ഈ മാപ്പ് പറച്ചിൽ വിശ്വസിക്കാമോ? ഇനി ബാലന്റെയും കൃഷ്ണ സ്റ്റോര്‍സിന്റെയും ജീവന്‍ മരണ പോരാട്ടം, വിജയം ആർക്കൊപ്പം?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. ഒരു യഥാർത്ഥ കൂട്ട് കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെയാണ് ഇതിൽ കാണിക്കുന്നത്. അപ്പുവിനെയും ഹരിയേയും അമരാവതയിൽ എത്തിക്കാനും അവരെ തനിക്കൊപ്പം നിർത്താനുമുള്ള ശ്രമത്തിലായിരുന്നു അപ്പുവിന്റെ അച്ഛൻ തമ്പി. എന്നാൽ അപ്പു സത്യങ്ങൾ തിരിച്ചറിയുകയും അപർണ്ണ സ്റ്റോർസ് എന്ന സൂപ്പർ മാർക്കറ്റ് തുടങ്ങിയത് തന്റെ ഭർത്താവിന്റെ സൂപ്പർമാർക്കറ്റായ കൃഷ്ണ സ്റ്റോർസ് തകർക്കാൻ ആണെന്ന സത്യം അറിഞ്ഞതോടെ അപ്പു അപർണ്ണ സ്റ്റോറിൽ നിന്നും ഇറങ്ങി വരുകയും ചെയ്തു.

എന്നാൽ തമ്പി കരുതിയത് തമ്പിയുടെ സഹോദരി രാജേശ്വരിയുടെ കളികളാണ് ഇതെല്ലാമെന്നാണ്. രാജേശ്വരി അമരാവതിയിൽ എത്തുകയും പുരയിടവും പറമ്പും അളക്കാന്‍ വന്നതിന്റെയും എല്ലാം സങ്കടത്തിലും ദേഷ്യത്തിലും തമ്പി പോകുമ്പോൾ ബാലനെ കാണുകയും ബാലനോട് എന്തും നേരിടാൻ തയ്യാറായിക്കോളാനും ഇനി സാന്ത്വനത്തിന്റെ നാശമാണെന്നും പറഞ്ഞു. എന്നാൽ എന്തും നേരിടാൻ താൻ തയ്യാറാണെന്നാണ് ബാലൻ പറഞ്ഞത്. എന്നാൽ തമ്പി പറഞ്ഞത് പ്രകാരം കൃഷ്ണ സ്‌റ്റോര്‍സും അപര്‍ണ സൂപ്പര്‍മാര്‍ക്കറ്റും തമ്മിലുള്ള മത്സരം ബാലന്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ അതിന് വേണ്ടി നമ്മള്‍ ഒത്തൊരുമയോടെ പൊരുതും എന്ന് ശിവനും ഹരിയും ശത്രുവും ബാലൻ വാക്ക് നൽകുകയും ചെയ്തു.

അതിനാൽ കൃഷ്ണ സ്റ്റോര്‍സിലെ പുതിയ സാധനങ്ങളും സേവനങ്ങളും എല്ലാവരെയും അറിയിക്കാൻ നോട്ടീസ് പ്രിന്റ് ചെയ്യിപ്പിച്ച് നാളത്തെ പത്രത്തിനൊപ്പം തന്നെ കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ് ബാലനും അനിയന്മാരും ശത്രുവും. ഇനി നടക്കാൻ പോകുന്നത് ബാലന്റെയും കൃഷ്ണ സ്റ്റോര്‍സിന്റെയും ജീവന്‍ മരണ പോരാട്ടമാണ് എന്നത് വളരെ വ്യക്തമാണ്. എന്നാൽ ഇതില്‍ ജയിച്ചില്ല എങ്കില്‍ കൃഷ്ണ സ്‌റ്റോര്‍സ് എന്നന്നേക്കുമായി തകരുമെന്നത് വളരെ ഉറപ്പുള്ള കാര്യമാണ്.

എന്നാൽ കടയില്‍ നിന്ന് ബാലനും അനിയന്മാരും വീട്ടിലെത്തിയപ്പോഴേക്കും അപ്പു എല്ലാവരുടെയും മുന്നിൽ അച്ഛനൊപ്പം കൂടെ നിന്നതിന് ക്ഷമ പറയുടെയും ചെയ്തു. എന്നാൽ അപ്പും തെറ്റ് ചെയ്യുന്നതും അത് കഴിഞ്ഞ് കൈ കൂപ്പി എല്ലാവരോടും മാപ്പ് പറയുന്നതും അപ്പു സത്യം അറിയുന്നതോടെ എല്ലാവരും സന്തോഷിക്കുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുമാകയാണ് സാന്ത്വനത്തിൽ ഇപ്പോൾ. നാളത്തെ പ്രമോയിൽ കാണിക്കുന്നത് കൃഷ്ണ സ്റ്റോഴ്സിന്റെ പുതിയ പരസ്യം കണ്ട് തമ്പി ഞെട്ടുന്ന കാഴ്ച്ചയാണ്.

Articles You May Like