അമരാവതിയിൽ നിന്നും പടിയിറങ്ങാനൊരുങ്ങി അംബിക, ബിസിനസിന്റെ പേരിൽ അഞ്ജുവും അപ്പുവും തർക്കം, ടെൻഷനടിച്ച് ഹരി

സാന്ത്വനത്തിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് ഹരി. രാജേശ്വരി രാത്രി ഹരിയേയും ബാലനെയും വഴിയിൽ തടഞ്ഞു വെച്ച് ഭീക്ഷണിപ്പെടുത്തുകയും കുഞ്ഞിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചോളാൻ പറഞ്ഞിരുന്നു. അതുകൊണ്ട് അപ്പുവിനെ അമരാവതിയിലേക്ക് വിടില്ലെന്നാണ് ഹരി പറയുന്നത്. അമ്മയുടെ പിറന്നാളിന് ഡാഡിയെയും മമ്മിയെയും വിളിക്കണമെന്ന് അപ്പു പറഞ്ഞപ്പോൾ ഹരി പറഞ്ഞത് നിനക്ക് ഇനിയും മതിയായില്ലേ എന്നാണ്. വഴിയിൽ വെച്ച് രാജേശ്വരിയെ കണ്ടതും തങ്ങളോട് മോശമായി സംസാരിച്ചെന്നും ഹരി പറഞ്ഞു.

എന്നാൽ കുഞ്ഞിന്റെ ആയുസ്സിനെ കുറിച്ച് പറഞ്ഞൊന്നും അപ്പുവിനോട് ആരും പറഞ്ഞില്ല. വഴിയിൽ വെച്ച് നടന്ന കാര്യങ്ങൾ അഞ്ചു ദേവിയോട് പറഞ്ഞപ്പോൾ അപ്പുവിനെ അമരാവതിയിലേക്ക് വിടില്ലെന്നാണ് ദേവിയും പറഞ്ഞത്. ഇതിനിടയിൽ അടുക്കളയിലേക്ക് വന്ന അപ്പു പറഞ്ഞത് നിങ്ങൾ പറയുന്നത് രാജേശ്വരി അപ്പച്ചിയെ കണ്ട കാര്യത്തെ കുറിച്ച് ആണെങ്കിൽ നിങ്ങൾ തന്റെ ഡാഡിയെ കുറിച്ചും കുറ്റം പറയുന്നുണ്ടാകുമല്ലോ അതുകൊണ്ടാണ് അതുകൊണ്ട് അങ്ങോട്ട് വരൻ പറ്റുമോ എന്നാണ്. ശേഷം അപ്പച്ചി എന്തൊക്കെ പറഞ്ഞാലും താൻ അമരാവതിയിൽ പോകുമെന്നാണ് അപ്പു ദേവിയോടും അഞ്ജുവിനോടും പറഞ്ഞത്.

അപ്പു അഞ്ജുവിനോട് ബിസിനസിലേക്ക് താനും പാർട്ണർ ആകട്ടേയെന്നു ചോദിച്ചപ്പോൾ പറഞ്ഞത് അത് തന്റെ അച്ഛന്റെ ബിസിനസ് ആണെന്നും അത് താൻ ഏറ്റെടുത്ത് നടത്തുന്നു എന്നേയുള്ളു എന്നാണ്. താൻ അത് പഠിച്ച് വരുന്നേയുള്ളൂ എന്നും അഞ്ചു അപ്പുവിനോട് പറഞ്ഞു. അത് കേട്ട് അപ്പു പറഞ്ഞത് അഞ്ജു അവളുടെ അച്ഛന്റെ ബിസിനസ്സ് നടത്തുന്നതില്‍ പ്രശ്നമില്ലേയെന്നും അത് താനാണെങ്കിൽ സാന്ത്വനം ഇടിഞ്ഞു തലയിൽ വീഴുമായിരുന്നു എന്നുമാണ്. ദേവിയും അഞ്ജുവും അപ്പുവിനോട് പറഞ്ഞത് അപ്പു ഡാഡിയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നതിന് ആർക്കും എതിർപ്പില്ലെന്നും അത് നീയായിട്ട് നിർത്തിയത് അല്ലെ എന്നാണ്.

ആ സമയം അമരാവതിയിൽ രാജേശ്വരി അംബികയോട് അപ്പുവിനെ പ്രസവത്തിന് ഇങ്ങോട്ട് കൊണ്ട് വരണ്ട എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. രാജേശ്വരിയോട് മറുപടി പറയാതെ അംബിക തമ്പിയോട് പറഞ്ഞത് സാന്ത്വനത്തിൽ പോയി അവരുടെ കാൽ പിടിച്ച് അപ്പുവിനെ ഇങ്ങോട്ട് കൊണ്ട് വരണം എന്നാണ്. അല്ലെങ്കിൽ താൻ മോളെയും കൂട്ടി തന്റെ തറവാട്ടിൽ പോകുമെന്നും പിന്നെ ആരും തന്നെയും അപ്പുവിനെയും അവളുടെ കുഞ്ഞിനേയും കാണില്ലെന്നുമാണ്.

 

Articles You May Like