
പുതിയ ബിസിനസിന് തുടക്കം കുറിച്ച് അഞ്ജുവും ശിവനും, കണ്ണന്റെ പ്രണയത്തിന് താക്കീത് നൽകി ബാലൻ, സപ്പോർട്ടായി ഏട്ടത്തിമാരും
സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലായ സാന്ത്വനത്തിൽ കണ്ണന്റെയും അച്ചുവിന്റെയും അറിഞ്ഞ ബാലനും ശങ്കരമ്മാവനും അത് തകർക്കാനുള്ള ശ്രമത്തിലാണ്. ജങ്ഷനിൽ വെച്ച് അഞ്ചു അച്ചുവിനോട് നിങ്ങളുടെ പ്രണയം ആത്മാർത്ഥമാണോ ചോദിക്കുമ്പോൾ അതെ അതെ എന്നാണ് അച്ചു മറുപടി പറയുന്നത്. അപ്പോൾ അഞ്ചു പറഞ്ഞത് ആത്മാർത്ഥമാണെങ്കിൽ നിങ്ങളുടെ പ്രണയത്തിന് തന്റെയും അപ്പുവിന്റെയും ദേവിയേടത്തിയുടെയും എല്ലാവിധ സപ്പോർട്ടും ഉണ്ടാകുമെന്നാണ്. കണ്ണനോട് ബാലൻ പറയുന്നത് എല്ലാം നിർത്തണം എന്നാണ്.

ആ സമയം കണ്ണൻ പറഞ്ഞത് തങ്ങൾ തമ്മിൽ പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞെന്നാണ്. അത് മാത്രമല്ല ഭദ്രന്‍ ചിറ്റപ്പന്റെ മകനുമായി ഉറപ്പിച്ച വിവാഹത്തില്‍ അച്ചുവിനും അവളുടെ അച്ഛനും ഇഷ്ടമല്ലെന്നും കണ്ണൻ ബാലനോട് പറഞ്ഞു. എന്നാൽ അതെല്ലാം തെറ്റാണെന്നും ഇത്രയും വലിയ തീരുമാനം എടുക്കാനൊന്നും കണ്ണൻ വളർന്നിട്ടില്ലെന്നാണ് ബാലൻ പറയുന്നത്. അതോടൊപ്പം ഇനി അച്ചുവിനെ കാണാനും രഹസ്യമായി ബന്ധം തുടരാനുമാണ് തീരുമാനമെങ്കിൽ കണ്ണനെ ഡല്‍ഹിയിലോ, കാനഡയിലെ അപ്പച്ചിയുടെ അടുത്തോ വിട്ടു പഠിപ്പിക്കുമെന്നാണ് ബാലൻ പറയുന്നത്.

അത് കേട്ട കണ്ണൻ ബാലനോട് പറഞ്ഞത് താൻ എല്ലാം നിർത്താമെന്നും അച്ചുവിനെ കാണില്ലെന്നും എന്നായിരുന്നു. അതും പറഞ്ഞ് ബാലൻ പോയപ്പോൾ കണ്ണനോട് ദേവിയും അപ്പുവും കണ്ണന്റെ പ്രണയത്തെ സപ്പോർട്ട് ചെയ്ത് സംസാരിക്കുകയും തങ്ങൾ കൂടെക്കുമെന്നും പറഞ്ഞു. ബാലൻ പറയുന്നത് അവരെല്ലാമായി ഇനിയൊരു പ്രശ്നം തുടങ്ങാൻ വയ്യെന്നും അച്ചു മറ്റൊരു കല്യാണം ഉറപ്പിച്ച കുട്ടി ആണെന്നൊക്കെയാണ്. ഫര്‍ണിച്ചര്‍ ഷോപ്പിലേക്ക് എത്തുന്ന അഞ്ചു കാണുന്നത് പണി ഏറ്റെടുത്തിട്ട് പൈസയും പണിക്കാരുമില്ലാതെ നിൽക്കുന്ന ശങ്കരമ്മാവനെ കരാറുകാരൻ അടിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണ്.

ഇത് കാണുന്ന അഞ്ചു കരാറുകാരനോട് പറഞ്ഞത് അച്ഛന്‍ ഏറ്റെടുത്ത പണി താന്‍ ചെയ്തു താരമെന്നായിരുന്നു. അഞ്ചു ആദ്യം ചെയുന്നത് തന്റെ അച്ഛന്റെ കൈയ്യില്‍ നിന്ന് പണവും തടിയും വാങ്ങിയവരുടെ ലിസ്റ്റും പ്ലാനും ഉണ്ടാക്കുകയാണ്. എന്തായാലും എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങാനുള്ള പ്ലാൻ ചെയ്തിരുന്ന അഞ്ചു എന്നാൽ പിന്നെ ഇത് തന്നെയാവാം ബിസിനസ് എന്ന് കരുതി ഇത് ചെയ്യാമെന്ന് അച്ഛനോട് പറയുകയും ചെയ്തു. ഈ ബിസിനസ്സ് നന്നായി നടത്താമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ഇത് താൻ നടത്തുമെന്നാണ് അഞ്ചു ശിവനോട് പറഞ്ഞത്.