അഞ്ജുവിന് പണം നൽകി ബാലൻ, ആ കാരണം കൊണ്ട് അത് നിഷേധിച്ച് ശിവൻ, അഞ്ചു പറഞ്ഞതിൽ സങ്കടപ്പെട്ട് ബാലൻ

സാന്ത്വനത്തിൽ ബാലൻ ഇപ്പോൾ കടയില്‍ നിന്ന് കിട്ടിയ ലാഭത്തില്‍ നിന്ന് ഒരു ലക്ഷം രൂപയും ബാലന്റെ പേരിലുള്ള സ്ഥലവും വിറ്റു കിട്ടുന്ന പൈസ അഞ്ജുവിന്റെ ബിസിനസിനായി നൽകാമെന്ന തീരുമാനത്തിലാണ് ബാലൻ. അഞ്ചുവിന്റെയും ശിവന്റെയും ബിസിനസ്സ് വിജയിക്കുമെന്നും ഹരിയ്ക്ക് പുതിയ ജോലി കിട്ടുമെന്നുമാണ് ദേവി പറയുന്നത്. എന്നാൽ അതിൽ സന്തോഷം മാത്രമാണെന്നും രണ്ട് പേരുടെയും നല്ല ജീവിതത്തിന് വേണ്ടിയാണല്ലോ എന്നും ബാലൻ പറയുന്നു. പക്ഷെ രണ്ട് പേരും കടയിൽ നിന്നും മാറി നിൽക്കുന്ന സങ്കടം ഉണ്ടെന്നും ബാലൻ ദേവിയോട് പറഞ്ഞു.

അതേസമയം അമരാവതിയിൽ അംബിക തമ്പിയോട് പറയുന്നത് രാജേശ്വരിയുടെ മനസ്സിൽ മറ്റെന്തൊക്കെയോ ദുരുദ്ദേശങ്ങൾ ഉണ്ടെന്നും നിങ്ങൾ ചതിക്കപ്പെടും എന്നൊക്കെയാണ്. രാജേശ്വരിയെ വിശ്വസിക്കരുതെന്ന് അംബിക പറയുമ്പോൾ തമ്പി പറയുന്നത് അത് തന്റെ കൂടപ്പിറപ്പ് ആണെന്നും ചേച്ചി ഒരിക്കലും തന്നെ ചതിക്കില്ലെന്നുമാണ്. അങ്ങനെ ചേച്ചി ചതിച്ചാൽ അത് താൻ ഒറ്റയ്ക്ക് അനുഭവിച്ചോളാമെന്നും നീ തനിക്കൊപ്പം നിൽക്കേണ്ടെന്നും പറഞ്ഞ് തമ്പി പുറത്തേക്ക് പോകുകയും ചെയ്തു. സാന്ത്വനത്തിൽ എല്ലാവരും രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ടും നേരം വൈകിയിട്ടും ഹരിയും അപ്പുവും ശിവനും അഞ്ജുവും കണ്ണനും എല്ലാം ഉമ്മറത്ത് ഇരുന്ന് സംസാരിച്ച് കൊണ്ടിരിക്കുകയാണ്.

ഹരിയേട്ടന് എന്ത് കൊണ്ടാണ് ജോലിക്ക് പോകാത്തത് എന്ന് കണ്ണൻ ചോദിക്കുമ്പോൾ അപ്പു പറയുന്നത് ഹരി പോകാമെന്ന് പറഞ്ഞല്ലോ എന്നാണ്. അങ്ങനെ അവർ എല്ലാവരും നാളത്തെ പിറന്നാളിനെ കുറിച്ച് പ്ലാൻ ചെയ്യുമ്പോഴാണ് ബാലനും ദേവിയും അഞ്ജുവിന് പണവുമായി വന്നത്. ലേലം വിളിക്കാനൊക്കെ നല്ല പണം വേണ്ടേ എന്നും അഞ്ചു ഇത് കയ്യിൽ വെച്ചോളാനും ബാലൻ പറഞ്ഞപ്പോൾ അഞ്ചു പറഞ്ഞത് അത് വേണ്ട ബാലേട്ടാ എന്നായിരുന്നു. ആ പണത്തിന് പുതിയൊരു വഴി കണ്ടിട്ടുണ്ടെന്നും അഞ്ജുവിന്റെ വീട് പണയം വെച്ചത് പുതുക്കി വയ്ക്കാനുള്ള എല്ലാ നടപടികളും ചെയ്‌തെന്നാണ് ശിവൻ പറഞ്ഞത്.

എന്നാൽ ബാലൻ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു തന്നോട് ആരും പറഞ്ഞില്ലല്ലോ എന്ന്. എന്നാൽ അത് തിരക്കിനിടയിൽ മറന്നു പോയെന്നു ശിവൻ പറഞ്ഞു. എന്നാൽ ബാലൻ അത് സങ്കടമാകുകയും മുറിയിലേക്ക് പോകുകയും ചെയ്തു. എന്നാൽ ബാലൻ ദേവിയോട് പറഞ്ഞത് താൻ ഈ കാശ് കൊടുക്കുമ്പോള്‍ അഞ്ജുവും ശിവനും സന്തോഷിയ്ക്കും എന്നാണ് കരുതിയതെന്നും പക്ഷെ അവർ സ്വന്തം കാര്യങ്ങൾ നോക്കാൻ മാത്രം വളർന്നെന്നും ബാലൻ പറഞ്ഞു. അതോടൊപ്പം അവർ കരുതിയത് പണം വാങ്ങിയാൽ ബിസിനസിന്റെ ഷെയർ നല്കണം എന്നാണെന്നും പറഞ്ഞു.