തമ്പി കളിച്ച കളി തമ്പിക്ക് പാരയായി, ബാലന്റെ പുതിയ ഐഡിയ അമരാവതിയിലേക്ക് വിളിച്ച് പറഞ്ഞ് അപ്പു, തരം താഴ്ന്ന പ്രവർത്തിയെന്ന് അംബിക

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ബാലനും അനിയന്മാരും അവരുടെ ഭാര്യമാരും ചേർന്ന് തങ്ങളുടെ കൃഷ്ണ സ്റ്റോറിന്റെ പുതിയ സേവനങ്ങളും സാധനങ്ങളും എല്ലാം നൽകിയുള്ള ഒരു പരസ്യം തയ്യാറാക്കിയിരുന്നു. ഇന്നലത്തെ എപ്പിസോഡിൽ പറയുന്നത് തമ്പിയുടെ വീട്ടിൽ പത്രം എത്തുകയും അതിനൊപ്പം വന്ന നോട്ടീസ് കാണുന്ന തമ്പിയെ കുറിച്ചുമാണ്. തങ്ങളുടെ പുതിയ പ്ലാനായ ഹോം ഡെലിവറി എന്ന പുതിയ ലക്ഷ്യം വിജയിക്കും എന്ന വിശ്വാസത്തിലാണ് ഇപ്പോൾ ബാലനും ദേവിയും അനിയന്മാരും ഭാര്യമാരും.

എന്നാല്‍ ഇപ്പോൾ കൃഷ്ണ സ്റ്റോര്‍സിന്റെ പുതിയ പരസ്യം കണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടിയിരിക്കുകയാണ് തമ്പി. എന്നാൽ പരസ്യം കണ്ടതോടെ തമ്പിക്ക് കൂടുതൽ വാശിയും ദേഷ്യവും വരികയും എല്ലാത്തിന്റെയും അഹങ്കാരം താൻ ഒരു മാസം കൊണ്ട് തീർത്തു കാണിച്ച് തരാമെന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോൾ തമ്പി. എന്തായാലും ഇനി അങ്ങോട്ട് മുഴുവൻ സാന്ത്വനം തറവാടിന്റെയും കൃഷ്ണ സ്റ്റോറിന്റെയും മറ്റൊരു വിജയമാണ് കാണാൻ പോകുന്നത്. രാവിലെ എഴുന്നേറ്റ് പത്രം എടുത്ത തംവി നോട്ടീസ് കൂടി കണ്ടതോടെ തന്റെ വീട്ടിലെ പത്രത്തിനൊപ്പം മാത്രമാണോ ഇത്തരത്തിലൊരു നോട്ടീസ് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു തമ്പി.

നോട്ടീസ് ചുരുട്ടിയെറിഞ്ഞ് എല്ലാ വീട്ടിലെ പത്രത്തിനൊപ്പവും നോട്ടീസ് ഉണ്ടോ എന്നറിയാൻ തമ്പി മഹീന്ദ്രനെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബാലന്റെയും അനിയന്മാരുടെയും ഈ പദ്ധതി വിശ്വസിക്കില്ലെന്ന ഭാവത്തോടെയാണ് തമ്പി നിൽക്കുന്നത് എങ്കിലും ഇനിയെങ്ങാനും അത് വിജയിക്കുമോ എന്ന ടെൻഷനും തമ്പിക്കുണ്ട്. അപ്പു അംബികയെ വിളിച്ച് പത്രത്തിനൊപ്പം കൃഷ്ണ സ്റ്റോറിന്റെ പുതിയ നോട്ടീസ് ഉണ്ടെന്നും നോക്കാനും പറഞ്ഞപ്പോൾ അത് ഇല്ലെന്നു പറഞ്ഞ അംബിക കാണുന്നത് തമ്പി നോട്ടീസ് ചുരുട്ടി എറിയുന്നത് ആയിരുന്നു.

എന്നാൽ നോട്ട്സ് എടുത്തുകൊണ്ട് തമ്പിയോട് അംബിക പറഞ്ഞത് നിങ്ങൾ ഇത്രയും തരം താഴ്ന്ന പരിപാടി ചെയ്യുമെന്ന് കരുതിയില്ല എന്നായിരുന്നു. തമ്പിയോട് ഈ വാശി അവസാനിപ്പിക്കാനും അല്ലെങ്കിൽ മകളുടെയും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെയും ശാപം ഏൽക്കേണ്ടി വരുമെന്നും അംബിക പറഞ്ഞു. മകളെ മുന്നിൽ നിർത്തി സാന്ത്വനത്തെ തകർക്കാൻ നോക്കിയാൽ തകരുന്നത് നിങ്ങൾ ആയിരിക്കുമെന്നും അംബിക പറഞ്ഞു.

Articles You May Like