ഇനി കൊച്ചെന്ന് വിളിക്കണ്ട അഞ്ജലിയെന്ന് വിളിച്ചാൽ മതി, ഇതെന്റെ ബിസിനസ്സ്, സാന്ത്വനത്തിൽ പുതിയ മുഖവുമായി അഞ്ജലി

സാന്ത്വനത്തിൽ ഇപ്പോൾ മോഡുലാർ കിച്ചണിന്റെ വർക്ക് അവസാനം ജോണിക്കുട്ടി അഞ്ജലിയെ തന്നെ ഇപ്പോൾ ഏൽപ്പിച്ചു. വർക്ക് തരില്ലെന്ന് പറഞ്ഞ ജോണിക്കുട്ടിയോട് അഞ്ജലി പറഞ്ഞത് തന്നെ വിശ്വാസമില്ലാത്ത ഈ പണി തനിക്ക് വേണ്ടെന്നും അച്ഛൻ വാങ്ങിയ അഡ്വാൻസ് ഉടൻ തന്നെ തിരിച്ച് തരുമെന്നുമാണ്. അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങിയ അഞ്ജുവിനെ ജോണി കുട്ടിയുടെ മകൾ എൻജിനീയറായ സൂസന്‍ തിരിച്ച് വിളിക്കുകയും അഞ്ജുവിനെ തന്നെ ഈ പണി ഏൽപ്പിച്ചാൽ മതിയെന്ന് ജോണിക്കുട്ടിയോട് പറയുകയും ചെയ്തു.

എന്നാൽ തനിക്ക് ഒരു ബഹുമാനവും താരത്തെ തന്നോട് കയർത്ത് സംസാരിച്ച ഒരാളെ താൻ എങ്ങനെ വിശ്വസിച്ച് ജോലിക്ക് നിർത്തുമെന്നാണ് ജോണിക്കുട്ടി മകളോട് ചോദിക്കുന്നത്. അത് അഞ്ജുവിന്റെ ദേഷ്യമോ അഹങ്കാരമോ അല്ലെന്നും പകരം അവളുടെ ആത്മവിസ്വാസം ആണെന്നാണ് സൂസൻ ജോണിക്കുട്ടിയോട് പറയുന്നത്. എന്നാൽ ഇത് വല്ലതും നടക്കുമോയെന്ന സംശയത്തിലാണ് മണിയൻ ആശാനും സഹായിയും. ആ സമയം അഞ്ജുവിനും ശിവനും ഈ വർക്ക് കിട്ടി എന്നറിയുമ്പോൾ മണിയന്‍ ആശാന് വിശ്വസിക്കാനും കഴിയുന്നില്ല.

ശിവനോട് മണിയൻ പറയുന്നത് ആരുടെയെങ്കിലും കൈയ്യും കാലും പിടിച്ച് കിട്ടിയ വർക്കൊന്നും തനിക്ക് വേണ്ടെന്നാണ്. അങ്ങനെ പറഞ്ഞ മണിയൻ ആശാനേ ശിവന്‍ ചെറുതായി ഒന്ന് വിരട്ടിയതോടെ മണിയൻ ആശാനും വർക്കിന്‌ സമ്മതിക്കുന്നു. ശേഷം മണിയൻ ആശാനെയും സഹായിയെയും വിളിച്ച് അഞ്ചു ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുമ്പോൾ ജോണിക്കുട്ടി ഒളിഞ്ഞ് നിന്ന് കേൾക്കുകയാണ്. അഞ്ജുവിന്റെ പ്ലാനും സംസാരവും എല്ലാം സൂസൻ ഇഷ്ടം ആയെങ്കിലും ജോണിക്കുട്ടിക്ക് താല്പര്യം ഇല്ലാത്ത പോലെയാണ് അഞ്ജുവിന്റെ മുൻപിൽ നിന്നിരുന്നത്.

ആ സമയം ജോണിക്കുട്ടിയോട് അഞ്ചു പറയുന്നത് ഈ ബിസിസിനസ്സ് താന്‍ പ്രൊഫഷണലായി ചെയ്യുന്ന ഒന്നാണെന്നും അതിനാൽ തന്നെയും തന്നെ കൊച്ച് കൊച്ച് എന്ന് വിളിച്ച് കൊച്ചാക്കി സംസാരിക്കരുതെന്നും പറയുന്നു. തന്നെ ഇനി മുതൽ അഞ്ജു എന്നോ അഞ്ജലി എന്നോ വിളിച്ചാൽ മതിയെന്നും അഞ്ജലി പറഞ്ഞു. ജോണിക്കുട്ടി ആ സമയം സൂസനോട് പറഞ്ഞത് അഞ്ജുവിന് മുന്നിൽ അവളെ വിശ്വാസം ആയ രീതിയിൽ സംസാരിക്കാത്തത് അത് അഞ്ജുവിന് അമിത വിശ്വാസം ആകുമെന്നാണ്. അതിനാൽ അവൾക്ക് വാശി വന്നാലാണ് ഈ വർക്ക് മികച്ച രീതിയിൽ ചെയ്യുകയുള്ളൂ എന്നും പറഞ്ഞു.