
അപ്പുവിന്റെ അമ്മയുടെ പുതിയ വിശേഷം അറിഞ്ഞോ? കേക്ക് മുറിച്ച് ആഘോഷിച്ച് സഹതാരങ്ങൾ, ഭർത്താവിന് കേക്കില്ലേ എന്ന് പ്രേക്ഷകർ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നിത ഘോഷ്. സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിലാണ് നിത ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിൽ അപ്പുവിന്റെ അമ്മ ഹേമാംബിക എന്ന കഥാപാത്രത്തെയാണ് നിത അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നിത മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. പരമ്പരയിലെ എല്ലാ താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏറെ ഫാൻസ് പേജുകളുള്ള പരമ്പര കൂടിയാണ് സാന്ത്വനം.

സോഷ്യൽ മീഡിയയിൽ സജീവമായ നിത പങ്കുവെയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ നിതയുടെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കേക്ക് മുറിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം നിത സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. സാന്ത്വനത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് നിതയുടെ പിറന്നാൾ ആഘോഷമാക്കി നടത്തിയത്. സാന്ത്വനം ലൊക്കേഷനിൽ വെച്ച് സഹതാരങ്ങൾ നിതയ്ക്ക് സർപ്രൈസ് നൽകിയാണ് പിറന്നാൾ ആഘോഷിച്ചത്.

സീരിയലിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന താരങ്ങളും അണിയറ പ്രവർത്തകരും എല്ലാം കൂടിയാണ് നിതയ്ക്ക് സർപ്രൈസ് നൽകിയത്. ബർത്ത് ഡേ സെലിബ്രേഷൻ അറ്റ് സാന്ത്വനം ലൊക്കേഷൻ, താങ്ക്യൂ ഡിയർ വൺസ് ടു ദി ബർത്ത്ഡേ വിഷസ് ലവ് ആൻഡ് ഹാഗ്സ് ടു മൈ സ്വാന്ത്വനം ഫാമിലി എന്നായിരുന്നു നിത ആഘോഷത്തിന്റെ വീഡിയോ പങ്കു വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഈ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകളും ഫോട്ടോകളും കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് സ്ക്രീനിന് പുറത്തും സാന്ത്വനം ടീമ്സ് എത്രത്തോളം സ്നേഹത്തോടെയാണ് കഴിയുന്നതെന്നുള്ളത്. പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിന്റെ ഭാര്യ ഷഫ്‌നയും ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. ഹാപ്പി ബർത്ത്ഡേ ചേച്ചി, ലിവ് ലോങ്ങ് സ്റ്റേ ഹാപ്പി ആൻഡ് സ്റ്റേ സേഫ് കീപ് സ്‌മൈൽ ആൻഡ് ഗോഡ് ബ്ലെസ് യു എന്നാണ് ഷഫ്‌ന ആശംസകൾ അറിയിച്ചു കൊണ്ട് കുറിച്ചത്. എന്നാൽ കേക്ക് മുറിക്കുന്ന വീഡിയോ കണ്ട സീരിയൽ പ്രേക്ഷകരിൽ ചിലർ ചോദിച്ചത് സീരിയലിലെ ഭർത്താവിന് കേക്ക് കൊടുക്കുന്നില്ലേ എന്നായിരുന്നു.