
എനിക്കും ജോലി വേണം, അപ്പുവിനെ പോലെ എന്നാണ് ഞാനും അങ്ങനെ കാറിൽ കയറുന്നത്, കുഞ്ഞുങ്ങൾക്കായി പ്ലാൻ ചെയ്ത് അഞ്ജുവും ശിവനും
പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനത്തിൽ ഇപ്പോൾ സംഭവബഹുലമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അമരാവതിയും സ്വത്തുക്കളും നഷ്ടപ്പെട്ടെന്ന് കരുതി നിന്ന തമ്പിയ്ക്ക് രാജേശ്വരി വീണ്ടും കൂട്ടായി തിരിച്ച് എത്തിയിരിക്കുകയാണ്. തമ്പിയെയും കൂട്ടി അംബികയുടെ തറവാട്ടിലേക്ക് പോകാൻ നിന്ന അംബികയോട് രാജേശ്വരി ദേഷ്യത്തോടെ സംസാരിച്ചെങ്കിലും രാജേശ്വരി പറഞ്ഞതിന് എല്ലാം അംബിക നാലിരട്ടിയായി മറുപടി നൽകുകയാണ് ചെയ്തത്. അമരാവതിയും പറമ്പും അളക്കാന്‍ രാജേശ്വരി വരാതിരുന്നതും ഇപ്പോള്‍ ഇവിടെ താമസിച്ചോളാന്‍ പറഞ്ഞതൊന്നും ഒരു ഔദാര്യം ആയിട്ട് കാണുന്നില്ലെന്നാണ് അംബിക പറഞ്ഞത്.

അതോടൊപ്പം രാജേശ്വരി കേസ് നടത്തിയാല്‍ നിങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പായിരുന്നു എന്നും അംബിക പറഞ്ഞു. രാജേശ്വരി കേസ് നടത്തണം എന്നായിരുന്നു അംബികയുടെ ആഗ്രഹം. രാജേശ്വരി കേസ് നടത്തി സ്വത്തുക്കക് മൂന്നായി ഭാഗിക്കണമെന്നും അങ്ങനെ ചെയ്ത് കാണിക്കാനും അംബിക പറഞ്ഞപ്പോൾ രാജേശ്വരി നിനക്ക് ഞാന്‍ കാണിച്ചു തരാം എന്ന് മാത്രം പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി. അതേസമയം കണ്ണൻ അച്ചുവിനെ കാർ കാണിച്ച് കൊടുക്കുകയും ഹരിയേയും ശിവനെയും കണ്ടപ്പോൾ കണ്ണന്റെ പരുങ്ങി കളിയും കൂടെ ആയപ്പോൾ ഹരിയും ശിവനും കണ്ണന്റെ ഫോൺ പിടിച്ച് വാങ്ങുകയും കാര്യം ചോദിക്കുകയും ചെയ്യാത്തപ്പോൾ കണ്ണൻ ഏട്ടന്മാരോട് വിളിച്ചത് അച്ചുവാണെന്നും അച്ചുവിനെ ഇഷ്ടമാണെന്നുമുള്ള കാര്യം പറഞ്ഞു.

പക്ഷെ ഇതിന് ഹരിയും ശിവനും സപ്പോർട്ട് നിൽക്കണമെങ്കിൽ നാളത്തെ പരീക്ഷയ്ക്ക് റാങ്ക് മേടിക്കണം എന്നായിരുന്നു ഏട്ടന്മാർ കണ്ണനോട് പറഞ്ഞത്. അതേസമയം തനിക്ക് പുതിയ ജോലിക്ക് പോകണമെന്നും നമുക്ക് കാർഷിക നേഴ്‌സറി തുടങ്ങാമെന്നും പറയുകയാണ് അഞ്ചു ശിവനോട്. കാരണം അതാകുമ്പോൾ നമ്മുടെ സ്വന്തം ബിസിനസ് ആകുമല്ലോ എന്നുമാണ് അഞ്ചു പറയുന്നത്. താൻ ഇപ്പോൾ ഇങ്ങനെ പറയുന്നത് നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടായാലുള്ള വരുമാനം ഓർത്താണ് എന്നും അഞ്ചു പറഞ്ഞു.

ആ സമയം ഹരിയും അപ്പുവും കാറിൽ കയറി ചെക്കപ്പിന് പോകുന്നത് കണ്ട അഞ്ചു ശിവനോട് നമ്മൾ എന്നാണ് ഇങ്ങനെയൊക്കെ പോകുക എന്നും ചോദിച്ചു. അപ്പോൾ കണ്ണൻ പറഞ്ഞത് ശിവേട്ടന്റെ ഡെലിവറി കഴിഞ്ഞിട്ട് വേണ്ടേ ഇനി കുഞ്ഞേട്ടത്തിയ്ക്ക് ഡെലിവറി ആവാന്‍എന്നുമായിരുന്നു. അപ്പോൾ അഞ്ചു കണ്ണനെ സപ്പോർട്ട് ചെയ്ത് കൊണ്ട് പറഞ്ഞത് അത് ശെരിയാണെന്നും ‘നിങ്ങളുടെ ഡെലിവറി തിരക്ക് കഴിയാതെ തനിക്ക് ഡെലിവറി ആവാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നായിരുന്നു.