത്രിയോട് പറഞ്ഞപ്പോൾ അഞ്ജുവിന് ഇതിന് കഴിയുമോയെന്നും അതിന് സാന്ത്വനത്തിലുള്ളവർ സമ്മതിക്കുമോയെന്നൊക്കെയാണ് സാവിത്രി ചോദിക്കുന്നത്.