
ഇൻസ്റ്റാഗ്രാമിൽ ആരാധികമാർ മെസ്സേജ് ചെയ്യാറുണ്ട്, പക്ഷെ അവർ എല്ലാം എന്നെ കാണുന്നത് അങ്ങനെയാണ്; മെസ്സേജുകളെ കുറിച്ച് സാന്ത്വനം താരം അച്ചു സുഗന്ദ്
പ്രായവത്യാസമില്ലാതെ മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത പരമ്പരയാണ് സാന്ത്വനം. പുതുമുഖ താരങ്ങളും അനേകം മറ്റ് താരങ്ങളും ഒന്നിക്കുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. ബാലനും മൂന്ന് സഹദോരങ്ങളുടെയും കഥ പറയുന്ന പരമ്പരയാണ് സാന്ത്വനം. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ചിപ്പിയാണ് ഇതിലെ ദേവി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ രാജീവ് പരമേശ്വർ, സജിൻ,രക്ഷ രാജ്, ഗോപിക അനിൽ, അച്ചു സുഗന്ത്, ഗിരീഷ് നമ്പ്യാർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ എത്തുന്നത്.

മിനിസ്ക്രീൻ കുടുംബപ്രേക്ഷരുടെ മനം കവരുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. ഇതിലെ ഏറ്റവും ഇളയ സഹോദരനായ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്താണ്. സാന്ത്വനം വീട്ടിൽ കുസൃതികളും ചിരിയും കളിയുമൊക്കെയായി നടക്കുന്ന ഇളയ കുടുംബാംഗമാണ് കണ്ണൻ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രം കൂടിയാണ് അച്ചു അവതരിപ്പിക്കുന്ന കണ്ണൻ. വാനമ്പാടി എന്ന പരമ്പരയിൽ ഒരു ചെറിയ കഥാപാത്രത്തിന് ജീവൻ നൽകിയും കൂടാതെ പരമ്പരയുടെ സഹസംവിധായകരിൽ ഒരാളായി പ്രവർത്തിച്ചു കൊണ്ടുമാണ് അച്ചു അഭിനയ രംഗത്തേക്കുള്ള തുടക്കം കുറിച്ചത്.

ഇപ്പോഴിതാ നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയ അച്ചു പങ്കുവെച്ച വിശേഷങ്ങൾ ആണ് വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തൻ്റെ യഥാർത്ഥ പേര് തനിക്കിഷ്ടമല്ല എന്നാണ് അച്ചു പറയുന്നത്. പൊതുവെ പെൺകുട്ടികളെ വിളിക്കുന്ന പേരാണ് അച്ചു എന്ന തോന്നൽ തനിക്ക് പണ്ടേ മനസ്സിൽ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ ഒരു അനിയത്തിയാണ് തനിക്ക് ഉള്ളത് എന്നും നഴ്‌സാണ് എന്നും അച്ചു പറയുന്നു. കുട്ടിക്കാലം മുതലേ തനിക്ക് ചേട്ടന്മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.

എവിടെപ്പോയാലും തനിക്ക് കുറെ ചേട്ടന്മാരെ കിട്ടും. സാന്ത്വനത്തിൽ എത്തിയപ്പോഴും അവിടെയും കിട്ടി കുറെ ചേട്ടന്മാരെ. യഥാർത്ഥ ജീവിതത്തിലും അവർ ചേട്ടന്മാർ തന്നെയാണ്. സിനിമയിൽ അഭിനയിക്കണമെന്ന് താൻ കുറെ ആഗ്രഹിച്ചിരുന്നു. അവിടെ നിന്നാണ് താൻ അസിസ്റ്റന്റ് ഡയറക്ടറുടെ പൊസിഷൻ ഏറ്റെടുക്കുന്നത്. അച്ഛൻ തനിക്ക് വേണ്ടി കുറേ പേരോട് അവസരങ്ങൾ ചോദിച്ച് പോയിരുന്നു. സാന്ത്വനത്തിൽ കാണാനായി അഭിനയിക്കുന്നത് കാണുമ്പോൾ തനിക്കൊപ്പം തന്നെ ഏറെ സന്തോഷിക്കുന്ന മറ്റൊരാൾ അച്ഛനാണ്. സോഷ്യൽ മീഡിയയിൽ തനിക്ക് ആരാധികമാരുടെ മെസ്സേജ് വരാറുണ്ട്. എന്നാൽ എല്ലാവർക്കും താൻ സഹോദരനാണ് അങ്ങനെയാണ് തന്നെ കാണുന്നത് എന്നും അച്ചു പറഞ്ഞു.