
അഞ്ജുവിന് താങ്ങായി ബാലൻ, ബിസിനസിൽ ബാലന്റെ സഹായം കേട്ട് ഞെട്ടി ദേവി, താൻ പറയുന്നത് സമ്മതിച്ചില്ലെങ്കിൽ പിറന്നാളിന് പങ്കെടുക്കില്ലെന്ന് അപ്പു
സാന്ത്വനം വീട്ടിൽ ഇപ്പോൾ ലക്ഷ്മിയമ്മയുടെ ഒരുക്കങ്ങൾ നടത്തുകയാണ് അപ്പുവും ദേവിയും കണ്ണനും. ബിസിനസിന്റെ ആവിശ്യങ്ങൾ കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ എത്തിയ അഞ്ജുവും ശിവനും തടി ലേലത്തിൽ പിടിക്കണമെന്നും എന്താകുമെന്ന് അറിയില്ലെന്നും ആലോചിച്ച് ടെൻഷനിലാണ്. ആ സമയം അപ്പു അഞ്ജുവിനോടും ശിവനോടും ഹരിയ്ക്ക് പുതിയ ജോലിയുടെ ഇന്റർവ്യൂ ഉണ്ടെന്ന് പറയുടെയും ചെയ്തു. പക്ഷെ ഹരി പോകുമോയെന്ന ടെൻഷനും അപ്പുവിനുണ്ട്. എന്നാൽ അത് ശെരിയാക്കാം എന്നായിരുന്നു അഞ്ജുവും ശിവനും ദേവിയും അപ്പുവിനോട് പറഞ്ഞത്.

ആ സമയം അഞ്ചു അച്ഛനെ പിറന്നാളിന് വിളിച്ച കാര്യം പറഞ്ഞപ്പോൾ അത് അപ്പുവിന് ഇഷ്ടപ്പെടാതെയും തന്റെ വീട്ടുകാരെ വിളിക്കാത്ത ദേഷ്യത്തിലും എഴുന്നേറ്റ് പോയി. എന്നാൽ കടയിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോൾ രാജേശ്വരി ഹരിയെ വിളിക്കുകയും താൻ പറഞ്ഞ കാര്യം അനുസരിച്ചില്ലെങ്കിൽ ശിവനും അഞ്ജുവും തുടങ്ങുന്ന പുതിയ ബിസിനസ്സ് തകർക്കുമെന്ന് പറഞ്ഞ് ഹരിയെ ഭീക്ഷണിപ്പെടുത്തി. ഹരി രാജേശ്വരിയോട് മറുപടി പറഞ്ഞത് തോട്ടം തൊഴിലാളികളെ വിരട്ടന്നുത് തന്നെ വിരട്ടാൻ നോക്കണ്ടെന്നും വച്ചിട്ട് പോ പെണ്ണിമ്പുള്ളേ എന്നായിരുന്നു.

ഹരി ബാലനോട് കാര്യം പറഞ്ഞപ്പോൾ ബാലൻ പറഞ്ഞത് അഞ്ചുവിന്റെയും ശിവന്റെയും ബിസിനസിന് നമ്മൾ കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്നാണ്. തമ്പി മകളെയും മരുമകനെയും അമരാവതിയിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ രാജേശ്വരി അവരെ തമ്പിയിൽ നിന്നും കൂടുതൽ അകറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം അപ്പുവിനെ പ്രസവത്തിന് കൂട്ടുന്ന കാര്യം പറയാൻ തമ്പിയും അംബികയും സാന്ത്വനത്തിൽ പോകുമെന്ന കാര്യം പറഞ്ഞപ്പോൾ രാജേശ്വരി പറഞ്ഞത് താനും കൂടെ വരുന്നുണ്ടെന്നാണ്.

കടയിൽ നിന്നും ബാലനും ഹരിയും വന്നപ്പോൾ ഉടൻ തന്നെ അപ്പു ഇന്റര്‍വ്യുവിന് ക്ഷണം ലഭിച്ചുകൊണ്ടുള്ള കത്തുമായി വരികയും ഹരിയോട് തീരുമാനം പറയാനും പറഞ്ഞു. ഇന്റർവ്യൂന് പോയില്ലെങ്കിൽ അമ്മയുടെ പിറന്നാളിന്റെ ആഘോഷത്തിന് താൻ സാന്ത്വനത്തിൽ ഉണ്ടാകില്ലെന്നും അപ്പു ഹരിയോട് പറഞ്ഞു. അത് കേട്ട് ഹരി അപ്പുവിന് പോകാമെന്ന വാക്ക് കൊടുക്കുകയും ചെയ്തു. അതിനിടയിൽ ബാലനും ദേവിയും അഞ്ജുവിനെ സഹായിക്കാൻ കടയിലെ ലാഭത്തിൽ കിട്ടിയ ഒന്നര ലക്ഷം രൂപയും തന്റെ പേരിലുള്ള ഒരു കുറച്ച് സ്ഥലം വില്‍ക്കുകയും ചെയ്യാം എന്ന പ്ലാനിലാണ്.