ശങ്കരമ്മാവൻ പറഞ്ഞത് വിശ്വസിച്ച് അച്ചുവിനും കണ്ണനും താക്കീത് നൽകി ബാലൻ, ബിസിനസ്സ് തുടങ്ങാൻ ഉറപ്പിച്ച് അഞ്ചു, ബാലൻ ചെയ്തത് മോശമായി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനത്തിൽ ഇപ്പോൾ നിലവിൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. കണ്ണൻ അച്ചുവിനോട് പ്രണയാഭ്യർത്ഥന നടത്തിയതും, അത് കണ്ട് വന്ന ശങ്കരമ്മാമൻ ഉടൻ തന്നെ കാര്യം ബാലന്റെ അടുത്ത് എത്തിക്കുകയും ഇതെല്ലം ആദ്യമേ നിർത്തണമെന്ന് പറയുകയും ചെയ്തു. അഞ്ചു പുറത്തേക്ക് പോകാൻ ഇരിക്കുമ്പോൾ ആയിരുന്നു കണ്ണൻ ഇതൊന്നും അറിയാതെ അച്ചുവിനെയും സ്കൂട്ടറിന് പിന്നിൽ ഇരുത്തി വീട്ടിലേക്ക് വരുന്നത്. ദേവിയും അഞ്ജുവും അച്ചുവിനെ വീട്ടിലേക്ക് സ്വീകരിച്ച് ഇരുത്തുകയും ചെയ്തു.

അച്ചു വന്ന ഉടൻ തന്നെ ഹരിയും അപ്പുവും അങ്ങോട്ട് വരുന്നു. കണ്ണനെ അഭിനന്ദിച്ച ഹരിയും അപ്പുവും അച്ചുവിനോടും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നു. അച്ചുവിന്റെ സ്കൂട്ടറിലാണ് കണ്ണൻ വന്നത് എന്നറിഞ്ഞ ഹരി കണ്ണന് ഒരു താക്കീത് നൽകുകയും ചെയ്തു. ഇപ്പോൾ അധികം കറക്കം ഒന്നും വേണ്ടെന്നാണ് ഹരി കണ്ണനോട് പറഞ്ഞത്. ആ സമയം അച്ചു മൂന്ന് ഏട്ടത്തിമാരോടും സംസാരിച്ച് ഇരിക്കുകയാണ്. കാര്യം അറിഞ്ഞ ബാലൻ ഉടൻ തന്നെ സാന്ത്വനത്തിൽ എത്തുകയും പുറത്തേക്ക് വരുന്ന ദേവിയോട് കണ്ണനെ അന്വേഷിക്കുകയും ചെയ്യുന്നു.

ആ സമയമാണ് അപ്പുവും അച്ചുവും മുറിയിൽ നിന്നും വരുന്നത് ബാലൻ കാണുന്നത്. ആദ്യം അച്ചുവിനെ കണ്ട് ഞെട്ടിയ ബാലൻ പിന്നീട് അച്ചു വന്നത് ഇഷ്ടപ്പെടാത്ത ഭാവത്തിൽ അച്ചുവിനെ ഉപദേശിക്കുകയും ചെയ്യുന്നു. ജംഗ്ഷനിലേക്ക് താൻ കൊണ്ട് വിടാമെന്ന് പറഞ്ഞ കണ്ണനും ബാലന്റെ അടുത്ത് നിന്നും നല്ല വഴക്ക് കേൾക്കുമ്പോൾ അച്ചുവിന് ആകെ വിഷമം ആകുകയും ചെയ്യുന്നു. അതേസമയം അച്ഛന്റെ ഫ‍‍ർണിച്ച‍ർ ഷോപ്പിലേക്ക് ഇറങ്ങിയ അഞ്ജുവിനോട് അച്ചുവിനെ ജംഗ്ഷനിൽ കൊണ്ട് വിടാൻ പറയുകയും ചെയ്തു.

ആ സമയം ബാലൻ ദേവിയോട് ശങ്കരമ്മാവൻ വന്നു പറഞ്ഞ കാര്യങ്ങൾ പറയുകയും ചെയ്തു. എന്നാൽ അത് കേട്ടിട്ട് തെറ്റായിട്ടൊന്നും ദേവിയ്ക്ക് തോന്നിയില്ല. മുറപ്പെണ്ണാണ് എന്ന അധികാരത്തിലാവും അവൻ ആ സൗഹൃദം കൊണ്ടു പോകുന്നതെന്ന് പറഞ്ഞ ദേവിയോട് അതിനെ അധികം പ്രോത്സാഹിപ്പിക്കേണ്ട എന്നാണ് ബാലൻ പറയുന്നത്. ജംഗ്ഷനിൽ അച്ചുവിനെ ഇറക്കിയിട്ട് അഞ്ചു പറഞ്ഞു ബാലേട്ടൻ പറഞ്ഞത് കാര്യമാക്കേണ്ടെന്നും നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിയാമെന്നും. അതല്ല ബാലേട്ടൻ താൻ വരുന്നത് ഇഷ്ടമല്ലെന്ന് പറയുന്ന അച്ചുവിനോട് അഞ്ചു നിനക്ക് കണ്ണനെ സീരിയസായി ഇഷ്ടമാണോ എന്നും ചോദിക്കുന്നു.