ഒടുവിൽ അപ്പുവിനെതിരെ പൊട്ടിത്തെറിച്ച് ബാലേട്ടൻ; ഒരു ഡാഡിയും മോളും! അഞ്ജലിയുടെ അച്ഛനെ അപമാനിച്ച് അപ്പു

റേറ്റിങിൽ മുൻപിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഏറെ പുതുമുഖ താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതനായ അനേകം താരങ്ങളും ഒന്നിക്കുന്ന പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്. നിരവധി ഫാൻസ്‌ പേജുകളുള്ള പരമ്പര കൂടിയാണ് സാന്ത്വനം. നടി ചിപ്പിയാണ് ഇതിലെ ദേവി എന്ന പ്രധാന വേഷത്തിൽ എത്തുന്നത്. രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന വേഷം കൈകാര്യം ചെയ്യുന്നത്. കൂടാതെ സജിൻ, ഗോപിക അനിൽ, രക്ഷ രാജ്, അച്ചു സുഗന്ത്, ഗിരീഷ് നമ്പ്യാർ തുടങ്ങിയവരും ഇതിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നവരാണ്.

 

കൃഷ്ണ സ്റ്റോർസും  ബാലനും അതിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഇതിവൃത്തം. ശ്രീദേവി,അഞ്ജലി, അപർണ എന്നിവരാണ് സാന്ത്വനം വീട്ടിലെ മരുമക്കൾ. സാന്ത്വനം കുടുംബത്തിന്റെ ഉപജീവനം മാർഗമാണ് കൃഷ്ണ സ്റ്റോഴ്‌സ്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സാന്ത്വനത്തിൽ പ്രശ്നങ്ങൾ നടക്കുന്നത്. അപ്പുവിന്റെ ഡാഡി അപർണ സ്റ്റോഴ്‌സ് എന്ന് ഷോപ് തുടങ്ങുകയും അപ്പു അതിൽ മതി മറന്ന് സന്തോഷിക്കുകയാണ്. എന്നാൽ കൃഷ്ണ സ്റ്റോഴ്‌സിലെ പ്രശ്നങ്ങൾ ഒന്നും തന്നെ അപ്പുവിന് ഇപ്പോൾ മനസ്സിലാവുന്നുമില്ല.

തമ്പി ചെയ്ത എല്ലാ കള്ളത്തരങ്ങളും മനസ്സിലാക്കിയിട്ടും പിന്നെയും അപ്പു ഡാഡിയുടെ പിന്നാലെ പോവുന്നതാണ് പ്രേക്ഷകർ പറയുന്നത്. തമ്പി എന്ത് വില കൊടുത്തും സ്റ്റോർ തകർക്കാനുള്ള പദ്ധതി നടത്തുമ്പോൾ ഹരിയും ശിവനും കൂടി തമ്പിക്ക് എതിരെ നീങ്ങുകയാണ്. ഈ നീക്കത്തിൽ തമ്പിക്ക് തിരിച്ചടികൾ കിട്ടുന്നുണ്ട് എങ്കിലും തൻ്റെ ഉദ്ദേശവുമായി മുന്നോട്ട് പോവുകയാണ് തമ്പി. എന്നാൽ ഇപ്പോൾ പുതിയ പ്രമോ എപ്പിസോഡിൽ ബാലൻ അപ്പുവിനോട് ചൂടാവുന്നതാണ് കാണിക്കുന്നത്. സഹികെട്ടിട്ടാണ് ബാലൻ വരെ അപ്പുവിനെ ചൂടാവുന്നത്.

അഞ്ജലിയുടെ അച്ഛൻ സാന്ത്വനം വീട്ടിലേക്ക് എത്തുകയും അപ്പുവും തമ്പിയുടെ ചതിക്ക് കൂട്ടുനിൽക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ ഇത് കേട്ട് വന്ന അപർണ അഞ്ജലിയുടെ അച്ഛനോട് ചൂടാവുകയും ചെയ്യുന്നു. അമ്മമ്മയോട് അപ്പു കയർത്ത് സംസാരിക്കുന്നത് കേട്ട ബാലൻ അപ്പുവിനോട് ചൂടാവുന്നു. തൻ്റെ അച്ഛനെ പറഞ്ഞപ്പോൾ ആർക്കും പ്രശ്നം ഇല്ലായിരുന്നല്ലോ എന്ന് ചോദിക്കുന്ന അപർണയെയും പ്രമോ വീഡിയോയിൽ കാണിക്കുന്നു. ഒരു ഡാഡിയും മകളും എന്നാണ് പ്രേക്ഷകർ ഇതിനു കമെന്റ് പറയുന്നത്. അപ്പുവിന്റെ ഡാഡി പുരാണം എന്നാണ് തീരുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.