
കട പൂട്ടാനൊരുങ്ങി തമ്പി, കുഞ്ഞ് അതാണെങ്കിൽ ഹരി അപ്പുവിന് നൽകിയ വാക്ക് പാലിക്കണം, പ്രണയിക്കുന്ന തിരക്കിൽ ശിവനും അഞ്ജുവും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റേറ്റിംഗിൽ മുൻപിൽ നിൽക്കുന്ന സാന്ത്വനം. ഇത്രയും ദിവസം കണ്ണീരും പകയും മാത്രമായിരുന്ന സാന്ത്വനത്തിൽ ഇനി സന്തോഷത്തിന്റെ നാളുകളാണ് വരുന്നത്. കൃഷ്ണ സ്റ്റോർ തകർക്കാൻ തമ്പി ശ്രമിക്കുമ്പോൾ അത് തകരാതെ ഇരിക്കാൻ ഓരോ പ്ലാൻ ചെയ്യുന്ന തിരക്കിലാണ് ബാലനും അനിയന്മാരും. ഇപ്പോൾ കൃഷ്ണ സ്റ്റോറിന്റെ പുതിയ സേവനങ്ങൾ നാട്ടുകാരെ അറിയിച്ചുകൊണ്ട് നോട്ടീസ് ഇറക്കിയ ബാലനും അനിയന്മാരും ഹോം ഡെലിവെറിക്കായുള്ള ആദ്യ കോളിന് വേണ്ടി കാത്തിരിക്കുകയാണ്.

കാത്തിരിപ്പിനൊടുവിൽ ഒരാൾ വിളിച്ചിട്ട് രണ്ട് പാലിന് ഓർഡർ ചെയ്തു. രണ്ട് പാക്കറ്റ് പാൽ മാത്രം കൊണ്ട് പോകുന്നത് പെട്രോൾ നഷ്ടം ആണെങ്കിലും ആദ്യത്തെ ഓർഡർ ആയതിനാലും അത് ഐശ്വര്യത്തിന്റെ ലക്ഷണമാണ് എന്ന വിശ്വാസത്തിൽ ശിവൻ പാലും കൊണ്ട് പോയി. എന്നാൽ അതിന് ശേഷം വന്ന കോൾ പത്ത് രൂപയ്ക്ക് സാധനം വിളിച്ച് പറഞ്ഞാലും അത് വീട്ടിൽ കൊണ്ട് തരുമോ എന്നറിയാൻ ആയിരുന്നു. ബാലനും അനിയന്മാരും വീണ്ടും നോട്ടീസിനൊപ്പം കുറച്ച് പോസ്റ്ററുകളും അടിച്ച് വിതരണം ചെയ്യുകയും അതിനിടയിൽ കുറെ കോളുകളൂം വരുന്നുണ്ട്.

പോസ്റ്റർ ഒട്ടിച്ചു തുടങ്ങുന്നത് മുതൽ കടയിൽ ഉണ്ടാകുന്ന പുരോഗമനവും നിരന്തരം കോളുകളും വരുന്നതും കടയിൽ തിരക്ക് കൂടുന്നതും കുറെ സാധനങ്ങളുമായി ഹരിയും ശിവനും ശത്രുവും കണ്ണനും എല്ലാം വരുന്നു. അതിനൊപ്പം അപ്പുവിന്റെ ഗർഭകാലം എല്ലാവരും ആസ്വദിയ്ക്കുന്നതും കളിയും ചിരിയും തമാശയും കടയിലെ പാക്കിങിന് ദേവിയും അഞ്ജുവും അപ്പുവും സഹായിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ബാലന്റെയും ദേവിയുടെയും സ്‌നേഹവും അപ്പുവിന്റെയും ഹരിയുടെയും കുഞ്ഞിനായുള്ള കാത്തിരിപ്പും പ്ലാനുകളും ശിവന്റെയും അഞ്ജുവിന്റെയും പിണക്കവും ഇണക്കവും പ്രണയവും കാണിക്കുന്നുണ്ട്.

അതോടൊപ്പം തമ്പിയുടെ സൂപ്പർ മാർക്കറ്റ് പൂട്ടി താക്കോൽ കൊടുക്കുന്ന രംഗവും ഇന്നലത്തെ എപ്പിസോഡിൽ പാട്ടിലൂടെ കാണിക്കുന്നുണ്ട്. അതോടൊപ്പം ബാലനും അനിയന്മാരും പുതിയ കാറും മേടിക്കുന്നതായി കാണിക്കുന്നുണ്ട്. അപ്പു ആശുപത്രിയിലേക്ക് വിളിക്കുകയും ചെക്കപ്പിന്റെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നതിന്റെ തിരക്കിലാണ്. അതിനിടയിൽ ഹരി ഒരു പെൺകുഞ്ഞിനെ കിട്ടിയാൽ മതി ആയിരുന്നു എന്നും പറയുന്നുണ്ട്.എന്നാൽ ആ സമയം അപ്പു പറഞ്ഞത് പഠിച്ചത് വെച്ചുള്ള ജോലി ഹരി നേടണം എന്നും അല്ലെങ്കിൽ മകൾ വലുതാകുമ്പോൾ അച്ഛന്റെ ജോലി പറയാൻ നാണക്കേട് ആയിരിക്കുമെന്നും പറഞ്ഞു.