പ്രണയദിനത്തിൽ അച്ചുവിനെ തേടി എത്തിയ ആ സമ്മാനം കണ്ടോ? നന്ദി അറിയിച്ച് മഞ്ജുഷ; കണ്ണൻ ഇത് അറിഞ്ഞോ എന്ന് പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. നിമിഷ നേരം കൊണ്ട് പ്രായവ്യത്യാസമില്ലാതെ മിനിസ്ക്രീൻ പ്രേക്ഷകരെ കയ്യിലെടുക്കാനും സാന്ത്വനത്തിന് സാധിച്ചു. ഇതിലെ പുതുമുഖ താരങ്ങൾക്ക് ഉൾപ്പെടെ ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ നിറയെ ഫാൻ പേജുകളുള്ള പരമ്പര കൂടിയാണ് സാന്ത്വനം. ഇതിലെ കണ്ണൻ എന്ന കഥാപാത്രത്തിന്റെ നായികയായി എത്തിയ താരമാണ് മഞ്ജുഷ മാർട്ടിൻ. അച്ചു എന്ന കഥാപാത്രമായിട്ടാണ് മഞ്ജുഷ എത്തുന്നത്. സോഷ്യൽ മീഡിയ വഴിയാണ് മഞ്ജുഷ ശ്രദ്ധിക്കപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും സജീവമായ താരത്തിന് ഏറെ ഫോളോവെഴ്‌സും ഉണ്ട്. അനേകം ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും മഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഇൻസ്റ്റാഗ്രാമിലൂടെ ഷോർട്ട് സ്റ്റോറികളും റീലിസ് വീഡിയോകളും പങ്കുവെച്ചു കൊണ്ടും മഞ്ജുഷ എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിടാറുള്ള മഞ്ജുഷ ഇപ്പോഴിതാ മറ്റൊരു പുതിയ വിശേഷമാണ് അറിയിച്ചിരിക്കുന്നത്.

ഇപ്പോൾ മഞ്ജുഷയുടെ പുതിയ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രണയദിനത്തിൽ തനിക്ക് കിട്ടിയ സമ്മാനമാണ് മഞ്ജുഷ മാർട്ടിൻ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ സമ്മാനം ഉടനെ തന്നെ കുടുംബത്തിനെ ഏൽപ്പിക്കുകയും ചെയ്തു. താൻ എത്രത്തോളം കുടുംബത്തെ സ്നേഹിക്കുന്നുണ്ട് എന്നത് പല വീഡിയോകളിലും മഞ്ജുഷ തന്നെ പറഞ്ഞിട്ടുണ്ട്. എന്താണ് പുതിയ സമ്മാനം എന്ന് അറിഞ്ഞോ? അമേരിക്കയിൽ നിന്നുമാണ് മഞ്ജുഷയ്ക്ക് സമ്മാനം വന്നിരിക്കുന്നത്.

പ്രണയ ദിനം ആയത് കൊണ്ട് കാമുകൻ ആണ് സമ്മാനം അയച്ചിരിക്കുന്നത് എന്ന് കരുതരുത്. സമ്മാനം കിട്ടിയത് പ്രണയദിനത്തിൽ ആണെങ്കിലും പ്രണയദിനവുമായി ഈ സമ്മാനത്തിന് യാതൊരു ബന്ധവുമില്ല എന്നാണ് കാണുന്നത്. യൂട്യൂബ് ആണ് മഞ്ജുഷയ്ക്ക് ഈ സമ്മാനം അയച്ചിരിക്കുന്നത്. ഒരു ഗോൾഡൻ പ്ലേ ബട്ടൺ ആണ് താരത്തിന് കിട്ടിയിരിക്കുന്നത്. യൂട്യൂബിൽ ഒരു മില്യൺ സബ്സ്ക്രൈബ്ബേഴ്‌സ് ആവുമ്പോഴാണ് ഗോൾഡൻ പ്ലേ ബട്ടൺ കിട്ടുന്നത്. 10 ലക്ഷത്തിലധികം ആളുകളെ ഈ ചെറിയ പ്രായത്തിൽ സബ്സ്ക്രൈബേഴ്സ് ആയി കിട്ടുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. ഗോൾഡൺ ബട്ടൺ കിട്ടിയതിൽ പ്രേക്ഷകരോടുള്ള നന്ദിയും മഞ്ജുഷ അറിയിച്ചു.  കണ്ണൻ ഇത് അറിഞ്ഞോ എന്നും കമെന്റുകൾ ഉണ്ട്.