പുതിയ വിശേഷം ആരാധകരെ അറിയിച്ച് ഷഫ്‌നയും സജിനും; ശിവേട്ടനെ വിടാതെ ചേർത്ത് പിടിച്ച് ഷഫ്ന

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവേട്ടനാണ് സജിൻ. സാന്ത്വനം പരമ്പരയിലൂടെ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സജിൻ. സാന്ത്വനത്തിലെ ശിവേട്ടൻ ഇന്ന് എല്ലാ പ്രായത്തിലുള്ള മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിലെ ഹീറോ ആണ്. പ്ലസ് ടു എന്ന സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ സജിൻ പ്രേക്ഷകർക്ക് സുപരിചിതനാവുന്നതും ആരാധകരെ സ്വന്തമാക്കുന്നതും സാന്ത്വനത്തിലൂടെയാണ്. സാന്ത്വനത്തിലെ കലിപ്പ് ശിവേട്ടൻ എന്നാണ് സജിൻ ഇപ്പോൾ അറിയപ്പെടുന്നത്.

ഏറെ ഫാൻസ്‌ പേജുകളുള്ള ആരാധകൻ കൂടിയാണ് സജിൻ. സാന്ത്വനത്തിലെ ശിവാജ്ഞലി ജോഡികൾക്കാണ് കൂടുതൽ ആരാധകരും സോഷ്യൽ മീഡിയ ഫാൻസ്‌ പേജുകളും ഉള്ളത്. ശിവന്റെ ജോഡിയായ അഞ്ജലി എന്ന കഥാപാത്രത്തെ വേഷമിടുന്നത് ഗോപിക അനിൽ ആണ്. ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് ഗോപിക.  അത് കൊണ്ട് താരത്തിനും ആരാധകർ ഏറെയാണ്.  യഥാർത്ഥ ജീവിതത്തിലും സജിൻ റൊമാന്റിക് ഹീറോ തന്നെയാണ്. നടിയായ ഷഫ്‌നയുടെ ഭർത്താവാണ് സജിൻ.

പ്ലസ് ടു എന്ന സിനിമയിലൂടെ നായികയായി എത്തിയ ഷഫ്‌ന ആ സിനിമയിലൂടെ തന്നെ എത്തിയ സജിനുമായി പ്രണയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹം കഴിക്കുകയുമായിരുന്നു.  ബിഗ്‌സ്‌ക്രീനിൽ മാത്രമല്ല മിനിസ്ക്രീൻ പരമ്പരകളിലും ഷഫ്‌ന സജീവമാണ്. തമിഴ് പരമ്പരകളിലാണ് ഷഫ്‌ന കൂടുതലും വേഷമിടുന്നത്. കഥപറയുമ്പോൾ എന്ന സിനിമയിലെ ഷഫ്‌നയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ ആരാധകരുള്ള താര ദമ്പതികളാണ് സജിനും ഷഫ്‌നയും. ഇരുവരുടെയും പ്രണയ കഥയും ഏറെ വൈറലായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ പങ്കു വെച്ച ഒരു ഇൻസ്റ്റഗ്രാം റീല് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. സാന്ത്വനം ആരാധകരെല്ലാം നിറഞ്ഞ മനസ്സോടെയാണ് ഷഫ്‌ന പങ്കുവെച്ച വീഡിയോക്ക് പിന്തുണ നൽകുന്നത്.  ഏറെ നാളുകൾ പ്രണയിച്ച ശേഷം ഒന്നയവരാണ് സജിനും ഷഫ്നയും. അന്യഭാഷാ പരമ്പരയിലാണ് ഷഫ്‌ന അഭനയിക്കുന്നത് അത് കൊണ്ട് ഷഫ്നയും സജിനും ഒരുമിച്ചെത്തുന്നതും ചില ഇടവേളകളിലാണ്. ഇപ്പോഴിതാ അത്തരമൊരു ഇടവേളയിൽ ഷൂട്ട് ചെയ്ത ഇൻസ്റ്റഗ്രാം റീലാണ് സോഷ്യൽ മീഡിയ ആരാധകരെ കീഴടക്കുന്നത്.