ദേവിയുടെ ആഗ്രഹത്തിലൂടെ ശിവന്റെ കണ്ണ് തുറപ്പിച്ച് അഞ്ചു, അപ്പുവിനെ അമരാവതിയിലേക്ക് ക്ഷണിച്ച് രാജേശ്വരി, കുഞ്ഞിന്റെ ആയുസ്സിന് തീരുമാനം ആയി

സാന്ത്വനത്തിൽ ഇപ്പോൾ അഞ്ജുവിന്റെ പുതിയ ബിസിനസ്സ് വളരെ വിജയകരമായി മുൻപോട്ട് പോകുകയാണ്. അതിനിടയിൽ പ്രസവത്തിനായി അമരാവതിയിലേക്ക് പോകുമെന്നും ലക്ഷ്മിയമ്മയുടെ പിറന്നാളിന് ഡാഡിയെയും മമ്മിയെയും വിളിക്കണമെന്ന വാശിയിലുമാണ് അപ്പു. എന്നാൽ അപ്പുവിനെ പ്രസവത്തിനായി അമരാവതിയിലേക്ക് വിട്ടാൽ കുഞ്ഞിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചോളാനാണ് രാജേശ്വരി ഹരിയോടും ബാലനോടും പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയത്.

 

ശിവന്റെ പരീക്ഷ അടുത്തെന്നും നന്നായി പഠിക്കണമെന്നും അതോടൊപ്പം ബിസിനസ്സ് നന്നായി കൊണ്ടു പോകണം എന്നാണ് അഞ്ചു ശിവനോട് പറയുന്നത്. അതോടൊപ്പം വരാനിരിക്കുന്ന അമ്മയുടെ അറുപത്തിയഞ്ചാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കണമെന്നും അഞ്ജുവും ശിവനും പറയുന്നു. രാജേശ്വരിയുടെ ഭീക്ഷണിയിൽ ടെന്ഷനടിച്ചിരിക്കുന്ന ദേവി തന്നിലെ അമ്മയുടെ ആഗ്രഹവും കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹവും പറയുകയാണ് ബാലനോട്. രാജേശ്വരി പറഞ്ഞതോർത്ത് ഹരിയും ടെൻഷനിലാണ്. അപ്പു ഹരിയോട് പറയുന്നത് അഞ്ജുവും ശിവനും നടത്തുന്ന മോഡുലാർ കിച്ചണിന്റെ ബിസിനസ് ഭാവിയിൽ വളരെയധികം സാധ്യത ഉള്ളത് ആണെന്നാണ്.

അത് പോലെ നമുക്കും ബിസിനസ് തുടങ്ങണമെന്നും പറയുന്നുണ്ട്. തങ്ങളുടെ ഭാവിയും സുരക്ഷിതമാക്കണം എന്നൊക്കെയാണ് അപ്പു പറയുന്നത്. എന്നാൽ അതിന് ഹരി അപ്പുവിനോട് മറുപടി പറയുന്നത് തന്റെ മനസ്സിൽ ഇപ്പോൾ തന്റെ കുഞ്ഞ് മാത്രമേയുള്ളുവെന്നാണ്. എന്നാൽ അതിന് ഹരി എന്തിനാണ് ടെൻഷൻ അടിക്കുന്നതെന്നും പ്രസവിക്കുന്നത് താൻ അല്ലേയെന്നും ഡേറ്റ് ആകുമ്പോൾ താൻ മമ്മിയുടെ അടുത്ത് പോകുമെന്നും അപ്പു പറഞ്ഞു. അപ്പോൾ തനിക്ക് കുറെ വിശ്രമവും സമാധാനവും കിട്ടുമെന്നും അപ്പു പറയുമ്പോൾ അതെന്താ സമാധാനവും വിശ്രമവും ഇവിടെ കിട്ടുന്നില്ലേയെന്നാണ് ഹരി ചോദിക്കുന്നത്. അപ്പോൾ അപ്പു പറയുന്നത് അത് കൊണ്ടല്ലെന്നും പ്രസവ സമയത്ത് ഒരു പെൺകുട്ടിയ്ക്ക് കൂടുതൽ ആശ്വാസം അമ്മയ്‌ക്കൊപ്പം ഇരിക്കുന്നതാണ് എന്നാണ് പറയുന്നത്.

അപ്പു പറയുന്നത് ശെരിയാണെങ്കിലും രാജേശ്വരി പറഞ്ഞതോർത്താണ് ഹരിയുടെ ഭയം. തമ്പി രാജേശ്വരിയോട് അപ്പുവിനെ പ്രസവത്തിന് കൂട്ടിക്കൊണ്ട് വരുന്ന കാര്യം പറഞ്ഞ് മനസ്സിലാക്കുകയും രാജേശ്വരി അപ്പുവിനെ കൂട്ടിക്കൊണ്ട് വരാനുള്ള മൗനസമ്മതം തമ്പിയ്ക്ക് നൽകുകയും ചെയ്തു. ബിസിനസിന്റെ ആവിശ്യത്തിന് രാവിലെ തന്നെ പുറത്തേക്ക് പോകാൻ ഇറങ്ങുന്ന അഞ്ജുവിനോട് ശിവൻ ഇത്രയും രാവിലെ പോകണോ എന്നാണ് ചോദിക്കുന്നത്. ആ സമയം അഞ്ചു പറഞ്ഞത് ടീച്ചറാകാൻ കൊതിച്ച ദേവി അടുക്കളക്കാരി ആയതിനെ കുറിച്ചായിരുന്നു. അത് കേട്ടപ്പോൾ ശിവൻ കാര്യം മനസ്സിലാകുകയും ചെയ്തു.