സത്യം തിരിച്ചറിഞ്ഞ് തമ്പിയും രാജേശ്വരിയും, അമരാവതിയിലെ രാജാവ് എന്നും തമ്പി, ഒന്നും മനസ്സിലാക്കാൻ കഴിയാതെ അപ്പു

സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനത്തിൽ ഇപ്പോൾ ബാലന്റെയും അനിയന്മാരുടെയും ഭാര്യമാരുടെയും പഴയ കളിയും ചിരിയും തിരിച്ച് കിട്ടിയ സന്തോഷത്തിലാണ്. അപർണ സൂപ്പർ മാർക്കറ്റുമായുള്ള മത്സരത്തിൽ കൃഷ്ണ സ്റ്റോർസ് വിജയിച്ച സന്തോഷത്തിലാണ് ഇപ്പോൾ സാന്ത്വനം കുടുംബം.കൃഷ്ണ സ്റ്റോർസ് നല്ല രീതിയിൽ മെച്ചപ്പെടുകയും അതോടൊപ്പം പുതിയ കാർ വാങ്ങുകയും സാന്ത്വനത്തിലെ ആദ്യത്തെ കണ്മണി എത്താൻ പോകുന്നതിന്റെയും സന്തോഷത്തിലാണ് സന്തോഷത്തിലാണ് സാന്ത്വനം.

അപ്പു പ്രസവിക്കുന്നതോടെ ഹരി പഠിച്ചതുമായി ബന്ധപ്പെട്ട നല്ലൊരു ജോലിക്ക് പോകണമെന്നും ഈ കടയിൽ നിൽക്കുന്നത് കുഞ്ഞിന് നാണക്കേട് ആയിരിക്കുമെന്നാണ് അപ്പുവിന്റെ അഭിപ്രായം. എന്നാൽ ഹരി പറഞ്ഞത് എല്ലാം നല്ല ജോലി ആണെന്നായിരുന്നു. ബാലൻ പറയുന്നത് ഹരിയ്ക്ക് നല്ല ഒരു ജോലി വേണമെന്നും ശിവന് നല്ലൊരു ബിസിനസ്സ് വേണമെന്നും കൃഷ്ണ സ്റ്റോർസ് നല്ല രീതിയിൽ ആയതിനാൽ ഇത് ഒറ്റയ്ക്ക് മുൻപോട്ട് കൊണ്ട് പോകാൻ തനിക്ക് കഴിയുമെന്നാണ് ബാലൻ പറഞ്ഞത്. ശിവൻ ഒരിക്കലൂം കൃഷ്ണ സ്റ്റോർസ് വിട്ട് പൊക്കില്ലെന്നാണ് ദേവി പറഞ്ഞത്.

അടികൊണ്ട് അവശനായി കിടക്കുന്ന ശത്രുവിന്റെ അടുത്തേക്ക് എത്തിയ ഹരിയും ശിവനും അറിയുന്നത് തമ്പിയുടെ ഗുണ്ടകൾ തന്നെ പിടിച്ച് രാജേശ്വരിയുടെ അടുത്ത് കൊണ്ടുപോയി ചോദ്യം ചെയ്തു എന്നായിരുന്നു. അമരാവതിയും ബിസിനസുകളും എല്ലാം നഷ്ട്ടപ്പെട്ട തമ്പിയെയും കൂട്ടി തന്റെ തറവാട് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അംബിക. ഇനിയും രാജേശ്വരിയുടെ കുത്ത് വാക്ക് കേൾക്കാൻ വയ്യെന്നും നിങ്ങളുടെ ചേച്ചി ഇറക്കി വിടുന്നതിന് മുൻപ് നമ്മളായിട്ട് ഇറങ്ങുന്നതാണ് നല്ലതെന്നതും അംബിക പറഞ്ഞു.

വീട് പൂട്ടി ഇറങ്ങുന്ന തമ്പിയുടെ അടുത്തേക്ക് രാജേശ്വരി എത്തുകയും പരിഹസിച്ചുകൊണ്ട് കാശിക്ക് പോകുകയാണോ എന്ന് ചോദിക്കുകയും ചെയ്തിട്ട് തമ്പിയെ കൂട്ടിൽ ഉളിലേക്ക് പോയി. ഇപ്പോൾ നിങ്ങളാരും എങ്ങോട്ടും പോകണ്ട എന്നും പറഞ്ഞു. നമ്മളെ തമ്മിൽ തെറ്റിപ്പിക്കാൻ തമ്പിയുടെ മരുമകൻ ഹരി കളിച്ച കളിയാണ് ഇതെന്നാണ് രാജേശ്വരി പറഞ്ഞത്. ഹരിയെ തനിക്ക് ഇഷ്ടം ആയിട്ടല്ലെന്നും മകളുടെ ഭർത്താവായത് കൊണ്ട് മാത്രം ഇതെല്ലാം സഹിക്കുന്നത് ആണെന്നുമാണ്. അതേസമയം പഴയത് പോലെ അമരാവതിയിൽ രാജാവായി തമ്പി തുടരണമെന്നും ആർക്ക് മുന്നിലും തല കുനിക്കരുതെന്നും രാജേശ്വരി പറഞ്ഞു.

Articles You May Like