
അച്ചുവിനോട് പ്രണയം പറഞ്ഞ് കണ്ണൻ, കണ്ണൻ ജയിച്ച സന്തോഷത്തിൽ ഇരിക്കുന്ന ബാലനെ ആ ഞെട്ടിപ്പിക്കുന്ന വാർത്ത പറഞ്ഞ് അഞ്ജുവിന്റെ അച്ഛൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനത്തിൽ ഇപ്പോൾ നടന്നത് കണ്ണന്റെ വിജയത്തിന്റെ സന്തോഷവും ആഘോഷവുമാണ്. ചെക്കപ്പ് കഴിഞ്ഞ് അമരാവതിയിലെത്തിയ അപ്പുവിനോടും ഹരിയോടും തമ്പി പറയുന്നത് തന്നെ തെറ്റിദ്ധരിക്കരുതെന്നും ആരോ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നുമാണ്. അതിനിടയിൽ അപ്പുവിനെ ഏഴാം മാസം പ്രസവത്തിനായി കൂട്ടിക്കൊണ്ട് വരണം എന്നും അംബിക പറയുന്നുണ്ട്. ആ സമയം മരുമകനെയും വിളിച്ച് തമ്പി പുറത്തേക്ക് വരുകയും തനിയ്ക്കും ചേച്ചിയ്ക്കും ഇടയില്‍ കളിച്ച ആളെ താൻ തിരിച്ചറിഞ്ഞു എന്ന രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നു.

എന്നാൽ ഇതെല്ലാം കേട്ടിട്ടും ഹരിയും ഒട്ടും വിട്ടു കൊടുക്കാതെ തിരിച്ച് മറുപടി പറയുകയാണ്. താൻ അവനെക്കാള്‍ വലിയ കളി കളിച്ചതാണെന്നും ചതിയും ചെയ്തിട്ടുള്ള ആളാണ് എന്ന് തമ്പി പറഞ്ഞപ്പോള്‍ ഇത് താൻ കുറെ കണ്ടതാണ് എന്ന ഭാവത്തിൽ ഒന്നും മൈൻഡ് ചെയ്യാതെ നിൽക്കുകയാണ് ചെയ്തത്. എല്ലാം കഴിഞ്ഞ് വളരെ സ്‌നേഹത്തോടെയാണ് ഹരിയും അപ്പുവും അമാരവതിയില്‍ നിന്നും ഇറങ്ങിയത്. പരീക്ഷയ്ക്ക് ജയിച്ച സന്തോഷത്തിൽ അച്ചുവിനെ കാണാൻ സ്ഥിരം കാണുന്ന സ്ഥലത്ത് വെച്ച് കാണുകയും ചെയ്യുന്നു. വളരെ കഷ്ടപ്പെട്ട് കണ്ണന്‍ തന്റെ പ്രണയം അച്ചുവിനോട് പറഞ്ഞപ്പോൾ അച്ചു അത് കേള്‍ക്കാന്‍ കാത്തു നിൽക്കുന്ന ഭാവത്തിലായിരുന്നു.

എന്നാൽ കണ്ണൻ അച്ചുവിന്റെ കൈ പിടിച്ചും കവിളില്‍ തൊട്ടും കൊഞ്ചിയും നില്‍ക്കുന്നത് കാണുന്ന അഞ്ജുവിന്റെ അച്ഛൻ ശങ്കരമ്മാവന്‍ നേരെ പോകുന്നത് ബാലന്റെ അടുത്തേക്കായിരുന്നു. താൻ കണ്ട കാര്യം ബാലനോട് പറഞ്ഞപ്പോൾ ബാലൻ പറഞ്ഞത് ജയിച്ച സന്തോഷം അറിയിക്കാന്‍ പോയതായിരിയ്ക്കും എന്നാണ്. എന്നാല്‍ ആ കാഴ്ച കണ്ടിട്ട് അതില്‍ കടന്നൊരു ബന്ധം അവര്‍ തമ്മിലുണ്ടെന്നാണ് ശങ്കരൻ ബാലനോട് ഉറപ്പിച്ച് പറയുന്നത്.

അച്ചുവിന്റെ കല്യാണം മറ്റൊരാളുമായി ഉറപ്പിച്ചതാണെന്നും അവർ തമ്മിൽ അങ്ങനൊരു അതിര് കടന്ന ബന്ധം ഉണ്ടെങ്കിൽ ആദ്യമേ നിർത്തണമെന്നും ശങ്കരൻ പറഞ്ഞു. എന്നാൽ കണ്ണൻ വേണ്ടി ചിക്കൻ കറി ഉണ്ടാക്കുന്ന തിരക്കിലാണ് ദേവി. അതിനിടയിൽ അഞ്ചു പുറത്തേക്ക് പോകുകയും അത് കാണുന്ന ദേവി അഞ്ജുവിനോട് ചോദിക്കുകയും ചെയുന്നു. അഞ്ചു പോകുന്നത് പുതിയ ബിസിനസ്സുമായി ബന്ധപ്പെട്ട എന്തോ കാര്യത്തിനാണ് പുതിയ പ്രമോ വീഡിയോയിൽ കാണിക്കുന്നത്.