
അപ്പു സാന്ത്വനത്തിൽ നിന്ന് ഇറങ്ങുന്നു? തമ്പിയുടെ പദ്ധതികൾ പൊളിച്ച് രാജേശ്വരി; സാന്ത്വനത്തിന്റെ കഥ മാറുന്നു
ഏറെ ആരാധകരുള്ള മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം. ഇപ്പോഴിതാ സാന്ത്വനം കുടുംബത്തെ തകർക്കാൻ തമ്പി ഉണ്ടാക്കിയ പ്രശ്‍നത്തിലൂടെയാണ് പരമ്പരയുടെ കഥ കടന്ന് പോവുന്നത്. വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ അപ്പുവിനെ സമാധാനത്തിൽ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ശിവന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊണ്ടു വിടുന്നു. വരുന്ന വഴിയിൽ രാജേശ്വരി ശിവന്റെ വണ്ടി തടഞ്ഞ് അനാവശ്യമായി തട്ടിക്കയറുന്നു. നിനക്ക് അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കില്‍ എന്നെ തല്ലി നോക്കെന്ന് രാജേശ്വരി ശിവനോട് പറയുന്നു.

ഒന്നും ആലോചിക്കാതെ എടുത്ത് ചാടി തല്ലുന്നതാണ് ശിവന്റെ സ്വഭാവം എന്ന് പറയുമെങ്കിലും സ്ത്രീകളെ താൻ തളരില്ലെന്ന് ശിവൻ അഞ്ജലിയോട് പറഞ്ഞിട്ടുണ്ട്. ശിവന്‍ ആഞ്ഞൊരടി രാജേശ്വരിയുടെ കരണത്ത് കൊടുക്കും എന്നായിരുന്നു പ്രേക്ഷകർ കരുതിയത്. എന്നാൽ രോക്ഷം ഒട്ടും കുറയാതെ ശിവൻ രാജേശ്വരിയോട് സംസാരിക്കുന്നതും കാണിക്കുന്നുണ്ട്. ഇത് കണ്ട് കൊണ്ട് അപ്പു അവിടേക്ക് എത്തുകയും. സാന്ത്വനം കുടുംബത്തോട് രാജേശ്വരി ചെയ്തതിനെ കുറിച്ചെല്ലാം ചോദിക്കുകയും ചെയ്യുന്നു.

അപ്പു ഒന്നും അറിയാതെ തമ്പിക്കൊപ്പം നിക്കുകയാണെന്ന് അറിയുന്ന രാജേശ്വരി അപ്പുവിനോട് തമ്പിയുടെ ലക്ഷ്യത്തെ കുറിച്ച് പറയുന്നു. ഹരിയുടെ കുഞ്ഞിനേയും വയറ്റിലിട്ട് ഇത്രയും ഇഷ്ടമുള്ള സാന്ത്വനം കുടുംബത്തെ തകർക്കാൻ നിന്റെ ഡാഡിക്കൊപ്പം നിന്ന അത്രയും ദുഷ്ടത്തരം ഒന്നും ഞാൻ ചെയിതില്ലെന്ന് അപ്പുവിനോട് പറയുന്നു. അത്രയ്ക്ക് സാന്ത്വനത്തോട് സ്നേഹം ഉണ്ടെങ്കിൽ അവരെ തകർക്കാൻ ഉണ്ടാക്കിയ ഈ സൂപ്പർ മാർക്കറ്റ് ഉപേക്ഷിച്ച് നീ പോണം എന്നും അങ്ങനെ ചെയ്താൽ സാന്ത്വനത്തിൽ ഉള്ളവരോട് ഞാൻ മാപ്പ് പറയാം എന്നും രാജേശ്വരി പറയുന്നു.

ഇതെല്ലം കേട്ട അപ്പു സ്വബോധത്തിലേക്ക് തിരികെ എത്തുകയും, എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുകയും ചെയ്യുന്നു. മമ്മിയെ വിളിക്കുന്ന അപ്പുവിനോട് മമ്മിയും തമ്പിയുടെ ഉദ്ദേശത്തെ കുറിച്ച് സൂചിപ്പിക്കുന്നു. കൃഷ്ണ സ്റ്റോഴ്‌സിൽ എത്തിയ ശിവൻ ഹരിയെ മാറ്റി നിർത്തി രാജേശ്വരി പറഞ്ഞതും അപ്പു പ്രതികരിച്ചതെല്ലാം പറയുന്നുണ്ട്. ഹരിയുടെ പദ്ധതി നടന്ന സന്തോഷത്തിൽ ഇരുവരും സംസാരിക്കുന്നുണ്ട്. തമ്പിയുടെ പദ്ധതികൾ സ്വന്തം ചേച്ചി തന്നെ പൊളിക്കുകയാണ്.കുറച്ച് എപ്പിസോഡുകളായി സാന്ത്വനം കണ്ണീരോടെ കടന്ന് പോവുകയായിരുന്നു. ഇപ്പോഴിതാ സാന്ത്വനം പ്രേക്ഷകർ ഏറെ സന്തോഷത്തിലാണ്. കഥ ആവേശത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് പ്രേക്ഷകർ.